എങ്ങനെ നിങ്ങളുടെ ലാപ്‌ടോപ്/ടാബ്ലെറ്റിനെ ടിവിയുമായി കണക്റ്റ് ചെയ്യാം?

By Super
|
എങ്ങനെ നിങ്ങളുടെ ലാപ്‌ടോപ്/ടാബ്ലെറ്റിനെ ടിവിയുമായി കണക്റ്റ് ചെയ്യാം?

ലാപ്‌ടോപ്പിലും ടാബ്ലെറ്റിലും ഒക്കെയുള്ള എച്ച്ഡിഎംഐ പോര്‍ട്ടിനെ പറ്റി കേട്ടിട്ടുണ്ടാകുമല്ലോ. എന്നാല്‍ എന്താണ് അതിന്റെ ഉപയോഗമെന്ന് അറിയാമോ?

എന്താണ് എച്ച്ഡിഎംഐ (HDMI)?

 

ഹൈ-ഡെഫിനിഷന്‍ മള്‍ട്ടിമീഡിയാ ഇന്റര്‍ഫേസ് എന്നതിന്റെ ചുരുക്കപ്പേരാണ് എച്ച്ഡിഎംഐ. മള്‍ട്ട്ി മീഡിയാ ഫയലുകളെ എച്ച്ഡിഎംഐ സൗകര്യമുള്ള ഉപകരണത്തില്‍ നിന്ന്, എച്ച്ഡിഎംഐ പിന്താങ്ങുന്ന കമ്പ്യൂട്ടര്‍ മോണിട്ടര്‍, ടെലിവിഷന്‍, ഓഡിയോ പ്ലെയര്‍ തുടങ്ങിയവയിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനാണ് ഈ സംവിധാനം ഉപയോഗിയ്ക്കുന്നത്.

എച്ച്ഡിഎംഐ പോര്‍ട്ടിന്റെയും, കേബിളിന്റെയും സഹായത്തോടെ നിങ്ങള്‍ക്ക് നിങ്ങളുടെ ടാബ്ലെറ്റോ, ലാപ്‌ടോപ്പോ വീട്ടിലെ ടെലിവിഷനുമായി ബന്ധിപ്പിയ്ക്കാന്‍ സാധിയ്ക്കും. അങ്ങനെ അവയിലെ മള്‍ട്ടിമീഡിയാ ഫയലുകള്‍ ടിവിയില്‍ കാണാനും സാധിയ്ക്കും.

എങ്ങനെ ടാബ്ലെറ്റോ, ലാപ്‌ടോപ്പോ ടെലിവിഷനുമായി കണക്റ്റ് ചെയ്യാം?

  • നിങ്ങളുടെ ടിവിയില്‍ എച്ച്ഡിഎംഐ പോര്‍ട്ട് ഉണ്ടോ എന്ന് ആദ്യം നോക്കുക.

  • എന്നിട്ട് എച്ച്ഡിഎംഐ കേബിള്‍ നിങ്ങളുടെ ലാപ്‌ടോപ് അല്ലെങ്കില്‍ ടാബ്ലെറ്റിന്റെ HDMI പോര്‍ട്ടില്‍ കണക്റ്റ് ചെയ്ത്, ടിവിയുടെ പോര്‍ട്ടുമായി ബന്ധിപ്പിയ്ക്കുക.

  • ശേഷം ടിവി റിമോട്ട് ഉപയോഗിച്ച് ടിവി വീഡിയോ ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

  • എന്നിട്ടും ലാപ്‌ടോപ്് സ്‌ക്രീനിന്റെ ദൃശ്യം ടിവിയില്‍ വന്നില്ലെങ്കില്‍ ടിവിയുടെ യൂസര്‍ മാന്വലില്‍ തന്നിരിയ്ക്കുന്ന എച്ച്്ഡിഎംഐ കണക്ഷന്റെ ഭാഗം നോക്കുക.

  • കണക്ഷന്‍ ലഭിച്ചാല്‍ പിന്നെ ഒരു ഡിവിഡി പ്ലെയറിന്റയും സഹായമില്ലാതെ ഏത് സിനിമയും,പാട്ടും ലാപ്‌ടോപ്പില്‍ നിന്നോ ടാബ്ലെറ്റില്‍ നിന്നോ നിങ്ങള്‍ക്ക് ടിവിയില്‍ ആസ്വദിയ്ക്കാം.
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X