നിങ്ങളുടെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് യഥാർത്ഥമാണോ വ്യാജമാണോ എന്ന് എങ്ങനെ പരിശോധിക്കാം?

|

മുഴുവൻ വാക്സിനേഷൻ കോഴ്‌സും പൂർത്തിയാക്കിയതിന് ശേഷം നിങ്ങൾക്ക് ലഭിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇനിയങ്ങോട്ട് എല്ലാ കാര്യത്തിനും ഉപയോഗപ്പെടുത്തേണ്ടതായി വരും. രണ്ട് വാക്‌സിൻ എടുത്തവർക്ക് മാത്രമാണ് ഇപ്പോൾ ജോലികളിൽ പ്രവേശിക്കാനും രാജ്യം വിട്ട് പുറത്തേക്ക് പോകുവാനും സാധിക്കുകയുള്ളു. ഇത്തരത്തിലുള്ള നടപടികൾക്കായി നിങ്ങൾ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നൽകേണ്ടത് അത്യാവശ്യമാണ്. ഒരു വ്യക്തിക്ക് ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞാൽ ഉടൻ തന്നെ പ്രൊവിഷണൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നേടാവുന്നതാണ്. രണ്ട് ഡോസും എടുത്തതിന് ശേഷം ഒറിജിനൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യ്ത് ആവശ്യങ്ങൾക്കനുസൃതമായി ഉപയോഗിക്കാവുന്നതാണ്.

 

നിങ്ങളുടെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് യഥാർത്ഥമാണോ വ്യാജമാണോ എന്ന് എങ്ങനെ പരിശോധിക്കാം?

മുഴുവൻ വാക്സിനേഷൻ കോഴ്‌സും പൂർത്തിയാക്കിയ ശേഷം നിങ്ങൾക്ക് കോവിൻ പ്ലാറ്റ്‌ഫോമിലോ ആരോഗ്യസെതു അപ്ലിക്കേഷനിലോ ഒരു കോവിഡ് -19 വാക്‌സിൻ സർട്ടിഫിക്കറ്റ് ലഭിക്കും. സർട്ടിഫിക്കറ്റിൽ പേര്, പ്രായം, ഐഡി, വാക്സിനേഷൻ വിശദാംശങ്ങൾ, ഒരു ക്യുആർ കോഡ് എന്നിവ പ്രദർശിപ്പിക്കുന്നുണ്ട്. നിങ്ങളുടെ വാക്സിനേഷൻ സർ‌ട്ടിഫിക്കറ്റ് ആധികാരികമോ വ്യാജമോ ആണെങ്കിൽ‌ അതറിയുവാൻ സർ‌ട്ടിഫിക്കറ്റിലെ ക്യുആർ കോഡ് ഒരു പ്രധാന ഉറവിടമാണ്. ക്യുആർ കോഡ് എല്ലാവർക്കും ഒരുപോലെയല്ല ലഭിക്കുന്നത്. വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പേര്, പ്രായം, ഐഡി, വാക്സിനേഷൻ വിശദാംശങ്ങൾ, ക്യുആർ കോഡ് എന്നിവയാണ് ഉൾപ്പെടുത്തിയിക്കുന്നത്. ഇതിൽ ക്യുആർ കോഡ് ഉപയോഗിച്ച് വ്യാജ സർട്ടിഫിക്കറ്റ് തിരിച്ചറിയാം.വ്യാജ വാക്സിൻ സർട്ടിഫിക്കറ്റ് നിർമ്മിക്കുന്നതിന് ആർക്കും എഡിറ്റിംഗ് ആപ്ലിക്കേഷനുകൾ ഉപയോഗപ്പെടുത്തുവാൻ സാധിക്കുന്നതാണ്.

നിങ്ങളുടെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് യഥാർത്ഥമാണോ വ്യാജമാണോ എന്ന് എങ്ങനെ പരിശോധിക്കാം?

പൊതുജനങ്ങൾക്ക് അവരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൻറെ ആധികാരികത പരിശോധിക്കുന്നതിനായി ഒരു പരിശോധനാ സമ്പ്രദായം കേന്ദ്രസർക്കാർ നടപ്പാക്കിയിട്ടുണ്ട്. ബിസിനസുകൾ, ഓഫീസുകൾ, സ്കൂളുകൾ, ഓർഗനൈസേഷനുകൾ തുടങ്ങി ആർക്കും വാക്സിനേഷൻ നില പരിശോധിക്കാൻ കഴിയും. നിങ്ങളുടെ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വ്യാജമാണോ അല്ലയോ എന്ന് എങ്ങനെ പരിശോധിക്കാമെന്ന് ഇവിടെ വിശദമായി നൽകിയിട്ടുണ്ട്.

നിങ്ങളുടെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് യഥാർത്ഥമാണോ വ്യാജമാണോ എന്ന് എങ്ങനെ പരിശോധിക്കാം?
 

നിങ്ങളുടെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് യഥാർത്ഥമാണോ വ്യാജമാണോ എന്ന് എങ്ങനെ പരിശോധിക്കാം?

 • നിങ്ങളുടെ ഇന്റർനെറ്റ് ബ്രൗസർ തുറന്ന് https://verify.cowin.gov.in/ എന്ന വെബ്സൈറ്റ് തുറക്കുക.
 • വെബ്‌സൈറ്റിൽ കാണുന്ന ‘Scan QR code' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
 • തുടർന്ന്, നിങ്ങളുടെ സ്മാർട്ഫോണിലെ അല്ലെങ്കിൽ ലാപ്ടോപ്പിലെ ക്യാമറ ഓൺ ചെയ്യുവാൻ ആവശ്യപ്പെടും.
 • പരിശോധിക്കേണ്ട വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ ക്യുആർ കോഡിലേക്ക് ക്യാമറയിലേക്ക് കാണിച്ച് സ്കാൻ ചെയ്യുക.
 • നിങ്ങളുടെ സർട്ടിഫിക്കറ്റ് ഒറിജിനൽ ആണെങ്കിൽ 'Certificate Successfully Verified' എന്ന് കാണിക്കുന്നതിനൊപ്പം പേര്, പ്രായം, ലിംഗഭേദം, റഫറൻസ് ഐഡി, വാക്‌സിനേഷൻ സ്വീകരിച്ച തിയതി തുടങ്ങിയ വിവരങ്ങളും പ്രത്യക്ഷപ്പെടും.
 • പക്ഷെ, നിങ്ങളുടെ സർ‌ട്ടിഫിക്കറ്റ് വ്യാജമെങ്കിൽ 'Certificate Invalid' എന്ന് പ്രത്യക്ഷപ്പെടും.
 • നിങ്ങളുടെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് യഥാർത്ഥമാണോ വ്യാജമാണോ എന്ന് എങ്ങനെ പരിശോധിക്കാം?

  നിങ്ങളുടെ മുഴുവൻ വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കിക്കഴിഞ്ഞാൽ കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റ് നേടി മുകളിൽ സൂചിപ്പിച്ച ഘട്ടങ്ങൾ പാലിച്ച് അത് പരിശോധിച്ച് ഉറപ്പുവരുത്തുക. ഡാർക്ക് വെബിൽ വ്യാജ കോവിഡ്-19 സർട്ടിഫിക്കറ്റുകളുടെയും കോവിഡ്-19 നെഗറ്റീവ് ടെസ്റ്റ് ഫലങ്ങളുടെയും നിരവധി റിപ്പോർട്ടുകൾ ഉണ്ട്. ഈ വ്യാജ വാക്സിൻ സർട്ടിഫിക്കറ്റുകൾക്ക് ഏകദേശം 25 ഡോളർ (1,800 രൂപ) 250 ഡോളർ വരെ (1,800 രൂപ) വിലവരുന്നു. നിങ്ങൾക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ വിവരങ്ങൾ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ തിരുത്താവുന്നതാണ്. ഒരു തവണ മാത്രമേ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് തിരുത്താൻ സാധിക്കുകയുള്ളു എന്ന കാര്യം ഓർക്കുക.

  കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റിൽ ഉണ്ടായ തെറ്റ് എങ്ങനെ തിരുത്താം?കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റിൽ ഉണ്ടായ തെറ്റ് എങ്ങനെ തിരുത്താം?

Best Mobiles in India

English summary
The certificate includes the following information: name, age, identification, immunization information, and a QR code. The main source of verification for whether your COVID-19 certificate is genuine or not is the QR code on the certificate.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X