എങ്ങനെ നിങ്ങളുടെ വയര്‍ലെസ് മൗസ് കണക്റ്റ് ചെയ്യാം

Posted By: Staff

എങ്ങനെ നിങ്ങളുടെ വയര്‍ലെസ് മൗസ് കണക്റ്റ് ചെയ്യാം

പ്രധാനമായും രണ്ട് തരം വയര്‍ലെസ് മൗസുകളുണ്ട്. ആര്‍ എഫ്, ബ്ലൂടൂത്ത് എന്നിവയാണവ. രണ്ടിനും ബാറ്ററി ആവശ്യമാണ്. ഒരു ആര്‍ എഫ് മൗസ് പ്രവര്‍ത്തിയ്ക്കുന്നത് കമ്പ്യൂട്ടറില്‍ ഘടിപ്പിച്ചിട്ടുള്ള റിസീവറുമായി നടത്തുന്ന റേഡിയോ കമ്മ്യൂണിക്കേഷന്‍ വഴിയാണ്.ഇപ്പോള്‍ ലഭ്യമായ ഇത്തരം റിസീവറുകളൊക്കെയും വളരെ ചെറിയതാണ്. യു എസ് ബി പോര്‍ട്ടിന് മുകളില്‍ ഒരു അടപ്പ് എന്നേ തോന്നുകയുള്ളൂ കണ്ടാല്‍. ബില്‍റ്റ് ഇന്‍ ബ്ലൂടൂത്ത് റിസീവര്‍ ഉള്ള കമ്പ്യൂട്ടറാണ് ബ്ലൂടൂത്ത് മൗസിന് ആവശ്യം.

ഇനി കണക്റ്റ് ചെയ്യുന്ന വിധം നോക്കാം

യു എസ് ബി റിസീവര്‍ വഴി വയര്‍ലെസ് മൗസ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം

  • മൗസ് എടുത്ത് പിന്‍വശത്തെ ബാറ്ററി കമ്പാര്‍ട്ട്‌മെന്റില്‍ ആവശ്യമായ എണ്ണം ബാറ്ററികള്‍ പോസിറ്റീവ്-നെഗറ്റീവ് വശങ്ങള്‍ അനുസരിച്ച് ഇടുക.

  • യു എസ് ബി പോര്‍ട്ടിലേയ്ക്ക് വയര്‍ലെസ് റിസീവര്‍ ബന്ധിപ്പിയ്ക്കുക. മൗസില്‍ ഓണ്‍-ഓഫ് ബട്ടണ്‍ ഉണ്ടെങ്കില്‍ ഓണാക്കുക.

  • ഇന്‍സ്റ്റലേഷന്‍ ഡിസ്‌ക്കുകള്‍ വല്ലതും ലഭിച്ചിട്ടുണ്ടെങകില്‍ അത് ഡിവിഡി ഡ്രൈവിലിട്ട് നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക. അല്ലെങ്കില്‍ മൗസിന്റെ നിര്‍മാതാവിന്റെ വെബ്‌സൈറ്റില്‍ നിന്നും ഏറ്റവും പുതിയ ഡിവൈസ് ഡ്രൈവര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

  • വയര്‍ലെസ് മൗസിന്റെ താഴെയുള്ള സിങ്ക് ബട്ടണ്‍ കണ്ടെത്തുക. എല്ലാ മൗസിലും ഉണ്ടാകണമെന്നില്ല. നിര്‍മാതാവിന്റെ നിര്‍ദ്ദേശമനുസരിച്ച് സിങ്ക് ബട്ടണ്‍ അമര്‍ത്തിപ്പിടിയ്ക്കുക. മൗസ് കമ്പ്യൂട്ടറുമായി പെയറിംഗ് പൂര്‍ത്തിയാക്കുന്നത് വരെ ഇത് തുടരേണ്ടി വരും. പക്ഷെ ചില മൗസുകള്‍ ഓട്ടോമാറ്റിക്കായി ഈ പെയറിംഗ് പ്രോസസ്സ് പൂര്‍ത്തിയാക്കും.

ബ്ലൂടൂത്ത് മൗസ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം

  • മൗസിലെ ബാറ്ററി കമ്പാര്‍ട്ട്‌മെന്റില്‍ പുതിയ ബാറ്ററികള്‍ ഇട്ട് മൗസ് ഓണ്‍ ചെയ്യുക.

  • ഇന്‍സ്റ്റലേഷന്‍ ഡിസ്‌ക്കുകള്‍ വല്ലതും ലഭിച്ചിട്ടുണ്ടെങകില്‍ അത് ഡിവിഡി ഡ്രൈവിലിട്ട് നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക. അല്ലെങ്കില്‍ മൗസിന്റെ നിര്‍മാതാവിന്റെ വെബ്‌സൈറ്റില്‍ നിന്നും ഏറ്റവും പുതിയ ഡിവൈസ് ഡ്രൈവര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

  •  വിന്‍ഡോസ് കീ ഉപയോഗിച്ച് സ്റ്റാര്‍ട്ട് മെനുവില്‍ നിന്ന കണ്ട്രോള്‍ പാനലില്‍ കയറി ഡിവൈസസ് ആന്‍ഡ് പ്രിന്റേഴ്‌സ് മെനു തിരഞ്ഞെടുക്കുക. മൗസ് ഉപയോഗത്തില്‍ ഇല്ലാത്തത് കൊണ്ട് ആരോ കീകള്‍ ഉപയോഗിയ്‌ക്കേണ്ടി വരും.

  • അതില്‍ നിന്നും ആഡ് എ ഡിവൈസ് ഓപ്ഷന്‍ സെലക്ട് ചെയ്യുക.

  • ആരോ കീകള്‍ ഉപയോഗിച്ച ബ്ലൂടൂത്ത് മൗസ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. എന്റര്‍ അമര്‍ത്തുക.

അതോടെ മൗസ് കമ്പ്യൂട്ടറുമായി കണക്റ്റ് ആകും. ഉപയോഗിയ്ക്കാന്‍ തുടങ്ങാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot