ഫേസ് ബുക്കിലെ അനാവശ്യമായ ടാഗിംഗ് എങ്ങനെ നിയന്ത്രിക്കാം

By Bijesh
|

ഫേസ് ബുക് ഉപയോഗിക്കുന്ന പലരും അനുഭവിക്കുന്ന പ്രശ്‌നമാണ് അനാവശ്യമായി ടാഗ്‌ചെയ്യപ്പെടുന്നത്. പരിചയമുള്ള സുഹൃത്തുക്കളും പരിചയമില്ലെങ്കിലും ഫ്രണ്ടസ്ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമായ പലരും അവരുടെ ചിത്രങ്ങളില്‍ നിങ്ങളെ ടാഗ് ചെയ്യാറുണ്ടാവും.

 

സാധാരണ നിലയില്‍ ഇതുകൊണ്ട് കുഴപ്പമില്ലെങ്കിലും സുഖകരമല്ലാത്ത ചിത്രങ്ങളോ നിങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത ചിത്രങ്ങളോ പോസ്റ്റ് ചെയ്യുകയും അതില്‍ ടാഗ് ചെയ്യുകയും ചെയ്യുമ്പോള്‍ അലോസരം തോന്നാറുണ്ടാവും. കാരണം നിങ്ങളുടെ മറ്റു സുഹൃത്തുക്കളെല്ലാം ഇതു കാണും എന്നതുതന്നെ.

ഇഷ്ടമില്ലാത്ത ടാഗുകള്‍ അപ്പോള്‍തന്നെ വേണമെങ്കില്‍ ഒഴിവാക്കാം. എന്നാല്‍ ദിവസവും ഇതിനു മെനക്കെടുക എന്നത് സുഖകരമായ കാര്യമല്ല. മാത്രമല്ല, നിങ്ങള്‍ കുറച്ചു ദിവസത്തേക്ക് ഫേസ് ബുക്ക് ഉപയോഗിക്കുന്നില്ലെങ്കില്‍ ടാഗ് ചെയ്യപ്പെടുന്ന ചിത്രങ്ങളെല്ലാം മറ്റുള്ളവര്‍ കണ്ടിരിക്കും.

ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള മാര്‍ഗമാണ് ഇവിടെ പറയുന്നത്. ടാഗിംഗ് നിര്‍ത്താന്‍ ഒരിക്കലും കഴിയില്ല. എന്നാല്‍ ആ ചിത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് ദൃശ്യമാകാതിരിക്കാന്‍ ചില മുന്‍ കരുതലുകള്‍ സ്വീകരിക്കാവുന്നതാണ്. ടാഗ് ചെയ്ത ചിത്രം എങ്ങനെ അണ്‍ടാഗ് ചെയ്യാമെന്നും ടാഗ് ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് ദൃശ്യമവാതിരിക്കാന്‍ എന്തുചെയ്യണമെന്നുമാണ് താഴെ വിവരിക്കുന്നത്.

#1

#1

മുകളില്‍ പറഞ്ഞ പോലെ ടാഗ് ചെയ്യുന്നത് ഒരിക്കലും തടയാനാവില്ലെങ്കിലും അത് മറ്റുള്ളവര്‍ കാണുന്നത് നിയന്ത്രിക്കാന്‍ സാധിക്കും. അതിനായി ആദ്യം ഹോം പേജിലെ സെറ്റിംഗ്്‌സ് ബട്ടണില്‍ പോയി പ്രൈവസി സെറ്റിംഗ്‌സ് ക്ലിക് ചെയ്യുക.

 

#2

#2

ഇപ്പോള്‍ തുറക്കുന്ന പേജിന്റെ ഇടതുവശത്ത് കാണുന്ന ടൈം ലൈന്‍ ആന്‍ഡ് ടാഗിംഗ് എന്ന ടാബില്‍ ക്ലിക് ചെയ്യുക.

 

#3
 

#3

ടൈംലൈന്‍ ആന്‍ഡ് ടാഗിംഗില്‍ ക്ലിക് ചെയ്യുമ്പോള്‍ തുറക്കുന്ന പജില്‍ ഏറ്റവും മുകളില്‍ ഹൂ കാന്‍ ആഡ് തിംഗ്‌സ് ടു മൈ ടൈംലൈന്‍ എന്ന ഓപ്ഷന്‍ കാണാം. അതില്‍ രണ്ടാമതായി റിവ്യൂ പോസ്റ്റ്‌സ് ഫ്രണ്ട്‌സ് ടാഗ് യു ഇന്‍ ബിഫോര്‍ ദെ അപ്പിയര്‍ ഓണ്‍ യുവര്‍ ടൈം ലൈന്‍ എന്നുകാണാം. അത് ഓഫ് ആണെങ്കില്‍ ഓണ്‍ ചെയ്യണം.

 

#4

#4

അതിനായി പ്രസ്തുത ഓപ്ഷനു നേരെയുള്ള എഡിറ്റ് ബട്ടനില്‍ ക്ലിക് ചെയ്യുക. അവിടെ ഡിസേബിള്‍ഡ് എന്നത് എനേബിള്‍ഡ് എന്നാക്കണം. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ ടാഗ് ചെയ്യപ്പെടുന്ന ഫോട്ടോകള്‍ നിങ്ങള്‍ അനുവദിച്ചാല്‍ മാത്രമെ ടൈം ലൈനില്‍ പ്രത്യക്ഷപ്പെടു.

 

#5

#5

ഇനി റിവ്യൂ ഓപ്ഷന്‍ ഇല്ലാതെയും ടാഗ് ചെയ്ത ഫോട്ടോകള്‍ മറ്റുള്ളവര്‍ക്ക് ദൃശ്യമല്ലാതാക്കാം. അതിനായി മുകളില്‍ പറഞ്ഞ രീതിയില്‍ പ്രൈവസി സെറ്റിംഗ്‌സില്‍ ക്ലിക് ചെയ്ത് ടൈംലൈന്‍ ആന്‍ഡ് ടാഗിങ്ങില്‍ ക്ലിക് ചെയ്യുക.

 

#6

#6

ഇപ്പോള്‍ തുറക്കുന്ന പേജില്‍ രണ്ടാമതായി ഹൂ കാന്‍ സീ തിംഗ്‌സ് ഓണ്‍ മൈ ടൈംലൈന്‍ എന്നു കാണാം. അതിനുനേരെ രണ്ടാമതായി ഹൂ കാന്‍ സീ പോസ്റ്റ്‌സ് യു ഹാവ് ബീന്‍ ടാഗ്ഡ് ഇന്‍ ഓണ്‍ യുവര്‍ ടൈം ലൈന്‍ എന്നുകാണാം.

 

#7

#7

അതിനു നേരെയായി കാണുന്ന എഡിറ്റ് ബട്ടണ്‍ ക്ലിക് ചെയ്യുക. അവിടെ ആര്‍ക്കൊക്കെ ടൈംലൈനില്‍ ടാഗ് ചെയ്യപ്പെടുന്ന ഫോട്ടോകള്‍ കാണാം എന്ന് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. അവിടെ ഓണ്‍ലി മി എന്നു കൊടുത്താല്‍ ഫ്രണ്ട്‌സ് ലിസ്റ്റിലുള്ള മറ്റുള്ളവര്‍ക്ക് നിങ്ങള്‍ ടാഗ് ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ കണാന്‍ കഴിയില്ല.

 

#8

#8

ടാഗ് ചെയ്യുന്നതില്‍ വിരേധമില്ലെങ്കിലും ആ ഫോട്ടോകള്‍ക്ക് വരുന്ന ലൈകുകളുടെയും കമന്റുകളുടെയും നോട്ടിഫിക്കേഷന്‍ മാത്രമാണ് പ്രശ്‌നമുണ്ടാക്കുന്നതെങ്കില്‍ അതുമാത്രം തടയാനും മാര്‍ഗമുണ്ട്. ഫോട്ടോ ഓപ്പണ്‍ ചെയ്യുമ്പോള്‍ കമന്റ ബോക്‌സിനു മുകളിലായി സ്‌റ്റോപ് നോട്ടിഫിക്കേഷന്‍ എന്നു കാണാം. അതില്‍ ക്ലിക് ചെയ്താല്‍ മതി. പിന്നീട് നോട്ടിഫിക്കേഷന്‍ ലഭിക്കില്ല.

 

#9

#9

ഇനി ഇതൊന്നുമല്ലാതെ സാധാരണ രീതിയില്‍ ചിത്രങ്ങള്‍ അണ്‍ടാഗ്‌ചെയ്യുന്നതെങ്ങനെ എന്നു നോക്കാം.
ടാഗ് ചെയ്യപ്പെട്ട ഫോട്ടോ ഓപ്പണ്‍ ചെയ്ത ശേഷം അതില്‍ നിങ്ങളുടെ പേരുള്ളിടത്ത് കഴ്‌സര്‍ വയ്ക്കുക. എന്നിട്ട് റിമൂവ് ടാഗ് എന്നത് ക്ലിക് ചെയ്താല്‍ മതി. ഇനി റിമൂവ് ചെയ്യുന്നതിനുള്ള ഓപ്ഷന്‍ കാണുന്നില്ലെങ്കില്‍ ഫോട്ടോയുടെ താഴെയായി വലതുവശത്ത് ഓപ്ഷന്‍ എന്ന ലിങ്ക് കാണാം. അതില്‍ ക്ലിക് ചെയ്ത റിമൂവ് ടാഗ് സെലക്റ്റ് ചെയ്താല്‍ മതി.

#10

#10

ഇപ്പോള്‍ അണ്‍ ടാഗ് ചെയ്യുന്നതിനുള്ള കാരണം ചോദിച്ച് ഒരു ബോക്‌സ് പ്രത്യക്ഷപ്പെടും. അതില്‍ ഏതെങ്കിലും ഒന്ന് ടിക് ചെയ്ത് 'കണ്ടിന്യൂ' ചെയ്യുക. ഇത്രയുമായാല്‍ അണ്‍ടാഗ് ചെയ്യപ്പെട്ടു.

 

ഫേസ് ബുക്കിലെ അനാവശ്യമായ ടാഗിംഗ് എങ്ങനെ നിയന്ത്രിക്കാം
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X