Home
How to

ഇനിയും സമയം കളയരുത്! നിങ്ങളുടെ ആധാറും പാൻകാർഡും ബന്ധിപ്പിച്ചിട്ടുണ്ടോ..? അറിയാം ഈ വഴിയിലൂടെ

ഇന്ത്യയിലെ സുഗമമായ സാമ്പത്തിക ഇടപാടുകൾക്കും നികുതി സംബന്ധമായ കാര്യങ്ങൾക്കും നിങ്ങളുടെ ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് നിർണായകമാണ്. ഇന്ത്യൻ പൗരൻമാർക്കുള്ള ഏറ്റവും സുപ്രധാന തിരിച്ചറിയൽ രേഖകളിലൊന്നാണ് പാൻ കാർഡ്. പെർമെനന്റ് അക്കൗണ്ട് നമ്പർ എന്നതിന്റെ ചുരുക്ക രൂപമാണ് പാൻ. നികുതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പാൻ കാർഡ് വഴിയാണ് നടക്കുന്നത്. വർദ്ധിച്ചു വരുന്ന സാമ്പത്തിക തട്ടിപ്പുകൾ ഇല്ലാതാക്കാൻ വേണ്ടിയിട്ടാണ് ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്നത്. പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന കാര്യം ഓർമ്മയില്ലാത്ത ആളുകൾക്ക് ഇത് പരിശോധിക്കാനുള്ള സൗകര്യവും സർക്കാർ നൽകുന്നുണ്ട്. ഇത് ഓൺലൈനായും എസ്എംഎസ് വഴിയും ചെയ്യാം.

ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് ലിങ്ക്-ആധാർ പാൻ സ്റ്റേറ്റസ് എന്ന ടാബ് ക്ലിക്ക് ചെയ്ത് ആധാർ കാർഡ് നമ്പർ, പാൻ നമ്പർ എന്നിവ നൽകിയാൽ ഇവ രണ്ടും ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും. പാൻകാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.

നിങ്ങളുടെ ആധാറും പാൻകാർഡും ബന്ധിപ്പിച്ചിട്ടുണ്ടോ..?

www.incometax.gov.in എന്ന ലിങ്ക് ഉപയോഗിച്ച് ആദായനികുതി ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിക്കുക. ഈ പേജിന്റെ ഇടതുവശത്തുള്ള 'ക്വിക്ക് ലിങ്കുകൾ' ക്ലിക്ക് ചെയ്യുക. അപ്പോൾ കാണുന്ന 'ലിങ്ക് ആധാർ സ്റ്റാറ്റസ്' എന്നതിൽ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. ഇനി കാണുന്ന ബോക്‌സിൽ നിങ്ങളുടെ 10 അക്ക പാൻ കാർഡ് നമ്പറും 12 അക്ക ആധാർ കാർഡ് നമ്പറും നൽകുക.

തുടർന്ന് 'വ്യൂ ലിങ്ക് ആധാർ സ്റ്റാറ്റസ്' എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ആധാർ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ അത് കാണിക്കും. നിങ്ങളുടെ ആധാർ മറ്റേതെങ്കിലും പാൻ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിലും നിങ്ങളുടെ പാൻ മറ്റ് ചില ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിലും അവ ഡീലിങ്ക് ചെയ്യാൻ അധികാരപരിധിയിലുള്ള ഉദ്യോഗസ്ഥരെ ബന്ധപ്പെടേണ്ടി വന്നേക്കാം.

നിങ്ങളുടെ ആധാറും പാൻകാർഡും ബന്ധിപ്പിച്ചിട്ടുണ്ടോ..?

പാൻകാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് മെസേജ് വരും. മെസേജിംങ് രീതി എങ്ങനെയാണെന്നു നോക്കാം. ഫോമിലെ മെസേജ് ആപ്പിൽ കയറി UIDPAN (സ്പേസ്) നിങ്ങളുടെ 12 അക്ക ആധാർ നമ്പർ (സ്പേസ്) 10 അക്ക പാൻ നമ്പർ എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്യുക. 567678 എന്ന നമ്പരിലേക്കോ 56161 എന്ന നമ്പറിലേക്കോ എസ്എംഎസ് അയയ്ക്കുക.

പാൻ നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ അത് അറിയിക്കുന്ന മെസേജ് റിപ്ലെയായി ലഭിക്കും. ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ അക്കാര്യവും മെസേജ് വഴി അറിയാം. ഇനി ഇതുവരെ ആധാറും പാൻ കാർഡും ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ പിഴയോടു കൂടി അത് എങ്ങനെ ചെയ്യുമെന്ന് നോക്കാം

നിങ്ങളുടെ ആധാറും പാൻകാർഡും ബന്ധിപ്പിച്ചിട്ടുണ്ടോ..?

ഇ-ഫയലിംഗ് പോർട്ടൽ ഹോം പേജ് സന്ദർശിച്ച് ക്വിക്ക് ലിങ്ക് വിഭാഗത്തിലെ ലിങ്ക് ആധാറിൽ ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങളുടെ പാൻ നമ്പറും ആധാർ നമ്പറും കൊടുക്കുക. കണ്ടിന്യൂ ക്ലിക്ക് ചെയ്ത് ഇ-പേ ടാക്‌സ് വഴി അടയ്ക്കുക. ഒടിപി ലഭിക്കുന്നതിന് നിങ്ങളുടെ പാൻ നൽകുക.

ശേഷം പാൻ, മൊബൈൽ നമ്പർ എന്നിവ സ്ഥിരീകരിക്കുക. ഒടിപി പരിശോധിച്ചുറപ്പിച്ചതിന് ശേഷം, ഇ-പേ ടാക്‌സ് പേജിലേക്ക് റീഡയറക്ടു ചെയ്യും. പിന്നീട് കാണുന്ന ഇൻകം ടാക്‌സ് ടാബിൽ പ്രൊസീഡ് ക്ലിക്ക് ചെയ്യുക. എവൈ എന്നത് 2023-24 ആയും പേയ്മെന്റ് തരവും തിരഞ്ഞെടുത്ത് കണ്ടിന്യൂ ക്ലിക്കുചെയ്യുകയുമാണ് വേണ്ടത്.

More from GizBot

Best Mobiles in India

English summary
Verifying the linkage between your Aadhaar and PAN card is essential for smooth financial operations in India. You can easily check the status online through the Income Tax Department's e-Filing portal or via SMS for quick access. This article walks you through the process to ensure your Aadhaar and PAN are linked for hassle-free tax and financial transactions.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X