Home
How to

ഫോണിൽ നിന്നും നിങ്ങളുടെ സ്വകാര്യതകൾ ചോർത്തപ്പെടുന്നുണ്ടോയെന്ന് എങ്ങനെ അറിയാം?

ഒരു വ്യക്തിയുടെ സ്വകാര്യതകള്‍ സൂക്ഷിക്കപ്പെടുന്ന ഒരു വസ്തുവാണ് സ്മാർട്ട്ഫോണ്‍. അതുകൊണ്ടുതന്നെ ഫോണ്‍ ഹാക്ക് ചെയ്ത് ഒരു വ്യക്തിയുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നത് ഒരു വലിയ കുറ്റകൃത്യം തന്നെയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് നിരവധി സ്‌പൈ ആപ്പുകള്‍ ഓൺലൈനിൽ ലഭ്യമായതിനാല്‍ ഇവ ഉപയോഗിച്ച് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ബ്ലാക്‌മെയ്‌ലിംഗ് ചെയ്യുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ വർധിച്ചുവരുന്ന ഒരവസ്ഥ ഇപ്പോൾ നിങ്ങൾക്ക് സമൂഹത്തിൽ കാണാവുന്നതാണ്.

സൈബർകുറ്റകൃത്യങ്ങൾ

അതിനുദാഹരണമാണ് അനുദിനം വർദ്ധിച്ചുവരുന്ന സൈബർകുറ്റകൃത്യങ്ങൾ. ഇത്തരം സ്‌പൈ ആപ്ലിക്കേഷനുകള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയുക എന്നത് ഒരു അസാധ്യകരമായ ഒരു കാര്യമാണ്. ആന്‍ഡ്രോയ്ഡ് സ്മാർട്ട്ഫോണ്‍ ഉപയോഗിക്കുന്നവരാണ് ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധ കൊടുക്കേണ്ടത്. ചില സ്‌പൈ ആപ്പുകള്‍ക്ക് ഓട്ടോമാറ്റിക്കായി ഫോണിലെ ക്യാമറ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. അതുകൊണ്ട് തല്‍സമയം ദൃശ്യങ്ങള്‍ ഫോണ്‍ ചോര്‍ത്തുന്നവരിലേക്ക് എത്തിക്കാനും സാധിക്കുന്നു.

സ്‌പൈ ആപ്പുകള്‍

ഫോണിന്റെ ഇന്റര്‍നെറ്റ് ഓണായിരിക്കുമ്പോഴാണ് ഇത് സാധ്യമാകുന്നത്. ബ്ലൂടുത്ത് വഴി നിരവധി ഹാക്കിംഗ് കുറ്റകൃത്യങ്ങള്‍ ആഗോളതലത്തില്‍ തന്നെ നടന്നിട്ടുണ്ട് എന്നത് മറ്റൊരു ഞെട്ടിക്കുന്ന വസ്തുതയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നമുക്കും സംഭവിക്കാതിരിക്കാനായി മുൻകൈയെടുക്കുക, ശ്രദ്ധിക്കുക.

ബാറ്ററി ചാര്‍ജ് പെട്ടെന്ന് തീരുക

ബാറ്ററി ചാര്‍ജ് പെട്ടെന്ന് തീരുക

സ്‌പൈ ആപ്ലിക്കേഷനുകളുടെ സാന്നിധ്യം കൊണ്ടാകാം ഫോൺ പെട്ടന്ന് ചൂടായി ചാർജ് തീർന്നുപോകുന്നത്. അല്ലെങ്കില്‍ മാല്‍വെയറുകളാകാം ഇതിനുള്ള മറ്റൊരു കാരണം. ഇത്തരം ആപ്ലിക്കേഷനുകള്‍ ബാക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണ് ചാർജ് പെട്ടന്ന് തീർന്നുപോകുന്നതിന് കാരണം.

