എങ്ങനെ എളുപ്പത്തില്‍ പിഡിഎഫ് ഫയലുകളെ വേര്‍ഡ് ഫോര്‍മാറ്റിലാക്കാം ?

Posted By: Super

എങ്ങനെ എളുപ്പത്തില്‍ പിഡിഎഫ് ഫയലുകളെ വേര്‍ഡ് ഫോര്‍മാറ്റിലാക്കാം ?

പിഡിഎഫ് ഫയലുകള്‍ കൊണ്ടുനടക്കാനും, മെയില്‍ അയയ്ക്കാനുമൊക്കെ ഏറെ സൗകര്യമാണ്. എന്നാല്‍ എഡിറ്റ് ചെയ്യേണ്ട ആവശ്യം വരുമ്പോഴാണ് പ്രശ്‌നം. അതിനു വേണ്ടി പിഡിഎഫ് ഫയലുകളെ വേര്‍ഡ് ഫോര്‍മാറ്റിലേയ്ക്ക് മാറ്റേണ്ടി വരും. പിഡിഎഫ്-വേര്‍ഡ് കണ്‍വെര്‍ട്ടറുകള്‍ നിരവധിയുണ്ടെങ്കിലും ഏറിയ പങ്ക് സോഫ്റ്റ്‌വെയറുകളും പരിമിതവും, ഉദ്ദേശിയ്ക്കുന്ന ഫലം തരാത്തവയും ആണ്. ചില വെബ്‌സൈറ്റുകളും സമാനസേവനം ലഭ്യമാക്കുന്നുണ്ട്. പലതും സൗജന്യ ഉപയോഗത്തിന് പേജുകളുടെ എണ്ണത്തില്‍ പരിധി വയ്ക്കാറുള്ളവയാണ്. എന്നാല്‍ ഇന്ന് പരിചയപ്പെടുത്തുന്ന വെബ്‌സൈറ്റ് കൂട്ടത്തില്‍ ഏറ്റവും മികച്ചത് എന്ന് തന്നെ പറയാവുന്ന ഒരു പിഡിഎഫ്-വേര്‍ഡ് കണ്‍വെര്‍ട്ടിംഗ് സൈറ്റാണ്.


ഇനി എങ്ങനെ പിഡിഎഫ് ഫയലിനെ വേര്‍ഡ് ആക്കി മാറ്റാം എന്ന് നോക്കാം.

  • ആദ്യം http://www.convertpdftoword.org/ എന്ന സൈറ്റ് തുറക്കുക.

  • സൈറ്റില്‍ കാണുന്ന ബ്രൗസ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക

  • കണ്‍വെര്‍ട്ട് ചെയ്യേണ്ട പിഡിഎഫ് ഫയല്‍ സെലക്ട് ചെയ്യുക.

  • അതിനുശേഷം തൊട്ടു താഴത്തെ സ്റ്റെപ്പ് 2 എന്ന ഭാഗത്ത് നിങ്ങളുടെ ഈമെയില്‍ അഡ്രസ്സ് നല്‍കുക.എന്നിട്ട് സെന്‍ഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

  • ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ സൈറ്റ് നിങ്ങളുടെ പിഡിഎഫ് ഫയല്‍ കണ്‍വെര്‍ട്ട് ചെയ്ത്, ഡൗണ്‍ലോഡ് ലിങ്ക് നിങ്ങളുടെ മെയിലേയ്ക്ക് അയയ്ക്കും.

  • ആ ലിങ്ക് കോപ്പി ചെയ്ത് ബ്രൗസറില്‍ പേസ്റ്റ് ചെയതോ, നേരിട്ട് ക്ലിക്ക് ചെയ്ത് തുറക്കാനായാല്‍ അങ്ങനെയോ നിങ്ങള്‍ക്ക് കണ്‍വെര്‍ട്ട് ചെയ്യപ്പെട്ട ഫയലിന്റെ ഡൗണ്‍ലോഡ് പേജിലേയ്ക്ക് പോകാം.

  • നിമിഷങ്ങള്‍ക്കകം ഫയല്‍ സേവ് ചെയ്യാനും, തുറക്കാനുമുള്ള ഓപ്ഷനടങ്ങിയ ജാലകം വരും.

  • അങ്ങനെ നിങ്ങള്‍ക്ക് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാം.

പരസ്യങ്ങളിലൂടെയുള്ള വരുമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സൈറ്റ് സൗജന്യ സേവനം ലഭ്യമാക്കുന്നത്. അതുകൊണ്ടാണ് കണ്‍വെര്‍ട്ട് ചെയ്ത ഫയലിന്റെ ലിങ്ക് നിങ്ങളുടെ മെയിലിലേയ്ക്ക് അയയ്ക്കുന്നതു്. അതില്‍ പരസ്യങ്ങള്‍ കാണും. പക്ഷെ ഈ സൈറ്റ് തികച്ചും ഉപകാരപ്രദവും, ആഗ്രഹിയ്ക്കുന്ന ഫലം തരുന്നതുമാണ്.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot