Home
How to

സ്വർണ്ണത്തിന്റെ പരിശുദ്ധി ഫോണിലെ ആപ്പ് വഴി പരിശോധിക്കാം, അ‌റിയാമോ! ചെക്ക് ചെയ്യേണ്ടത് ഇങ്ങനെ...

സ്വർണ്ണത്തെ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. സ്വർണ്ണത്തിന്റെ പേരിൽ നമ്മുടെ നാട്ടിൽ നടക്കുന്ന പുകിലുകൾക്ക് ഒരു കുറവുമില്ല. എങ്കിലും സ്വർണ്ണവില മുകളിലേക്ക് തന്നെയാണ്. ​കൈയിൽ അ‌ൽപ്പം കാശ് വന്നാൽ കുറഞ്ഞ് സ്വർണ്ണം വാങ്ങി വയ്ക്കുന്ന ആളുകൾ ധാരാളം. ഭാര്യയെയും അ‌മ്മയെയുമൊക്കെ പ്രീതിപ്പെടുത്താനും സ്വർണ്ണാഭരണങ്ങൾ ഒരു മികച്ച വഴിതന്നെ.

എന്നാൽ സ്വർണ്ണത്തിന്റെ ഉയർന്ന ഡിമാൻഡ് കാരണം തന്നെ പലവിധത്തിലുള്ള സ്വർണ്ണ തട്ടിപ്പുകളും നടക്കാറുണ്ട്. ജ്വല്ലറികളിൽ നിന്ന് നേരിട്ട് പോയി സ്വർണ്ണം വാങ്ങിയാൽ പോലും അ‌ത് പരിശുദ്ധമാണോ എന്ന സംശയം പലർക്കും ഉണ്ടാകാറുണ്ട്. എന്നാൽ ഒരു സ്മാർട്ട്ഫോൺ ​കൈയിലുണ്ടെങ്കിൽ ഇങ്ങനെ ആശങ്കപ്പെടേണ്ട കാര്യമില്ല.

സ്വർണ്ണത്തിന്റെ പരിശുദ്ധി ഫോണിലെ ആപ്പ് വഴി പരിശോധിക്കാം, അ‌റിയാമോ!

സ്വർണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കാൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ 'ബിഐഎസ് കെയർ ആപ്പ്' ( BIS Care app ) ഉപയോക്താക്കളെ സഹായിക്കും. കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പിന് കീഴിലുള്ള ഇന്ത്യയുടെ ദേശീയ സ്റ്റാൻഡേർഡ് ബോഡിയാണ്, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ( ബിഐഎസ് ).

സ്വർണം വാങ്ങുന്നവരെ സഹായിക്കാനായിട്ടാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് 'ബിഐഎസ് കെയർ ആപ്പ്' ഒരുക്കിയിരിക്കുന്നത്. വാങ്ങുന്ന സ്വർണത്തിന്റെ പരിശുദ്ധി നേരിട്ട് ഉറപ്പാക്കാൻ ഈ ബിഐഎസ് കെയർ ആപ്പിന്റെ സേവനം ഉപയോക്താക്കൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ഐ‌എസ്‌ഐ ഹാൾമാർക്ക് സാക്ഷ്യപ്പെടുത്തിയ എല്ലാ സ്വർണ്ണ-വെള്ളി ആഭരണങ്ങളും ട്രാക്ക് ചെയ്യാൻ 'ബിഐഎസ് കെയർ' ആപ്പിന് കഴിയും.

സ്വർണ്ണത്തിന്റെ പരിശുദ്ധി ഫോണിലെ ആപ്പ് വഴി പരിശോധിക്കാം, അ‌റിയാമോ!

ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ആപ്പിൾ ഐഫോൺ ഉപയോക്താക്കൾക്കും ബിഐഎസ് കെയർ ആപ്പ് ലഭ്യമാണ്. ഗൂഗിൾ പ്ലേയിലും ആപ്പ് സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ്. ഹാൾമാർക്ക് ചെയ്ത സ്വർണ്ണാഭരണങ്ങളുടെ പരിശുദ്ധി തത്സമയം പരിശോധിക്കാൻ ആപ്പ് ഉപഭോക്താക്കളെ അനുവദിക്കുന്നു. ഇതുപയോഗിച്ച് ഏതാരാൾക്കും വാങ്ങുന്ന സ്വർണ്ണത്തിന്റെ ആധികാരികത ഉറപ്പാക്കാം.

'ബിഐഎസ് കെയർ' ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ: ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് അതത് ആപ്പ് സ്റ്റോറുകൾ, ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. ബിഐഎസ് കെയർ ആപ്പ് ഉപയോക്താക്കൾക്ക് ഐഎസ്ഐയുടെ ഗുണനിലവാരം പരിശോധിക്കാം. അ‌തിന് ഉപയോക്താക്കൾ ആദ്യം ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

ബിഐഎസ് വെബ്‌സൈറ്റിലെ പതിവുചോദ്യങ്ങൾ അനുസരിച്ച്, സ്വർണ്ണാഭരണങ്ങളുടെ ഹാൾമാർക്കിംഗ് 14K, 18K, 20K, 22K, 23K, 24K എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായി അനുവദിച്ചിരിക്കുന്നു. ബിഐഎസ് കെയർ ആപ്പിൽ സ്വർണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്നതിന് ആദ്യം ഫോണിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. തുടർന്ന് സ്വയം രജിസ്റ്റർ ചെയ്യണം.

സ്വർണ്ണത്തിന്റെ പരിശുദ്ധി ഫോണിലെ ആപ്പ് വഴി പരിശോധിക്കാം, അ‌റിയാമോ!

രജിസ്ട്രേഷനായി, ഉപയോക്താവിന്റെ പേര്, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ ഉൾപ്പെടെയുള്ള ചില വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. തുടർന്ന് ഫോണിൽ ഒടിപി ലഭിക്കും, അത് നിങ്ങളുടെ നമ്പർ പരിശോധിച്ചുറപ്പിക്കുന്നതിന് ആപ്പിൽ നൽകണം. ശേഷം ഉപയോക്താവിന് ആപ്പ് ഉപയോഗിച്ചുതുടങ്ങുകയും ഏതെങ്കിലും സ്വർണ്ണമോ വെള്ളിയോ ആഭരണങ്ങളുടെ പരിശുദ്ധി പരിശോധിക്കുകയും ചെയ്യാം.

ആഭരണത്തിന്റെ പ്രസക്തമായ ഡീറ്റെയിൽസ് ലഭിക്കുന്നതിന് ആപ്ലിക്കേഷനിലെ 'Verify HUID' ഓപ്ഷനിൽ ക്ലിക്കുചെയ്‌ത് 6 അക്ക HUID നമ്പർ നൽകേണ്ടതുണ്ട്. ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ എന്നതിന്റെ ചുരുക്ക രൂപമാണ് HUID. ബില്ലിൽ ആറക്ക HUID കോഡ് പരാമർശിക്കണമെന്ന് നിർബന്ധമില്ല. അതിനാൽ സ്വർണ്ണം വാങ്ങുന്ന സ്റ്റോറിൽനിന്ന് ഈ നമ്പർ നേടാം.

ഇതിലൂടെ ആഭരണത്തിന്റെ ഡീറ്റെയിൽസ് അ‌റിയാം. കൂടാതെ, ആഭരണത്തിലെ ഐഎസ്ഐ നമ്പർ നൽകി ആപ്പിലെ വെരി​ഫൈ ​​ലൈസൻസ് ഡീറ്റെയിൽസ് ഓപ്ഷൻ ഉപയോഗിച്ച് ആധികാരികത പരിശോധിക്കാം. ഇവ കൂടാതെ നോ യുവർ സ്റ്റാൻഡേർഡ്സ് (Know your Standards) ഓപ്ഷനുമുണ്ട്. സ്വർണ്ണത്തിന് നിലവാരം കുറവാണെന്ന് ബോധ്യപ്പെടുകയോ, അ‌നധികൃതമായി വ്യാപാരമുദ്രകൾ ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ പരാതികൾ അ‌റിയിക്കാൻ കംപ്ലയിന്റ് ഫീച്ചർ ഉപയോഗിക്കാം.

More from GizBot

Best Mobiles in India

English summary
Bureau of Indian Standards' 'BIS Care app' will help users to check the purity of gold. 'BIS Care' app can track all gold and silver jewelery certified by ISI Hallmark. BIS Care app is available for Android users and Apple iPhone users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X