അമിതമായ ഡാറ്റ ഉപയോഗം

അമിതമായ ഡാറ്റ ഉപയോഗം

ഇപ്പോള്‍ എല്ലാവര്‍ക്കും അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനുകളായതിനാൽ ആരും തന്നെ എത്ര ഡാറ്റ ഓരോ ദിവസവും ഉപയോഗിച്ചു എന്ന കാര്യം പരിശോധിക്കാറില്ല. ഇനി മുതൽ ഈ കാര്യത്തിൽ ശ്രദ്ധ പുലർത്തുക. ഫോണിന്റെ ഡാറ്റ യൂസേജ് ഓപ്ഷന്‍ എടുത്താല്‍ എളുപ്പത്തില്‍ നിങ്ങള്‍ക്കത് മനസിലാക്കാനാകും. സ്‌പൈ ആപ്പുകള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ ഡാറ്റ ഉപയോഗം വളരെ വർദ്ധിച്ച ഒരാവസ്ഥയായിരിക്കും പുലർത്തുക.

ഫോണിൻറെ പെർഫോമൻസ് കുറവ്

ഫോണിൻറെ പെർഫോമൻസ് കുറവ്

മുമ്പ് ഇല്ലാത്തവിധം ഫോണ്‍ സ്ലോ ആകുകയോ ഇടക്കിടക്ക് ഹാങ് ആകുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതും ഹാക്കിംഗിന് ഒരു കാരണമാകാം. സ്‌പൈ, മാല്‍വെയര്‍ ആപ്ലിക്കേഷനുകള്‍ ഫോണിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്.

കോൾ ചെയ്യുമ്പോൾ തടസം നേരിടുക

കോൾ ചെയ്യുമ്പോൾ തടസം നേരിടുക

ഫോണ്‍ സംസാരത്തില്‍ പരിചയമില്ലാത്ത ശബ്ദങ്ങള്‍, ബീപ്പ്, ഇക്കോ, ഇടയ്ക്കിടെ കോളുകള്‍ കട്ടാകുന്നു തുടങ്ങിയവ തുടരുകയാണെങ്കില്‍ ശ്രദ്ധിക്കുക. ഒരുപക്ഷെ ഇവ സാങ്കേതിക തടസങ്ങളാകാം. എങ്കിലും നിങ്ങളുടെ ഫോണ്‍ കോളുകള്‍ ടാപ്പ് ചെയ്യാന്‍ സാധ്യതയുണ്ടെങ്കില്‍ ഇവയുടെ സാധ്യത പരിശോധിക്കാവുന്നതാണ്.

ഫോണിൽ പരിചയമില്ലാത്ത ആപ്പ് കാണപ്പെടുക

ഫോണിൽ പരിചയമില്ലാത്ത ആപ്പ് കാണപ്പെടുക

ഇടയ്ക്കിടക്ക് നിങ്ങളുടെ ഫോണിലുള്ള ആപ്ലിക്കേഷന്‍സ് ലിസ്റ്റ് പരിശോധിക്കുക. നിങ്ങള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ ബാറ്ററിയുടെയോ സെറ്റിംഗ്‌സിന്റെയോ മാതൃകയില്‍ ഫോണിലുള്ള ഇന്‍ബില്‍റ്റ് ആപ്പുകളുടെ രൂപത്തിലാകാം ഇവ ഒളിഞ്ഞിരിക്കുന്നത്. നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്ത ആപ്ലിക്കേഷനുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക.

ഇടയ്ക്കിടക്കുള്ള റീബൂട്ടിംഗ്

ഇടയ്ക്കിടക്കുള്ള റീബൂട്ടിംഗ്

ഫോണ്‍ തനിയെ സ്വിച്ച് ഓഫ് ആകുകയും ഓണ്‍ ആകുകയും ചെയ്യുക, നിങ്ങള്‍ക്ക് ഫോണ്‍ സ്വിച്ച് ഓഫ് ആക്കാന്‍ സാധിക്കാതിരിക്കുക തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ സംശയിക്കുക. ചില മാല്‍വെയറുകളില്‍ നിന്ന് ഇത്തരത്തില്‍ പോപ്പ് അപ്പ്‌സ് വരാറുണ്ട്. ഇതും ഗൗരവത്തിൽ എടുക്കേണ്ടതായുണ്ട്.

Best Mobiles in India

English summary
A smartphone is a property where a person's privacy is kept. So hacking the phone and leaking a person's personal information is a big crime. Now you can see that there is an increasing number of crimes of blackmailing of personal information by using them as there are more spy apps available online than in the past.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X