Home
How to

ലാപ്ടോപ്പ് അല്ലെങ്കിൽ പിസിയുമായി വൺപ്ലസ് ബഡ്സ് ടിഡബ്ല്യുഎസ് ജോടിയാക്കുന്നതെങ്ങനെ?

ഏറ്റവും മികച്ച ചൈനീസ് ടെക് ബ്രാൻഡുകളിലൊന്നാണ് വൺപ്ലസ്. വൺപ്ലസ് സ്മാർട്ട്‌ഫോണുകൾക്ക് മാത്രമല്ല, മറ്റ് പ്രോഡക്റ്റുകൾക്കും പേരുകേട്ട ഒരു ബ്രാൻഡാണ്. സ്മാർട്ട് ടിവികൾ, ഓഡിയോ പ്രോഡക്റ്റുകൾ, മറ്റ് ഡിജിറ്റൽ ആക്സസറികൾ എന്നിവ വിപണിയിൽ വൺപ്ലസ് അവതരിപ്പിക്കുന്നു, അതും കുറഞ്ഞ നിരക്കിൽ മികച്ച സവിശേഷതകളുമായി. അത്തരത്തിൽ ലഭിക്കുന്ന ഒരു മികച്ച ഓഡിയോ ഡിവൈസിന് ഉദാഹരണമാണ് വൺപ്ലസ് ബഡ്സ് ടിഡബ്ല്യുഎസ് ഇയർബഡുകൾ. സ്മാർട്ട്‌ഫോണുകളുമായി ജോടിയാക്കാവുന്ന ഈ വയർലെസ് ഇയർബഡുകൾ മിതമായ നിരക്കിൽ പ്രീമിയം ലിസണിംഗ് എക്സ്‌പീരിയൻസ് നിങ്ങൾക്ക് നൽകുന്നു.

വൺപ്ലസ് ബഡ്സ് ടി‌ഡബ്ല്യുഎസ് 2020

വൺപ്ലസ് ബഡ്സ് ടി‌ഡബ്ല്യുഎസ് 2020 ൽ വൺപ്ലസ് നോർഡ് സീരീസിനൊപ്പം 4,990 രൂപയ്ക്ക് വിപണിയിൽ അവതരിപ്പിച്ചു. ഉയർന്ന റെസല്യൂഷനുള്ള ഔട്ട്‌പുട്ട് നൽകുന്ന നിരവധി സവിശേഷതകൾ ടി‌ഡബ്ല്യുഎസ് ഇയർബഡുകൾക്ക് ലഭിച്ചിട്ടുണ്ട്. ഇതിന് ഡോൾബി അറ്റ്‌മോസ് സപ്പോർട്ട്, ആംബിയന്റ് നോയ്‌സ് റിഡക്ഷൻ, പമ്പ്-അപ്പ് ഓഡിയോയ്‌ക്കായി ഒരു ബാസ് ബൂസ്റ്റ് ഫീച്ചർ എന്നിവയുണ്ട്. പവർ ഡെലിവറിക്ക് 13.4 എംഎം ഡ്രൈവറുകളും വയർലെസ് കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് സപ്പോർട്ടും വൺപ്ലസ് ബഡ്സ് ടിഡബ്ല്യുഎസിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

വൺപ്ലസ് ബഡ്‌സ് ടിഡബ്ല്യുഎസ് ഇയർബഡുകൾ

സ്മാർട്ട്‌ഫോണുകൾ മാത്രമല്ല, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ, പിസികൾ എന്നിവയ്‌ക്കൊപ്പം വൺപ്ലസ് ബഡ്‌സ് ടിഡബ്ല്യുഎസ് അനുയോജ്യമാണ്. ഈ ചെറിയ ടി‌ഡബ്ല്യുഎസ് ഇയർബഡുകൾ ഒരു സ്മാർട്ട് ടിവിയുമായി ജോടിയാക്കാം. ഇതിനായി നിങ്ങൾക്ക് വൺപ്ലസ് ഡിവൈസ് തന്നെ വേണമെന്ന് നിർബന്ധമില്ല. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഓഡിയോ ഡിവൈസുകളെ സപ്പോർട്ട് ചെയ്യുന്ന ഏതൊരു സ്മാർട്ട്‌ഫോൺ, ലാപ്‌ടോപ്പ് അല്ലെങ്കിൽ മറ്റ് ഗാഡ്‌ജെറ്റുകളുമായി വൺപ്ലസ് ബഡ്‌സ് ടിഡബ്ല്യുഎസ് എളുപ്പത്തിൽ ജോടിയാക്കാനാകും. വയർലെസ് ഇയർബഡുകൾ ജോടിയാക്കുന്നത് എളുപ്പമാണെങ്കിലും, ചില ഉപയോക്താക്കൾ ഈ ഇയർബഡുകൾ ഒരു ലാപ്‌ടോപ്പ് അല്ലെങ്കിൽ പിസിയുമായി ജോടിയാക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നു. നിങ്ങളും ഇതേ പ്രശ്നം നേരിടുന്നെങ്കിൽ ഇന്ന് നമുക്ക് വൺപ്ലസ് ബഡ്‌സ് ടിഡബ്ല്യുഎസ് ഇയർബഡുകൾ മറ്റൊരു ഡിവൈസുമായി എങ്ങനെ ജോടിയാക്കാമെന്ന് ഇവിടെ പരിശോധിക്കാം.

ലാപ്ടോപ്പ് അല്ലെങ്കിൽ പിസിയുമായി വൺപ്ലസ് ബഡ്സ് ടിഡബ്ല്യുഎസ് ജോടിയാക്കുന്നതെങ്ങനെ ?

ലാപ്ടോപ്പ് അല്ലെങ്കിൽ പിസിയുമായി വൺപ്ലസ് ബഡ്സ് ടിഡബ്ല്യുഎസ് ജോടിയാക്കുന്നതെങ്ങനെ ?

  • സ്റ്റെപ്പ് 1: ജോടിയാക്കൽ പ്രക്രിയ തുടരുന്നതിന് മുമ്പ്, നിങ്ങളുടെ ലാപ്‌ടോപ്പ് / പിസിയുടെ ബ്ലൂടൂത്ത് ഓണാണെന്ന് ഉറപ്പാക്കുക. കൺട്രോൾ പാനലിലേക്ക് പോയി 'Bluetooth & other Devices' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഈ ഓപ്‌ഷനിൽ നിന്ന് ബ്ലൂടൂത്ത് തിരഞ്ഞെടുക്കുക.
  • സ്റ്റെപ്പ് 2: ഇപ്പോൾ കാണുന്ന 'Add Bluetooth Device' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
  • സ്റ്റെപ്പ് 3: ലഭ്യമായ ബ്ലൂടൂത്ത് ഡിവൈസുകളുടെ ഒരു പട്ടിക നിങ്ങൾക്ക് കാണാനാകും. ജോടിയാക്കൽ പ്രക്രിയ ആരംഭിക്കുന്നതിന് 'വൺപ്ലസ് ബഡ്സ് ടിഡബ്ല്യുഎസ്' എന്ന ബ്ലൂടൂത്ത് പേരിൽ ക്ലിക്കുചെയ്യുക.
  • ഈ ഓഡിയോ ഡിവൈസ് ലിസ്റ്റിൽ കാണുന്നില്ലെങ്കിൽ നിങ്ങൾ വൺപ്ലസ് ബഡ്സ് ടിഡബ്ല്യുഎസിലെ ഓട്ടോ-പെയറിങ് മോഡിലേക്ക് പോകുക. ചില കാരണങ്ങളാൽ വയർലെസ് ഇയർബഡ്സ് ഓട്ടോ-പെയറിങ് മോഡ് പ്രവർത്തിക്കാത്ത സമയത്താണ് ഇത് ചെയ്യാനുള്ളത്. അതിനായി ഈ പറയുന്ന ഘട്ടങ്ങൾ നോക്കുക:

    • സ്റ്റെപ്പ് 1: ബഡ്സ് ടിഡബ്ല്യുഎസ് ചാർജിംഗ് കേസിലെ സെറ്റിംഗ്സ് ബട്ടൺ കണ്ടെത്തുക. എൽ‌ഇഡി വെളുത്ത നിറത്തിൽ മിന്നിത്തുടങ്ങുന്നതുവരെ കുറച്ച് നിമിഷം അമർത്തിപ്പിടിക്കുക.
    • സ്റ്റെപ്പ് 2: ലാപ്‌ടോപ്പിൻറെയോ പിസിയുടെയോ ബ്ലൂടൂത്ത് സെറ്റിങ്സിലേക്ക് പോയി മുകളിൽ പറഞ്ഞിരിക്കുന്നതുപോലെ ചെയ്യുക.
    • സ്റ്റെപ്പ് 3: ലഭ്യമായ ബ്ലൂടൂത്ത് ഡിവൈസ് ലിസ്റ്റിൽ നിന്ന് വൺപ്ലസ് ബഡ്സ് ടിഡബ്ല്യുഎസ് ഇയർബഡുകളിൽ ക്ലിക്കുചെയ്‌ത് പെയറിങ് പ്രക്രിയ പൂർത്തിയാക്കുക.

Best Mobiles in India

English summary
The TWS earbuds have a number of characteristics that enable high-resolution output. It supports Dolby Atmos, ambient noise reduction, and, strangely, a Bass Boost option for boosted audio.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X