ആധാറുമായി ബന്ധപ്പിച്ച ബാങ്ക് അക്കൗണ്ട് മനസ്സിലാക്കാനുള്ള വഴികള്‍

|

ബാങ്ക് അക്കൗണ്ടുകളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. പുതുതായി അക്കൗണ്ട് തുടങ്ങുന്നവര്‍ ആധാര്‍ കൂടി നല്‍കണമെന്ന നിബന്ധന നിര്‍ബന്ധമാക്കുകയും ചെയ്തു. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2018 മാര്‍ച്ച് 31 ആണ്.

ആധാറുമായി ബന്ധപ്പിച്ച ബാങ്ക് അക്കൗണ്ട് മനസ്സിലാക്കാനുള്ള വഴികള്‍

എസ്എംഎസ്, നെറ്റ്ബാങ്കിംഗ് തുടങ്ങിയ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും അവസരമുണ്ട്. ഇതിനായി കമ്പ്യൂട്ടറോ മൊബൈല്‍ ഫോണോ ഉപയോഗിക്കാം.

കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ആധാര്‍ ബന്ധിപ്പിക്കുന്നവര്‍ ചെയ്യേണ്ടത്:

കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ആധാര്‍ ബന്ധിപ്പിക്കുന്നവര്‍ ചെയ്യേണ്ടത്:

1. www.uidai.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

2. ഇതില്‍ ചെക്ക് ആധാര്‍ & ബാങ്ക് അക്കൗണ്ട് ലിങ്കിംഗ് സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുക

3. അപ്പോള്‍ ആധാര്‍ നമ്പരും സെക്യൂരിറ്റി കോഡും എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും

4. ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പരിലേക്ക് ഒറ്റത്തവണ പാസ്‌വേഡ് വരും

5. ഇത് എന്റര്‍ ചെയ്ത് ലോഗിന്‍ ചെയ്യുക

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ചെയ്യേണ്ടത്:

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ചെയ്യേണ്ടത്:

1. മൊബൈല്‍ ഫോണില്‍ *99*99*1 എന്ന് ടൈപ്പ് ചെയ്ത് ഡയല്‍ ചെയ്യുക (വെറും 50 പൈസയാണ് എസ്എംഎസ് ചാര്‍ജ്ജ്)

2. 12 അക്ക ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും

3. അടുത്തതായി ആധാര്‍ നമ്പര്‍ ശരിയാണെന്ന് ഉറപ്പാക്കണം. എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തി കണ്‍ഫേം ബട്ടണ്‍ അമര്‍ത്തുക

4. കണ്‍ഫേം ചെയ്തുകഴിഞ്ഞാലുടന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍ പ്രത്യക്ഷപ്പെടും.

4. കണ്‍ഫേം ചെയ്തുകഴിഞ്ഞാലുടന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍ പ്രത്യക്ഷപ്പെടും.

ഇതുവഴി ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട് തിരിച്ചറിയാന്‍ കഴിയും. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് മാത്രമേ ഈ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയൂ.

വൈ-ഫൈ ഇല്ലാതെ ടിവിയില്‍ എങ്ങനെ ഇന്റര്‍നെറ്റ് കണക്ട് ചെയ്യാം?വൈ-ഫൈ ഇല്ലാതെ ടിവിയില്‍ എങ്ങനെ ഇന്റര്‍നെറ്റ് കണക്ട് ചെയ്യാം?

Best Mobiles in India

English summary
A few days back, the Indian government has made some mandatory changes to verify and link Aadhaar of their customers with their accounts on Banks. We have compiled both the ways below for your reference

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X