Just In
- 5 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 8 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 13 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 15 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്‍മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്‍ക്കരുത്, ഫാന്‍സ് പറയുന്നു
- News
ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി ആശുപത്രി പരിസരത്ത് മരിച്ച നിലയില്‍
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
സ്മാര്‍ട്ഫോണ്‍ വൃത്തിയാക്കാന്‍ ചില പൊടിക്കൈകള്‍!!!
നിങ്ങളുടെ കൈയിലുള്ള സ്മാര്‍ട്ഫോണ്‍ എത്രത്തോളം വൃത്തിയുള്ളതാണ്. ഒറ്റനോട്ടത്തില്‍ പ്രത്യേകിച്ച് കുഴപ്പമൊന്നും തോന്നിയേക്കില്ല. എന്നാല്‍ ഫോണിന്റെ മടക്കുകളിലും മറ്റും സൂക്ഷ്മാമയി പരിശോധിച്ചാല്‍ അറിയാം. ഒരു ടോയ്ലറ്റ് ക്ലോസറ്റിലുള്ള അത്രയും ബാക്റ്റീരിയ സാധാരണ സ്മാര്‍ട്ഫോണില്‍ കാണാനാകുമെന്നാണ് ചില പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്.
അതുകൊണ്ടുതന്നെ സ്മാര്‍ട്ഫോണുകള്‍ നിശ്ചിത ഇടവേളകളില്‍ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ഫോണിനു മാത്രമല്ല, ഉപയോഗിക്കുന്ന വ്യക്തിയുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്.
പലര്‍ക്കും എങ്ങനെ ഫോണ്‍ വൃത്തിയാക്കണമെന്നറിയില്ല. പ്രത്യേകിച്ച് വില കൂടിയ ടച്ച് സ്ക്രീന്‍ ഫോണാണെങ്കില്‍. വെള്ളം കൂട്ടി തുടച്ചാല്‍ ഫോണ്‍ കേടായാലോ എന്ന ഭയവും സ്ക്രീനില്‍ സ്ക്രാച്ച് വീണാലോ തുടങ്ങിയ ചിന്തകളുമൊക്കെയാണ് ഇതിനു കാരണം. ഇത് ഒരു പരിധിവരെ യുക്തിസഹമാണുതാനും.
സ്മാര്‍ട് ഫോണ്‍ വൃത്തിയാക്കുക എന്നത് ഏറെ ശ്രദ്ധിച്ചു ചെയ്യേണ്ട ജോലിതന്നെയാണ്. നിസാരമായ അശ്രദ്ധമതി വിലകൂടിയ നിങ്ങളുടെ ഫോണ്‍ കേടാവാന്‍.
അതുകൊണ്ടുതന്നെയാണ് സ്മാര്‍ട്ഫോണ്‍ വൃത്തിയാക്കേണ്ട വിധം ഇവിടെ പ്രതിപാദിക്കുന്നത്. എങ്ങനെയെന്നറിയാന്‍ താഴെ കൊടുത്തിട്ടുള്ള സചിത്ര വിവരണം ശ്രദ്ധിക്കുക.

#1
സ്മാര്‍ട്ഫോണ്‍ ക്ലീന്‍ ചെയ്യുന്നതിനു മുമ്പായി മൈക്രോഫൈബര്‍ തുണി (കണ്ണടയും മറ്റും വാങ്ങുമ്പോള്‍ അത് തുടയ്ക്കാനായി കൂടെ ലഭിക്കുന്ന തുണി), പഞ്ഞി ചുറ്റിയ ബഡ്സ് പോലുള്ള ഉപകരണം, ശുദ്ധീകരിച്ച വെള്ളം, റബ്ബിംഗ് ആല്കഹോള് എന്നിവ ഒരുക്കി വയ്ക്കണം. തുണി കഴുകുന്നതിനോ നിലം തുടയ്ക്കുന്നതിനോ ഉപയോഗിക്കുന്ന ദ്രാവകങ്ങള്‍ ഒരു കാരണവശാലും ഫോണ്‍ തുടയ്ക്കാന്‍ എടുക്കരുത്.

#2
വൃത്തിയാക്കുന്നതിന് മുമ്പ് ഫോണ്‍ സ്വിച്് ഓഫ് ചെയ്യണം.

#3
പറ്റുമെങ്കില്‍ ബാറ്ററി പുറത്തെടുക്കണം. ചില ഫോണുകളില്‍ ബാറ്ററി ഊരാന്‍ സാധിക്കില്ല.

#4
ഫോണിന്റെ സ്ക്രീന്‍ ഗാര്‍ഡ് ഉണ്ടെങ്കില്‍ അത് എടുത്തുമാറ്റണം. എന്നാല്‍ സ്ക്രീനിന് ചെറിയ രീതിയിലുള്ള പൊട്ടലുകള്‍ ഉണ്ടെങ്കില്‍ സ്ക്രീന്‍ ഗാര്‍ഡ് മാറ്റാതിരിക്കുന്നതാണ് നല്ലത്.

#5
ആദ്യം വൃത്തിയാക്കേണ്ടത് കീപാഡാണ് (ടച്ച് സ്ക്രീന്‍ അല്ലെങ്കില്‍). അതിനായി നേരത്തെ തയാറാക്കിയ ബഡ്സിനു സമാനമായ പഞ്ഞി ചുറ്റിയ കോല് റബ്ബിംഗ് ആല്‍കഹോളില്‍ മുക്കി അതുകൊണ്ട് തുടക്കുകയാണ് വേണ്ടത്. വളരെ മൃദുവായിവേണം തുടയ്ക്കാന്‍. അല്ലെങ്കില്‍ ആല്കഹോള് കീ പാഡിനടിയിലേക്ക് പടരും.

#6
അടുത്തതായി ബാറ്ററി കവര്‍ തുടയ്ക്കുക. പ്ലാസ്റ്റിക് കൊണ്ടുള്ളതാണ് ബാറ്ററി കവര്‍ എങ്കില്‍ മുകളില്‍ പറഞ്ഞ രീതിയില്‍ പഞ്ഞി ചുറ്റിയ കോലുകൊണ്ട് സാവധാനം തുടച്ചാല്‍ മതി. ഇനി മെറ്റല്‍ ബോഡി ആണെങ്കില്‍ ആല്കഹോളിനു പകരം വെള്ളം ഉപയോഗിച്ചാല്‍ മതി.

#7
ബാറ്ററി ഊരി മാറ്റാവുന്ന ഫോണ്‍ ആണെങ്കില്‍ ഉള്‍വശവും വൃത്തിയാക്കുവുന്നതാണ്. അതിനായി ഉണങ്ങിയ പഞ്ഞിയാണ് ഉപയോഗിക്കേണ്ടത്. ചിത്രത്തില്‍ കാണുന്ന വിധത്തില്‍ പതിയെ വൃത്തിയാക്കണം. ഇനി കട്ടിപിടിച്ച ചെളിയുണ്ടെങ്കില്‍ വളെരെ ചെറിയ അളവില്‍ പഞ്ഞിയില്‍ വെള്ളം നനയ്ക്കാം. പക്ഷേ ഉടന്‍തന്നെ ഉണങ്ങിയ തുണികൊണ്ട് തുടയ്ക്കണം.

#8
അടുത്തതായി ക്യാമറ ലെന്‍സും ഫ് ളാഷുമാണ് വൃത്തിയാക്കേണ്ടത്. ചഞ്ഞി ചുറ്റിയ വസ്തു ചെുതായി നനച്ചശേഷം ലെന്‍സില്‍ വട്ടത്തില്‍ തുടയ്ക്കണം. വൃത്തിയാക്കി കഴിഞ്ഞാല്‍ ഉടന്‍ ഉണങ്ങിയ പഞ്ഞികൊണ്ട് വെള്ളത്തിന്റെ അംശം തുടച്ചെടുക്കുകയും വേണം.

#9
ഇനിയാണ് സ്ക്രീന്‍ തുടയ്ക്കുന്നത്. അതിനായി ആദ്യം പറഞ്ഞ മൈക്രോഫൈബര്‍ തുണി ഉപയോഗിക്കണം. സ്ക്രീനിന്റെ മുകളില്‍ നിന്ന് താഴേക്കോ അല്ലെങ്കില്‍ ഇടത്തുനിന്ന് വലത്തോട്ടോ തുടയ്ക്കുകയാണ് വേണ്ടത്. വട്ടത്തില്‍ തുടയ്ക്കുന്നത് സ്ക്രീനില്‍ വര വീഴാന്‍ കാരണമാകും.

#10
ഏറ്റവും ഒടുവില്‍ ഫോണ്‍ കെയ്സ് തുടയ്ക്കണം. അതും റബ്ബിംഗ് ആല്കഹോള് ഉപയോഗിച്ച് പഞ്ഞികൊണ്ടാണ് തുടയ്ക്കേണ്ടത്. ലെതര്‍ കെയ്സാണെങ്കില് അതിനുള്ള ക്ലീനറുകള്‍ വാങ്ങാവുന്നതാണ്.

-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470