ഒരു സ്മാർട്ഫോൺ എങ്ങനെ സ്വന്തമായി വൃത്തിയാക്കാം ?

|

സ്മാർട്ഫോൺ കൊണ്ടുള്ള ഉപയോഗം ഇപ്പോഴത്തെ അവസ്ഥയിൽ ഒഴിവാക്കാൻ പറ്റാത്തതാണ്. അതുപോലെതന്നെ, സ്മാർട്ഫോൺ വൃത്തിയായി ഉപയോഗിക്കേണ്ടത് അതിന്റെ ആയുസ്സിന് അത്യന്താപേക്ഷിതമാണ്. ഫോൺ വൃത്തിയാക്കുവാനായി പലരും പല രീതികളാണ് കൈക്കൊള്ളുന്നത്. കൈയിൽ കിട്ടുന്ന പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ഫോണ്‍ വൃത്തിയാക്കാന്‍ ശ്രമിക്കുന്ന പരിപാടി ആദ്യം ഉപേക്ഷിക്കുക എന്നതാണ് ഇത്തരക്കാർ ചെയ്യേണ്ടത്. ഉദാഹരണത്തിന്, വിന്‍ഡോ ക്ലീനര്‍, കിച്ചന്‍ ക്ലീനര്‍, പേപര്‍ ടവല്‍, റബിങ് ആല്‍ക്കഹോള്‍, മേക്ക് അപ്പ് റിമൂവര്‍, പാത്രങ്ങള്‍ കഴുകുന്ന സോപ്പ്, ഹാന്റ് വാഷ്, വിനാഗിരി തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ച് ഫോൺ വൃത്തിയാക്കരുത്.

ഫോണുകളില്‍ സംരക്ഷണ കവചം
 

കാഠിന്യമേറിയ രാസവസ്തുക്കൾ ഉപയോഗിച്ചായിരിക്കും ഇത്തരത്തിലുള്ള പല ഉല്‍പ്പന്നങ്ങളും നിര്‍മിച്ചിരിക്കുന്നത്. സോപ്പും, വിന്‍ഡോ ക്ലീനറും, മേക്ക് അപ്പ് റിമൂവറും, റബിങ് ആല്‍ക്കഹോളുമെല്ലാം രാസവസ്തുക്കൾ തന്നെയാണ്. അവ ഓരോന്നും പ്രത്യേകം ആവശ്യങ്ങള്‍ക്ക് വേണ്ടി നിര്‍മിച്ചവയാണ്. ഫോണ്‍ വൃത്തിയാക്കുന്നതിന് നിർദേശിച്ചിട്ടുള്ളതല്ല. കാരണം ഫോണുകളെ വെള്ളത്തില്‍ നിന്നും മറ്റും സംരക്ഷിക്കുന്നതിനായി ഒരു സംരക്ഷണ കവചം ഫോണുകളില്‍ നല്‍കാറുണ്ട്. രാസവസ്തുക്കൾ ഉപയോഗിച്ച് വൃത്തിയാക്കാന്‍ ശ്രമിക്കുമ്പോള്‍ ആ സംരക്ഷണകവചം നഷ്ടപ്പെടുകയും ഫോണില്‍ കൂടുതല്‍ അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനും കറപിടിക്കുന്നതിനും ഇടയാക്കും.

പേപ്പര്‍ ടവലുകള്‍

അതേസമയം പേപ്പര്‍ ടവലുകള്‍ ഉപയോഗിക്കുമ്പോള്‍ ഫോണില്‍ വരവീഴാനുള്ള സാധ്യത ഏറെയാണ്. മാത്രവുമല്ല പേപ്പര്‍ ടവല്‍ ഫോണില്‍ ഉരയ്ക്കുമ്പോള്‍ അത് പൊടിയുകയും ആ പൊടി ഫോണിന്റെ ദ്വാരങ്ങളില്‍ പ്രവേശിക്കാനും സാധ്യതയുണ്ട്. ഇത്തരം കടലാസുപൊടി അന്തരീക്ഷ ഈര്‍പ്പം വലിച്ചെടുക്കുകയും അത് ഫോണിന് കേട് വരുത്തുകയും ചെയ്‌തേക്കാം. ശക്തിയേറിയ വായു പ്രവഹിപ്പിച്ച് ഇലക്ട്രോണിക് ഡിവൈസുകളിലെ പൊടികള്‍ കളയുന്നത്തിനുള്ള മാർഗങ്ങളുണ്ട്. അത്തരം ഉപകരണങ്ങള്‍ ഫോണില്‍ ഉപയോഗിക്കാതിരിക്കുക.

സൈ്വപ്പ് വൈപ്പ്

നമ്മുടെ ഫോണ്‍ എടുക്കുമ്പോഴും കൈയിലെ വിയർപ്പ് അല്ലെങ്കിൽ പൊടി ഫോണില്‍ പതിയും. സുരക്ഷിതമായി ഫോണും ഫോണിന്റെ സ്‌ക്രീനും വൃത്തിയാക്കാനുള്ള മാര്‍ഗം മൈക്രോഫൈബര്‍ ക്ലോത്ത് തന്നെയാണ്. തുടച്ചിട്ട് പോകാത്ത അഴുക്ക് സ്‌ക്രീനില്‍ പറ്റിയിട്ടുണ്ടെങ്കില്‍ മൈക്രോഫൈബര്‍ ക്ലോത്ത് അല്‍പം നനച്ചതിന് ശേഷം തുടച്ചാൽ മാറിക്കിട്ടും. ഫോണിന്റെ അരികുകളും പുറം വശവും വൃത്തിയാക്കാന്‍ ഈ രീതി അവലംബിക്കാം. ഇതിനായി 'സൈ്വപ്പ് വൈപ്പ്' എന്ന ഉല്‍പ്പന്നവും വിപണിയിലുണ്ട്. ഇത് ഫോണിന് പിന്‍വശത്ത് ഒട്ടിച്ചുവെക്കാനും ആവശ്യമുള്ളപ്പോള്‍ എടുത്ത് തുടയ്ക്കാനും സാധിക്കും.

സ്‌കോച്ച് ടേപ്പുകള്‍
 

ഹെഡ്‌ഫോണ്‍ ജാക്ക്, റിസീവര്‍, സ്പീക്കര്‍ ഉള്‍പ്പടെയുള്ളയിടങ്ങളില്‍ മണ്ണും പൊടികളും ചെറുനാരുകളും പറ്റിപ്പിടിക്കാറുണ്ട്. തുണി ഉപയോഗിച്ച് തുടച്ചാലും ഇവ നീക്കം ചെയ്യാന്‍ സാധിക്കില്ല. അങ്ങനെ ഉള്ളവ നീക്കം ചെയ്യാന്‍ ചെറിയൊരു വഴിയുണ്ട്. സെല്ലോ ടേപ്പ് എന്നും മറ്റും വിളിക്കുന്ന സ്‌കോച്ച് ടേപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇതിന്റെ പശിമയുള്ള ഭാഗം ഉപയോഗിച്ച് ഫോണിന്റെ ദ്വാരങ്ങളിലും വിടവുകളിലും പറ്റിപ്പിടിക്കുന്ന മണ്ണും പൊടിയും നീക്കം ചെയ്യാം. അതിന് ടേപ്പിന്റെ ഒരു കഷ്ണം എടുത്ത് ആവശ്യാനുസരണം ചുരുട്ടി പോര്‍ട്ടുകളിലും ദ്വാരങ്ങളിലും കടത്തി പശിമയുള്ള ഭാഗം ഉപയോഗിച്ച് മണ്ണും പൊടിയും നീക്കം ചെയ്യാം. ടേപ്പിന്റെ പശയില്‍ മണ്ണും പൊടിയുമെല്ലാം പറ്റിപ്പിടിച്ചുകൊള്ളും. ഇതിനായി ഉപയോഗിക്കാവുന്ന ചെറിയ വാക്വം ഉപകരണങ്ങളും വിപണിയില്‍ ലഭ്യമാണ്.

ഫോണ്‍ എങ്ങനെയാണ് അണുവിമുക്തമാക്കുന്നത് ?

ഫോണ്‍ എങ്ങനെയാണ് അണുവിമുക്തമാക്കുന്നത് ?

സാധാരണ കൈകള്‍ അണുവിമുക്തമാക്കാന്‍ ഉപയോഗിക്കുന്ന സാനിറ്റൈസറുകളും, ആല്‍ക്കഹോളുമെല്ലാം ഉപയോഗിച്ച് ഫോണ്‍ അണുവിമുക്തമാക്കാമെന്നു കരുതിയെങ്കില്‍ ആ ചിന്ത തെറ്റാണ്. അത് ഫോണിന്റെ സംരക്ഷണ കവചങ്ങള്‍ക്ക് ക്ഷതം വരുത്താൻ ഇടയുണ്ട്. ഫോണ്‍ അണുവിമുക്തമാക്കാന്‍ എളുപ്പവഴികള്‍ ഒന്നുമില്ല. അള്‍ട്രാ വയലറ്റ് പ്രകാശം ഉപയോഗിച്ചുള്ള രീതിയുണ്ട്. ഇതിനായി ഫോണ്‍സോപ്പ് എന്ന ഡിവൈസ് വിപണിയിലുണ്ട്. ഇതുവഴി 99.99 ശതമാനം ഫോണുകള്‍ അണുവിമുക്തമാക്കാമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. എന്നിരുന്നാലും, നിങ്ങളുടെ സ്മാർട്ഫോൺ നിങ്ങൾ തന്നെ വൃത്തിയാക്കാൻ തുനിയുമ്പോൾ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതാണ്.

Most Read Articles
Best Mobiles in India

English summary
There are many different ways to clean your phone. All they have to do is to quit the program first to try to clean their phones using the materials available at hand. For example, do not clean the phone with materials such as window cleaner, kitchen cleaner, paper towels, rubbing alcohol, make-up remover, dishwasher detergent, hand wash, and vinegar.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X