നിങ്ങളുടെ ആധാർ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം ?

|

അടിസ്ഥാനപരമായി നിങ്ങളുടെ ഐഡന്റിറ്റി, അഡ്രസ് പ്രൂഫ് കാർഡാണ് ആധാർ. ഇത് യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐ‌ഡി‌ഐ‌ഐ) നൽ‌കുന്നു. നിങ്ങളുടെ ബയോമെട്രിക് ഡാറ്റയുടെ വിരലടയാളം, റെറ്റിന സ്കാൻ എന്നിവയും ഇതിലുണ്ട്. സാധുവായ ഐഡി ആവശ്യപ്പെടുന്ന എല്ലാത്തിനും ഒരു വലിയ ഫോമുകൾ പൂരിപ്പിക്കേണ്ട ആവശ്യമില്ലാത്തതിനാൽ ഒരു ആധാർ കാർഡ് ശരിക്കും ഉപയോഗപ്രദമാണ്. കൂടാതെ, സേവന ദാതാക്കൾക്ക് എല്ലാ വിശദാംശങ്ങളും ഒരു കേന്ദ്രീകൃത ഡാറ്റാബേസിൽ നിന്ന് കുറഞ്ഞ ചിലവിൽ ലഭിക്കും, ഇത് വേഗത്തിലുള്ള പ്രവർത്തനങ്ങളിലേക്കും നയിക്കുന്നു.

 

ആധാര്‍ ഓഥന്റിക്കേഷന്‍

നിങ്ങള്‍ പലപ്പോഴായി നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ബാങ്കുകളിലോ മൊബൈൽ കണക്ഷനുകള്‍ക്കോ മ്യൂച്വല്‍ ഫണ്ടുകള്‍ക്കോ വേണ്ടി നല്കിയിട്ടുണ്ടാകും. എന്നാല്‍ ഈ വിവരങ്ങള്‍ ഏതെങ്കിലും രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് എങ്ങനെ അറിയാന്‍ സാധിക്കും? ഇതിനായി ആധാര്‍ ഓഥന്റിക്കേഷന്‍ ഹിസ്റ്ററി അതായത് എവിടെയെല്ലാം നിങ്ങളുടെ ആധാര്‍ ഉപയോഗിച്ച് ഓഥന്റിക്കേഷന്‍ നടത്തിയിട്ടുണ്ട് എന്നതിന്റെ ലിസ്റ്റ് പരിശോധിച്ചാല്‍ അറിയാവുന്നതാണ്.

യുഐ‌ഡി‌ഐ‌ഐ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

യുഐ‌ഡി‌ഐ‌ഐ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

https://uidai.gov.in/. ആധാര്‍ സർവീസ് എന്ന വിഭാഗത്തിലാണ് മുന്‍ ഓഥന്റിക്കേഷനുകള്‍ പരിശോധിക്കാന്‍ സൗകര്യമുള്ളത്. ഏകദേശം അന്‍പതോളം ഓഥന്റിക്കേഷനുകള്‍ ഇതില്‍ കാണിക്കും. ആധാര്‍ ഓഥന്റിക്കേഷന്‍ ഹിസ്റ്ററി എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ വെബ്‌പേജിലേക്ക് പോകും.

ആധാർ കാർഡ് രജിസ്ട്രേഷൻ: ആധാർ കാർഡ് ഓൺലൈനായി അപേക്ഷിക്കേണ്ടത് ഇങ്ങനെആധാർ കാർഡ് രജിസ്ട്രേഷൻ: ആധാർ കാർഡ് ഓൺലൈനായി അപേക്ഷിക്കേണ്ടത് ഇങ്ങനെ

ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്യുക
 

ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്യുക

നിശ്ചിത കോളത്തിങ്ങളില്‍ ആധാര്‍ നമ്പറും വെബ് പേജില്‍ നല്‍കിയിരിക്കുന്ന സെക്യൂരിറ്റി കോഡും ടൈപ്പ് ചെയ്തതിനു ശേഷം ‘സെൻറ് ഓ.ടി.പി' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു വണ്‍ ടൈം പാസ്സ്‌വേര്‍ഡ് വരും. അത് തെറ്റാതെ പറഞ്ഞിരിക്കുന്ന കോളത്തില്‍ ടൈപ്പ് ചെയ്യണം.

ഹിസ്റ്ററി ഓപ്ഷന്‍സ് തെരഞ്ഞെടുക്കുക

ഹിസ്റ്ററി ഓപ്ഷന്‍സ് തെരഞ്ഞെടുക്കുക

ഇനി ലഭിക്കുന്ന വെബ്‌പേജില്‍ പലവിധത്തിലുള്ള ഓഥന്റിക്കേഷനുകളുടെ ഒരു ഡ്രോപ്പ്‌ഡൌണ്‍ ലിസ്റ്റ് ഉണ്ടാകും. അതില്‍നിന്നു വേണ്ടത് തിരഞ്ഞെടുക്കാം. എത്ര ദിവസങ്ങൾക്ക് മുൻപ് വരെയുള്ള ഹിസ്റ്ററി വേണം എന്നും നമുക്ക് നിശ്ചയിക്കാം. ഈ സ്റ്റേജിലും ഒരു പുതിയ ഓ.ടി.പി ഉപയോഗിക്കേണ്ടി വരും.

ലിസ്റ്റ് പരിശോധിക്കുക

ലിസ്റ്റ് പരിശോധിക്കുക

ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം നല്കിക്കഴിഞ്ഞാല്‍ നമുക്ക് ഒഥെന്റിക്കേഷന്‍ ഹിസ്റ്ററി ലഭിക്കും. ഒഥെന്റിക്കേഷന്‍ നടത്തിയ സമയം, തീയതി ഒഥെന്റിക്കേഷന്‍ നടത്തിയ ഏജന്‍സിയുടെ വിവരങ്ങള്‍ എല്ലാം അതില്‍ ലഭ്യമാണ്.

ഇ-മെയില്‍ പരിശോധിക്കുക

ഇ-മെയില്‍ പരിശോധിക്കുക

ഒഥെന്റിക്കേഷന്റെ സമയത്ത് നമ്മുടെ രജിസ്റ്റര്‍ ചെയ്ത ഈമെയിലിലേക്ക് ഇതു സംബന്ധിച്ച വിവരങ്ങള്‍ എത്തിയിട്ടുണ്ടാകും. ആ വിവരങ്ങളും ഇപ്പോള്‍ ലഭിച്ച ഒഥെന്റിക്കേഷന്‍ ഹിസ്റ്ററിയും താരതമ്യം ചെയ്തു നോക്കുക. സംശയകരമായ ഏതെങ്കിലും നടന്നതായി കാണുന്നുണ്ടെങ്കില്‍ 1947 എന്ന നമ്പറിലോ അല്ലെങ്കില്‍ help@uidai.gov.in എന്ന ഇമെയില്‍ വഴിയോ യുഐ‌ഡി‌ഐ‌ഐ യെ നേരിട്ട് അറിയിക്കാവുന്നതാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
Aadhaar is basically your identity and address proof card, which is issued by the Unique Identification Authority of India (UIDAI).) It also possesses details of your biometric data like fingerprints and retina scan. An Aadhaar card is truly useful as one doesn’t now need to fill up a bunch of big forms for everything that demands valid ID.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X