ഓൺലൈനിൽ ഫാസ്ടാഗ് ബാലൻസ് പരിശോധിക്കുന്നതെങ്ങനെ?

|

ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും ഓൺലൈനിൽ ലഭ്യമാക്കുന്നതിനുമായി നിരവധി നപടികളാണ് അടുത്തിടെ രാജ്യത്ത് ഉണ്ടായത്. ഇതിന്റെ ഭാഗമായാണ് ഫാസ്ടാഗ് സേവനങ്ങളും ഇന്ത്യയിൽ അവതരിപ്പിച്ചത്. രാജ്യത്ത് ഉടനീളമുള്ള ടോൾ ബൂത്തുകളിൽ ഓട്ടോമാറ്റിക്കായി പണം അടയ്ക്കുന്നതിനുള്ള സേവനമാണ് ഫാസ്ടാഗ് സംവിധാനം. നിലവിൽ എല്ലാ ടോൾ പ്ലാസകളിലും ഫാസ്ടാഗ് സംവിധാനം നിർബന്ധവുമാണ്. ഫാസ്ടാഗ് എടുക്കാത്തവർക്ക് ഉയർന്ന ഫൈനും ലഭിക്കും.

ഫാസ്ടാഗ് സംവിധാനം

റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ( ആർഎഫ്ഐഡി ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഫാസ്ടാഗ് സംവിധാനം പ്രവർത്തിക്കുന്നത്. ടോൾ ബൂത്തുകളിൽ ഫാസ്‌ടാഗിൽ ലിങ്ക് ചെയ്‌തിരിക്കുന്ന അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് പണമിടപാട് നടത്തുന്നു. ഫാസ്ടാഗ് സ്റ്റിക്കർ രൂപത്തിൽ നിങ്ങളുടെ വാഹനത്തിന്റെ വിൻഡ്സ്ക്രീനിൽ ഫിക്സ് ചെയ്യുകയാണ് ചെയ്യുന്നത്. 5 വർഷത്തെ വാലിഡിറ്റിയാണ് ഒരു ഫാസ്ടാഗിന് ലഭിക്കുക.

പ്രായമായ ആളുകളുടെ സ്മാർട്ട്ഫോൺ ഉപയോഗം എളുപ്പമാക്കാൻ ചെയ്യേണ്ടത് എന്തൊക്കെപ്രായമായ ആളുകളുടെ സ്മാർട്ട്ഫോൺ ഉപയോഗം എളുപ്പമാക്കാൻ ചെയ്യേണ്ടത് എന്തൊക്കെ

ടോൾ

ടോൾ ബൂത്തുകളിൽ പേയ്‌മെന്റുകൾ നടത്തുന്നത് തുടരാൻ ഉപയോക്താക്കൾ അവരുടെ ഫാസ്ടാഗ് അക്കൗണ്ടുകൾ പതിവായി റീചാർജ് ചെയ്യണം. ഫാസ്ടാഗ് റീചാർജ് ചെയ്ത ശേഷം ബാലൻസ് എങ്ങനെ പരിശോധിക്കും എന്ന് അറിയാത്തവരെ സഹായിക്കാൻ വേണ്ടിയാണ് ഈ ലേഖനം. നാല് വഴികളാണ് നിങ്ങളുടെ ഫാസ്ടാഗ് സംവിധാനത്തിൽ ബാലൻസ് ചെക്ക് ചെയ്യുന്നത്. വളരെ ലളിതമായ പ്രോസസുകളാണ് ഇവ. ഓൺലൈനിൽ ഫാസ്ടാഗ് ബാലൻസ് പരിശോധിക്കുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

ഓൺലൈനിൽ ഫാസ്ടാഗ് ബാലൻസ് പരിശോധിക്കാനുള്ള നാല് വഴികൾ
 

എൻഎച്ച്എഐ പ്രീപെയ്ഡ് വാലറ്റ് ഉപയോഗിച്ച് ഫാസ്ടാഗ് ബാലൻസ് പരിശോധിക്കാം

ഘട്ടം 1: ഇതിനായി ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണിൽ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പ് സ്റ്റോർ തുറക്കുക.
ഘട്ടം 2: തുടർന്ന് നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിലോ ഐഫോണിലോ മൈ ഫാസ്ടാഗ് ആപ്പ് ഡൗൺലോഡ് ചെയ്യുക.
ഘട്ടം 3: തുടർന്ന് നിങ്ങളുടെ ലോഗിൻ ഡീറ്റെയിൽസ് നൽകുക.
ഘട്ടം 4: ഇപ്പോൾ നിങ്ങളുടെ ഫാസ്ടാഗ് ബാലൻസ് തുക കാണാൻ കഴിയും.

ഐഫോണിലെ ബാഗ്രൌണ്ട് സൌണ്ട് ഉപയോഗിച്ച് നിങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്താംഐഫോണിലെ ബാഗ്രൌണ്ട് സൌണ്ട് ഉപയോഗിച്ച് നിങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്താം

ബാങ്ക് വഴി ഫാസ്ടാഗ് ബാലൻസ് പരിശോധിക്കാം

ബാങ്ക് വഴി ഫാസ്ടാഗ് ബാലൻസ് പരിശോധിക്കാം

ഘട്ടം 1: ഇതിനായി ആദ്യം നിങ്ങളുടെ ഫാസ്‌ടാഗ് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ബാങ്കിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക.
ഘട്ടം 2: തുടർന്ന് നിങ്ങളുടെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ഫാസ്ടാഗ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക.
ഘട്ടം 3: ശേഷം ബാലൻസ് പരിശോധിക്കാൻ വ്യൂ ബാലൻസ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: ഇപ്പോൾ നിങ്ങളുടെ ഫാസ്ടാഗ് ബാലൻസ് തുക കാണാൻ കഴിയും.

മിസ്‌ഡ് കോൾ സൗകര്യം ഉപയോഗിച്ച് ഫാസ്‌ടാഗ് ബാലൻസ് പരിശോധിക്കാം

മിസ്‌ഡ് കോൾ സൗകര്യം ഉപയോഗിച്ച് ഫാസ്‌ടാഗ് ബാലൻസ് പരിശോധിക്കാം

ഫാസ്ടാഗ് ബാലൻസ് പരിശോധിക്കുന്നതിനുള്ള മറ്റൊരു മാർഗമാണ് മിസ്ഡ് കോൾ സംവിധാനം. ഒരു മിസ്ഡ് കോൾ നൽകി നിങ്ങൾക്ക് ഫാസ്ടാഗ് ബാലൻസ് അറിയാൻ കഴിയും. എൻഎച്ച്എഐയുടെ പ്രീപെയ്ഡ് വാലറ്റിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രീപെയ്ഡ് ഫാസ്ടാഗ് ഉപഭോക്താക്കൾക്കാണ് ഈ സൌകര്യം ലഭിക്കുക. ടോൾ ഫ്രീ ആയ +91-8884333331 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകി നിങ്ങളുടെ ഫാസ്ടാഗ് അക്കൗണ്ട് ബാലൻസ് പരിശോധിക്കാം. ഈ സൗകര്യം 24 മണിക്കൂറും ഉപയോക്താക്കൾക്ക് ലഭ്യമാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ജിമെയിൽ പാസ്‌വേഡ് മറന്നാലും ഗൂഗിൾ ക്രോമിലൂടെ തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രംജിമെയിൽ പാസ്‌വേഡ് മറന്നാലും ഗൂഗിൾ ക്രോമിലൂടെ തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം

എസ്എംഎസ് വഴി ഫാസ്ടാഗ് ബാലൻസ് അറിയാം

എസ്എംഎസ് വഴി ഫാസ്ടാഗ് ബാലൻസ് അറിയാം

ഈ രീതി വളരെ ലളിതമാണ്, ഇതിന് നിങ്ങൾ ഒന്നിൽ കൂടുതൽ സ്റ്റെപ്പുകൾ ഉള്ള പ്രോസസുകളിലൂടെ കടന്ന് പോകേണ്ടതില്ല. നിങ്ങൾ ഫാസ്‌ടാഗ് സേവനത്തിനായി രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ, ടോൾ ബൂത്തിൽ നിങ്ങളുടെ ഫാസ്‌ടാഗ് അക്കൗണ്ടിൽ നിന്ന് ഒരു തുക ഡിഡക്റ്റ് ചെയ്യുമ്പോഴെല്ലാം നിങ്ങൾക്ക് ഒരു എസ്എംഎസ് ലഭിക്കും. ഈ എസ്എംഎസിൽ ഡിഡക്റ്റ് ചെയ്ത എമൌണ്ട് കാണിക്കുന്നതിന് പുറമേ, നിങ്ങളുടെ ഫാസ്ടാഗ് അക്കൗണ്ട് ബാലൻസ്, ടോൾ പേയ്‌മെന്റുകൾ, റീചാർജ് കൺഫർമേഷൻ എന്നിവയും മനസിലാക്കിത്തരും.

Best Mobiles in India

English summary
The FASTag system is powered by Radio Frequency Identification (RFID) technology. Payments are made directly from the accounts linked to FastTag at the toll booths. FASTag is fixed in the form of a sticker on the windscreen of your vehicle. A fast tag is valid for 5 years.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X