ഫേസ് ബുക്കില്‍ ഷെയേര്‍ഡ് ഫോട്ടോ ആല്‍ബം എങ്ങനെ ഉണ്ടാക്കാം

Posted By:

വിവാഹമോ മറ്റ് ചടങ്ങുകളോ നടക്കുമ്പോള്‍ നമ്മുടെ നിരവധി സുഹൃത്തുക്കള്‍ മൊബൈലിലും അല്ലാതെയും ഫോട്ടോകള്‍ എടുക്കാറുണ്ട്. അതില്‍ പലതും ഫേസ് ബുക്കില്‍ പോസ്റ്റ്് ചെയ്യുകയും ചെയ്യും. ഇതുമുഴുവന്‍ കാണണമെങ്കില്‍ ഓരോരുത്തരുടെയും പ്രൊഫൈലില്‍ കയറിയിറങ്ങണം. അത് പലപ്പോഴും പ്രായോഗികമല്ലതാനും.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഇതിനു പ്രതിവിധയായാണ് ഫേസ് ബുക്ക്, ഷെയേര്‍ഡ് ഫോട്ടോ ആല്‍ബം എന്ന സംവിധാനം നടപ്പിലാക്കിയത്. ഇതിലൂടെ 50 പേര്‍ക്കുവരെ ഒറ്റ ആല്‍ബത്തില്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്യാം. ഈ അന്‍പതു പേര്‍ക്കും അതില്‍ പങ്കുവയ്ക്കപ്പെടുന്ന എല്ലാ ഫോട്ടോകളും കാണുകയും ചെയ്യാം.

ഗാഡ്ജറ്റ് ഫൈന്‍ഡറിന് ഇവിടെ ക്ലിക് ചെയ്യുക

ഇന്നലെ ആരംഭിച്ച പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ചുരുക്കം ഉപയോക്താക്കള്‍ക്കു മാത്രമെ ലഭ്യമായിട്ടുള്ളു. അധികം വൈകാതെ മുഴുവന്‍ ഫേസ് ബുക്ക് അംഗങ്ങള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കും എന്നാണറിയുന്നത്.

അതിനു മുമ്പായി ഷെയേഡ് ഫോട്ടോ ആല്‍ബം എങ്ങനെയാണ് ഉണ്ടാക്കുക എന്നു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Create Album

ഫേസ് ബുക്കില്‍ ലോഗ് ഇന്‍ ചെയ്തശേഷം പേജിന്റെ ഇടതുവശത്തു കാണുന്ന ഫോട്ടോസ് എന്ന ടാബില്‍ ക്ലിക് ചെയ്യുക. നിങ്ങളുടെ അതുവരെ പോസ്റ്റ്് ചെയ്ത ആല്‍ബങ്ങള്‍ തെളിഞ്ഞുവരും. മുകള്‍ ഭാഗത്തായി ക്രിയേറ്റ് ആല്‍ബം എന്നു കാണാം. അതില്‍ ക്ലിക് ചെയ്യുക.

Post Photos

തുടര്‍ന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള ഫോട്ടോ അപ്‌ലോഡ് ചെയ്യുക. ആല്‍ബം സംബന്ധിച്ച വിവരങ്ങള്‍ ഏഴുതാനുള്ള സ്ഥലത്ത് വേണമെങ്കില്‍ എന്തെങ്കിലും എഴുതാം. ഇനി പോസ്റ്റ്് ഫോട്ടോസ് എന്നത് ക്ലിക് ചെയ്യുക.

Make Shared Album

ഇപ്പോള്‍ തുറന്നു വരുന്ന പേജില്‍ ഇടതുവശത്ത് മുകള്‍ ഭാഗത്തായി മേക് ഷെയേര്‍ഡ് ആല്‍ബം എന്നു കാണാം. അതില്‍ ക്ലിക് ചെയ്യുക. നിങ്ങള്‍ക്ക് ആവശ്യമുള്ള ഫേസ് ബുക്ക് സുഹൃത്തുക്കളെ (പരമാവധി 50 പേര്‍) അതില്‍ 'കോണ്‍ട്രിബ്യൂട്ടേഴ്‌സ്' ആയി ചേര്‍ക്കാം. ഈ 50 പേര്‍ക്കും ആല്‍ബത്തില്‍ ഫോട്ടോ പങ്കുവയ്ക്കാന്‍ കഴിയും.

Privacy Settings

ഇനി ആല്‍ബത്തിന്റെ പ്രൈവസി സെറ്റിംഗ്‌സില്‍ മാറ്റം വരുത്തണം. സെറ്റിംഗ്‌സില്‍, പബ്ലിക്, ഫ്രണ്ടസ് ഓഫ് കോണ്‍ട്രിബ്യൂട്ടേഴ്‌സ്, കോണ്‍ട്രിബ്യൂട്ടേഴ്‌സ് ഓണ്‍ലി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ കാണാം. അതില്‍ ആവശ്യമുള്ളത് തെരഞ്ഞെടുക്കാം.

Deselect the blue check box

അതിനു തൊട്ടു മുകളിലായി കോണ്‍ട്രിബ്യൂട്ടേഴ്‌സ് കാന്‍ ആഡ് ദെയര്‍ ഫ്രണ്ട്‌സ് ആസ് കോണ്‍ട്രിബ്യൂട്ടേഴ്‌സ് എന്ന് കാണാം. അതിലെ ടിക് മാര്‍ക്ക് ഒഴിവാക്കിയാല്‍ നിങ്ങള്‍ക്കും നിങ്ങള്‍ തെരഞ്ഞെടുത്ത വ്യക്തികള്‍ക്കും മാത്രമെ ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ കഴിയു.

Edit

പിന്നീടെപ്പോഴെങ്കിലും നിങ്ങള്‍ക്ക് ഷെയേഡ് ആല്‍ബത്തില്‍ മാറ്റം വരുത്തണമെങ്കില്‍ ആല്‍ബം തുറന്ന ശേഷം അതിലെ എഡിറ്റ് എന്ന ബട്ടന്‍ ക്ലിക് ചെയ്താല്‍ മതി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഫേസ് ബുക്കില്‍ ഷെയേര്‍ഡ് ഫോട്ടോ ആല്‍ബം എങ്ങനെ ഉണ്ടാക്കാം

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot