ആന്‍ഡ്രോയ്ഡിലും ഐ ഓ എസ്സിലും ബാറ്ററി ഉപഭോഗം എങ്ങനെ അറിയാം ?

Posted By: Super

ആന്‍ഡ്രോയ്ഡിലും ഐ ഓ എസ്സിലും ബാറ്ററി ഉപഭോഗം എങ്ങനെ അറിയാം ?

കേവലം  ഫോണ്‍ വിളിക്കുന്നതിനും സന്ദേശങ്ങളയയ്ക്കുന്നതിനും ഉപരിയായി മറ്റനേകം കാര്യങ്ങളുണ്ട്  ഒരു സ്മാര്‍ട്ട്‌ഫോണില്‍. വീഡിയോകള്‍ കാണാനും പാട്ട് കേള്‍ക്കാനും ഗെയിം കളിക്കാനും ഇന്റര്‍നെറ്റില്‍ ബ്രൌസ് ചെയ്യാനും ഇനിയും ഒരുപാടൊരുപാട് കാര്യങ്ങള്‍ ചെയ്യാനുമുള്ള സൌകര്യം ഇവയിലുണ്ട്. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും നല്ല ശക്തമായ ബാക്ക് അപ് ഉള്ള  ബാറ്ററിയും ഇവയ്ക്കാവശ്യമാണ്‌.

സ്മാര്‍ട്ട്‌ഫോണുകളേക്കുറിച്ച് പൊതുവേ കേള്‍ക്കാറുള്ള പരാതി അവയുടെ ബാറ്ററിയുടെ ആയുസ്സ് കുറവിനെക്കുറിച്ചാണ്. പ്രത്യേകിച്ച് ആന്‍ഡ്രോയ്ഡ് ഫോണുകള്‍. ബാറ്ററി യൂസേജ് സ്റ്റാറ്റ്‌സ് നോക്കിയാല്‍ ബാറ്ററി ഉപഭോഗത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ ഒരുമാതിരിപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കൊന്നും തന്നെ ഇങ്ങനെയൊരു സാധ്യതയേക്കുറിച്ച് കേട്ടറിവ് പോലുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഐ ഓ എസ് , ആന്‍ഡ്രോയ്ഡ്   ഉപകരണങ്ങളില്‍ ബാറ്ററി ഉപഭോഗം അറിയുന്ന വിധം ചുവടെ ചേര്‍ക്കുന്നു.

 
ആന്‍ഡ്രോയ്ഡ്

 
  • ഹോം സ്ക്രീനിലെ മെനുവില്‍ ക്ലിക്ക് ചെയ്യുക

  • അവിടെയുള്ള സെറ്റിംഗ്സ് മെനു തുറക്കുക

  • അതിലെ എബൌട്ട് ഫോണ്‍ ഓപ്ഷന്‍ തുറക്കുക

  • ബാറ്ററി / ബാറ്ററി യൂസേജില്‍ ക്ലിക്ക് ചെയ്യുക

ഇതില്‍ നോക്കിയാല്‍ നിങ്ങള്‍ക്കറിയാന്‍ പറ്റും ഏതൊക്കെ ആപ്ലിക്കേഷനുകള്‍ എത്ര ശതമാനം ബാറ്ററി ഉപയോഗിക്കുന്നു എന്ന്. ഇതനുസരിച്ച് ഒത്തിരി ബാറ്ററി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളുടെ ഉപയോഗം ക്രമീകരിക്കാനും കഴിയും. അങ്ങനെ ബാറ്ററി ആയുസ്സ് കൂട്ടാം.

ഐ ഓ എസ്

 
  • ഹോം സ്ക്രീനിലെ സെറ്റിംഗ്സ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക

  • ജനറല്‍ തുറന്ന് യൂസേജ് സെലക്ട്‌ ചെയ്യുക

  • ഓപ്ഷനുകളില്‍ നിന്ന് ടിം സിന്‍സ് ലാസ്റ്റ് ഫുള്‍ ചാര്‍ജ് സെലക്ട്‌ ചെയ്യുക. യൂസേജിനു സമീപമുള്ള ടൈം നോക്കിയാല്‍ അവസാനത്തെ പൂര്‍ണമായ ചാര്‍ജിങ്ങിനു  ശേഷം  എത്ര നേരം ഐഫോണ്‍ ഉപയോഗിച്ച് എന്നറിയാനാകും. ബാറ്ററി പൂര്‍ണമായും തീരാനവശേഷിക്കുന്ന സമയം സ്റ്റാന്റ് ബൈ സൂചിപ്പിക്കും.

  • ബാറ്ററി പേര്‍സന്റെജ് സ്ലൈഡര്‍ ഓണ്‍ ആക്കുക.അങ്ങനെ വരുമ്പോള്‍ ഹോം സ്ക്രീനിന്റെ മുകളിലായി ബാറ്ററി സ്റ്റാറ്റസ്‌ കാണാനാകും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot