എങ്ങനെ സാംസങ് ഗാലക്‌സി നോട്ട് 2 ഫാബ്ലെറ്റിനെ കമ്പ്യൂട്ടറാക്കാം?

Posted By: Super

എങ്ങനെ സാംസങ് ഗാലക്‌സി നോട്ട് 2 ഫാബ്ലെറ്റിനെ കമ്പ്യൂട്ടറാക്കാം?

സാംസങ് ഗാലക്‌സി നോട്ട് 2 ഒരു മികച്ച മൊബൈല്‍ കമ്പ്യൂട്ടിങ് ഉപകരണമാണ്. എന്നാല്‍ ഈ ഫാബ്ലെറ്റിനെ ഒരു കമ്പ്യൂട്ടറായ് തന്നെ ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുമെന്ന കാര്യം അറിയാമോ ?  എന്നാല്‍ കേട്ടോളൂ, ഒരു സാംസങ് ഗാലക്‌സി നോട്ട് 2 ഉണ്ടെങ്കില്‍ വീട്ടില്‍ ഒരു പിസി കൂടി ആയെന്ന് കൂട്ടിക്കോ. കീബോര്‍ഡും മൗസുമൊക്കെയുള്ള ഒരു സാധാരണ പിസി തന്നെ. എംഎച്ച്എല്‍ സാംസങ് അഡാപ്റ്ററും, എച്ച്ഡിഎംഐ കേബിളും ഉപയോഗിച്ച് മോണിട്ടര്‍ കണക്റ്റ് ചെയ്യാം. കൂടാതെ വയര്‍ലെസ് കീബോര്‍ഡും മൗസും ഉപയോഗിയ്ക്കുകയും ചെയ്യാം.

ഒരു പ്രൊഫഷണല്‍ കമ്പ്യൂട്ടറിന്റെ സൗകര്യങ്ങളൊന്നും ഇതില്‍ നിന്ന് പ്രതീക്ഷിയ്ക്കല്ലേ. പക്ഷെ ഇന്റര്‍നെറ്റ് ബ്രൗസിംഗ്, ഈമെയില്‍, ആപ്ലിക്കേഷനുകളുടെ ഉപയോഗം, വീഡിയോ, ചെറിയ തോതിലുള്ള ഗെയിംകളി തുടങ്ങിയ കുറേ കാര്യങ്ങള്‍ ഈ കമ്പ്യൂട്ടറില്‍ സാധ്യവുമാണ്.

ടാബ്ലെറ്റുകളെ എളുപ്പത്തില്‍ ലാപ്‌ടോപ്പുകള്‍ പോലുപയോഗിയ്ക്കാം. എന്നാല്‍ കോള്‍ഡ് ഫ്യൂഷന്‍ അവതരിപ്പിച്ച സാംസങ് ഗാലക്‌സി നോട്ട് 2 കമ്പ്യൂട്ടര്‍ വീഡിയോ കാട്ടിത്തരുന്നത്, സ്മാര്‍ട്ട്‌ഫോണുകളുടെ ഭാവിയേ പറ്റിയാണ്. മടക്കാവുന്ന കീബോര്‍ഡുകളും, വഴങ്ങുന്ന ഡിസ്‌പ്ലേ സ്‌ക്രീനുകളും അടക്കമുള്ള സാങ്കേതികവിദ്യകളുടെ വളര്‍ച്ചയോടെ സ്മാര്‍ട്ട്‌ഫോണുകളും കമ്പ്യൂട്ടറുകളാകുന്ന കാലം വിദൂരത്തല്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot