എങ്ങനെ നല്ല സ്മാര്‍ട്ട്‌ഫോണ്‍ തെരഞ്ഞെടുക്കാം

Posted By:

ദിവസമെന്നോണ് ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്്‌ഫോണുകള്‍ ഇറങ്ങുന്നത്. ഏതു റേഞ്ചില്‍ പെട്ടവര്‍ക്കും അനുയോജ്യമായ, 5000 രൂപമുതല്‍ 50000 രൂപവരെയുള്ള ഫോണുകള്‍ ഇന്ന് ലഭ്യമാണ്. അതുകൊണ്ടുതന്നെ പുതിയ ഹാന്‍ഡ് സെറ്റ് വാങ്ങുമ്പോള്‍ ഏതു ഫോണ്‍ തെരഞ്ഞെടുക്കണമെന്ന് ആശയക്കുഴപ്പമുണ്ടാവുകയും ചെയ്യും.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കുറഞ്ഞ വിലയില്‍ കൂടുതല്‍ കാര്യക്ഷമതയും ഈടും ലഭിക്കുന്ന ഫോണ്‍ തെരഞ്ഞെടുക്കാനാണ് പൊതുവെ എല്ലാവരും ശ്രമിക്കുക. ഇതെങ്ങനെ കണ്ടെത്താം.

പുതിയ സ്മാര്‍ട്ട് ഫോണ്‍ തെരഞ്ഞെടുക്കുമ്പോള്‍ രൂപഭംഗിയോടൊപ്പം സാങ്കേതികമായ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് സ്‌ക്രീന്‍ സൈസ്, ഡിസ്‌പ്ലെ ക്വാളിറ്റി, പ്രൊസസര്‍, ബാറ്ററി തുടങ്ങിയവ. ഈ ഘടകങ്ങള്‍ പരിശോധിച്ചാണ് സ്മാര്‍ട്ട്‌ഫോണിന്റെ നിലവാരം അളക്കേണ്ടത്.

ഇതേ കുറിച്ച് വിശദമായി മനസിലാക്കാന്‍ ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിലൂടെ കണ്ണോടിക്കുക

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Screen Size

നിങ്ങള്‍ ഉപയോഗിക്കുന്ന രീതിക്കനുസരിച്ചാണ് സ്‌ക്രീന്‍ സൈസ് എത്രയായിരിക്കണമെന്ന്് നോക്കേണ്ടത്. 3.5 ഇഞ്ച് മുതല്‍ 4.5 ഇഞ്ച് വരെ സ്‌ക്രീന്‍ സൈസുള്ള ഫോണുകള്‍ ഒറ്റക്കൈകൊണ്ട് ഉപയോഗിക്കാന്‍ സൗകര്യപ്രദമാണ്. അതേസമയം വീഡിയോകള്‍ കാണാനോ വെബ്‌സൈറ്റുകള്‍ നോക്കാനോ ഇത് ഒട്ടും അനുയോജ്യവുമല്ലതാനും. ഇപ്പോള്‍ പല ഫോണുകളും, പ്രത്യേകിച്ച് ഉയര്‍ന്ന ശ്രേണിയില്‍ പെട്ടവ 5 ഇഞ്ച് മുതല്‍ 6 ഇഞ്ച് വരെ ഡിസ്‌പ്ലെയുമായി ഇറങ്ങുന്നുണ്ട്. ടാബ്ലറ്റുകളോട് കിടപിടിക്കുന്ന ഇത്തരം ഫോണുകളില്‍ വീഡിയോകള്‍ കാണാനും ബ്രൗസിംഗും സൗകര്യപ്രദമാണ്. വേണമെങ്കില്‍ ഇ-ബുക്കുകള്‍ പോലും പ്രയാസമില്ലാതെ വായിക്കാം.

 

Displey

സ്‌ക്രീന്‍സൈസിനോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ടകാര്യം ഡിസ്‌പ്ലെ ക്വാളിറ്റിയാണ്. സ്‌ക്രീനില്‍ തെളിമയോടെ വീഡിയോകളും ഫോട്ടോകളും മെസേജുകളും കാണാന്‍ നല്ല ഡിസ്‌പ്ലെ ആവശ്യമാണ്. സാധാരണ നിലയില്‍ LCD, AMOLED എന്നിവ അടിസ്ഥാനമാക്കിയുള്ള ഡിസ്‌പ്ലെയാണ് മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും ഉണ്ടാവുക. ഇതില്‍തന്നെ ചില ഫോണുകളില്‍ സുപ്പര്‍ AMOLED പ്ലസ്, ക്ലിയര്‍ LCD എന്നിങ്ങനെ കാണാം. ഇത്തരം സ്‌ക്രീനുകള്‍ക്ക് നിലവാരം കൂടും. ആപ്പിളിന്റെ റെറ്റിന ഡിസ്‌പ്ലെയും മികച്ച ദൃശ്യാനുഭവം നല്‍കും. വെയിലത്തു പോലും പ്രയാസമില്ലാതെ ഫോട്ടോകളും വീഡിയോകളും കാണാന്‍ ഇതില്‍ സാധിക്കും.

 

Processor

സ്മാര്‍ട്ട്‌ഫോണിന്റെ ഹൃദയം എന്നു പറയുന്നത് പ്രൊസസറാണ്. മികച്ച പ്രൊസസര്‍, ഫോണിന്റെ വേഗത വര്‍ദ്ധിപ്പിക്കുകയും വിവിധ ആപ്ലിക്കേഷനുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും. ഉദാഹരണത്തിന് നല്ല പ്രൊസസറുള്ള ഫോണില്‍ വേണമെങ്കില്‍ ഇ-മെയില്‍ പരിശോധിക്കുന്നതിനിടയ്ക്ക് വീഡിയോകള്‍ കാണാം. അല്ലെങ്കില്‍ ഫോട്ടോകള്‍ നോക്കാം. ചിലഫോണുകളില്‍ വിഡിയോകളും മറ്റും തുറക്കാന്‍ കുടുതല്‍ സമയമെടുക്കാറുണ്ട്. പ്രൊസസറിന്റെ നിലവാരമില്ലായ്മയാണ് ഇതിനു കാരണം. 1 GHz നു മുകളിലുള്ള ഡ്യുവല്‍ കോര്‍, ക്വാഡ് കോര്‍ പ്രൊസസറുകളാണ് കൂടുതല്‍ കാര്യക്ഷമായിട്ടുള്ളത്. സിംഗിള്‍ കോര്‍ പ്രൊസസര്‍ ഫോണുകള്‍ക്ക് വേഗത തീരെ കുറവായിരിക്കും.

 

Camera

ഉയര്‍ന്ന പിക്‌സലുള്ള കാമറകള്‍ ഘടിപ്പിച്ച സ്മാര്‍ട്ട്‌ഫോണുകളില്‍ എടുക്കുന്ന ചിത്രങ്ങള്‍ക്ക് നിലവാരം കൂടുമെന്നത് പറയാതെ തന്നെ അറിയാവുന്ന കാര്യമാണ്. LED ഫ് ളാഷ്, എച്ച്.ഡി. ക്വാളിറ്റി എന്നിവയുള്ള കാമറകള്‍ ചിത്രങ്ങള്‍ക്ക് കൂടുതല്‍ തെളിമ നല്‍കും.

 

Battery

ഉയര്‍ന്ന നിലവാരമുള്ള ഡിസ്‌പ്ലെയും പ്രൊസസറുമൊക്കെയുള്ള ഫോണുകളില്‍ ബാറ്ററിയുടെ ഉപയോഗവും അധികമായിരിക്കും. പല ഫോണുകളിലും ഒരു ദിവസം പോലും തികച്ച് ബാറ്ററി നില്‍ക്കാറില്ല. 1500 mAh, അല്ലെങ്കില്‍ അതിനു മുകളിലുള്ള ബാറ്ററികളാണ് കൂടുതല്‍ ചാര്‍ജ് നിലനിര്‍ത്താന്‍ സഹായിക്കുക. 3000 mAh വരെയുള്ള ബാറ്ററികളുമായി പല ഹാന്‍ഡ്‌സെറ്റുകളും ഇന്ന് ഇറങ്ങുന്നുണ്ട്.

 

Connectivity

സ്ഥിരമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണെങ്കില്‍ 3ജി, 4ജി സംവിധാനമുള്ള സ്മാര്‍ട്ട്‌ഫോണുകളാണ് അനുയോജ്യം. ബ്രൗസ് ചെയ്യുമ്പോള്‍ കുടുതല്‍ വേഗത ലഭിക്കാന്‍ ഇത് സഹായിക്കും.

 

Storage

ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണകള്‍ പോലും 2 ജി.ബി. മെമ്മറിയുമായാണ് വരുന്നത്. അതേസമയം 64 ജി.ബി. വരെ വികസിപ്പിക്കാന്‍ കഴിയുന്ന മെമ്മറി സ് ളോട്ടുള്ള ഫോണുകളും ഇറങ്ങുന്നുണ്ട്. നിങ്ങള്‍ക്ക് എത്രത്തോളം ഫയലുകള്‍ (പാട്ടുകളും, വീഡിയോയും ഉള്‍പ്പെടെ) സൂക്ഷിക്കേണ്ടി വരുമെന്നത് ആശ്രയിച്ച്് ഇത് തെരഞ്ഞെടുക്കാം. 2 ജി്ബി. മെമ്മറിയുള്ള ഫോണില്‍ ഏകദേശം 450 എം.പി.3 വരെ സൂക്ഷിക്കാം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
എങ്ങനെ നല്ല സ്മാര്‍ട്ട്‌ഫോണ്‍ തെരഞ്ഞെടുക്കാം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot