ഒരു ട്വിറ്റർ സ്പേസ് എങ്ങനെ നിർമ്മിക്കാം, അംഗമാകാൻ ഉപയോക്താക്കളെ ക്ഷണിക്കുന്നതെങ്ങനെ?
ഓഡിയോ-ഒൺലി പ്ലാറ്റ്ഫോമായ ക്ലബ്‌ഹൗസിനെ പ്രശസ്തിയിലേക്ക് നയിച്ചയുടനെ ഇൻസ്റ്റാഗ്രാം, ടെലിഗ്രാം, ട്വിറ്റർ എന്നിവ ഓഡിയോ-ഒൺലി ഡിവൈസുകളുടെ സ്വന്തം എഡിഷനുകൾ വികസിപ്പിക്കുന്നതിൽ ഇപ്പോൾ ശ്രദ്ധ കേന്ദ്രികരിക്കുകയാണ്. ഒരു സമയം 2,00,000 ആളുകളെ വരെ ചേർക്കാൻ കഴിയുന്ന ചാനലുകൾക്കായി ഒരു വോയ്‌സ് കോളിംഗ് ഫീച്ചർ ചേർക്കാൻ ടെലിഗ്രാം ശ്രമിക്കുമ്പോൾ, ഇൻസ്റ്റാഗ്രാമും ഫെയ്‌സ്ബുക്കും ഒരു ക്ലബ് ഹൗസ് പോലുള്ള സവിശേഷതകൾ കൊണ്ടുവരുവാൻ പ്രവർത്തിക്കുന്നു. അത് ഒരു ഉപയോക്താവിനെ വോയ്‌സ് അടിസ്ഥാനമാക്കിയുള്ള ചർച്ചകളും സംവാദങ്ങളും നടത്തുവാൻ അനുവദിക്കുന്നു.

ടെലിഗ്രാമും ഇൻസ്റ്റാഗ്രാമും ഇപ്പോഴും അവരുടെ ഓഡിയോ-ഒൺലി പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുമ്പോൾ ട്വിറ്റർ 'സ്‌പെയ്‌സുകൾ' അവതരിപ്പിച്ചിരിക്കുകയാണ്. ഇത് ഒരു ലൈവ് ഓഡിയോ സംഭാഷണങ്ങൾ നടക്കുന്ന വേദിയാണ്. ഉപയോക്താക്കൾക്ക് ഒരു ഉപയോക്താവിനെ ഫോലോ ചെയ്യുന്നില്ലെങ്കിലും പൊതു സംഭാഷണങ്ങളിൽ ചേർക്കുവാനാകും. ഇമോജികളുമായി പ്രതികരിക്കാൻ സ്‌പെയ്‌സുകൾ ഉപയോക്താക്കളെ അനുവദിക്കുന്നു. സ്‌പെയ്‌സിനുള്ളിൽ ഓട്ടോമാറ്റിക്ക് ക്യാപ്ഷൻസിൽ ഇത് പ്രവർത്തിക്കുന്നു. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി ട്വിറ്റർ ക്രമേണ സ്‌പെയ്‌സുകൾ വികസിപ്പിക്കുന്നു.

ആർക്കും ട്വിറ്ററിലൂടെ ഒരു പൊതു ഇടത്തിലോ സംഭാഷണത്തിലോ ചേരാനാകുമെങ്കിലും തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമേ ഇപ്പോൾ ഒരു സ്‌പെയ്‌സ് സൃഷ്‌ടിക്കാൻ കഴിയൂ. സ്‌പെയ്‌സിനുള്ളിൽ അപ്‌ഡേറ്റുകൾ കാണണമെങ്കിൽ ഉപയോക്താക്കൾ ട്വിറ്ററിൻറെ ഏറ്റവും പുതിയ എഡിഷൻ അപ്‌ഡേറ്റ് ചെയ്യണമെന്ന് ട്വിറ്റർ പറയുന്നു. തന്നിരിക്കുന്ന ക്രമങ്ങൾ പാലിച്ചുകൊണ്ട് ട്വിറ്ററിൽ ഒരു സ്‌പെയ്‌സ് സൃഷ്ടിക്കാനുള്ള ഓപ്ഷൻ നിങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ടോ എന്ന് നിങ്ങൾക്ക് പരിശോധിക്കേണ്ടതുണ്ട്.

ഒരു ട്വിറ്റർ സ്പേസ് നിങ്ങൾക്ക് ഈ പറയുന്ന വിധം ക്രമീകരിക്കാവുന്നതാണ്:
- നിങ്ങളുടെ ട്വിറ്റർ അക്കൗണ്ട് തുറക്കുക.
- 'കംപോസ് ട്വീറ്റ് ബട്ടണിൽ' ഒരല്പനനേരം അമർത്തിപിടിക്കുക.
- അതിനടുത്തായി ഒരു പുതിയ സ്പേസ് ഐക്കൺ നിങ്ങൾക്ക് കാണുവാൻ സാധിക്കും. നിങ്ങളുടെ സ്പേസ് ആരംഭിക്കാൻ അതിൽ ക്ലിക്കുചെയ്യുക.
- ഉപയോക്താക്കൾക്ക് ഫ്ലീറ്റുകളിലെ അവരുടെ പ്രൊഫൈൽ ചിത്രത്തിലേക്ക് പോകാനും കഴിയും.
- ഫീൽഡുകളിലെയും ടാബുകളിലെയും സ്‌പെയ്‌സുകളിൽ വലത്തേക്ക് സ്ക്രോൾ ചെയ്യുക.
ഒരു ട്വിറ്റർ സ്പേസിലെ ഹോസ്റ്റിന് ഉപയോക്താക്കളെ സംസാരിക്കാൻ അനുവദിക്കുന്നതിനുള്ള നിയന്ത്രണങ്ങളുണ്ട്. ഒരു ഹോസ്റ്റിന് ക്ഷണിക്കപ്പെട്ട ആളുകൾക്ക് മാത്രമായി ഇടം നിയന്ത്രിക്കാനോ എല്ലാവർക്കുമായി അല്ലെങ്കിൽ നിങ്ങൾ ഫോളോ ചെയ്യുന്ന ആളുകൾക്കായി തുറക്കാനോ കഴിയും. ഉപയോക്താക്കൾക്ക് ചേരാനും സ്പീക്കറുകൾ കേൾക്കാനും കഴിയുമെങ്കിലും ഒരു സമയം 11 ആളുകൾക്ക് മാത്രമേ ഒരു ട്വിറ്റർ സ്‌പെയ്‌സിൽ സംസാരിക്കാൻ കഴിയൂ എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.

ചില ഉപയോക്താക്കൾ അവരുടെ ട്വിറ്ററിൽ സ്ഥാപിച്ചിരിക്കുന്ന സ്‌പെയ്‌സുകളിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു ചർച്ച കണ്ടേക്കാം. ഉപയോക്താക്കൾക്ക് ഈ സ്‌പെയ്‌സുകളിൽ അമർത്തി ഒരു ശ്രോതാവിൻറെ അല്ലെങ്കിൽ ചേരുന്നതിനുള്ള ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യാനാകും. ട്വിറ്റർ സ്പേസിലെ ഒരു ചർച്ചയ്ക്കിടെ ഉപയോക്താക്കൾക്ക് സംസാരിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അവർക്ക് അനുമതി ചോദിക്കാം. ഒരു ട്വിറ്റർ സ്‌പെയ്‌സിൽ നടന്നുകൊണ്ടിരിക്കുന്ന സംഭാഷണത്തിനിടെ സംസാരിക്കാൻ ഒരു ഉപയോക്താവിനെ അനുവദിക്കേണ്ടത് ഹോസ്റ്റാണ്. മറ്റ് ട്വിറ്റർ ഉപയോക്താക്കളിൽ നിന്ന് ക്ഷണം ലഭിക്കുന്ന ഉപയോക്താക്കൾക്ക് സ്പേസിൽ ചേരാവുന്നതാണ്. ട്വിറ്റർ സ്പെയ്സിലേക്കുള്ള ലിങ്ക് ഹോസ്റ്റ് പരസ്യമാക്കിയിട്ടുണ്ടെങ്കിലോ നിങ്ങൾ ഒരു ഹോസ്റ്റാണെങ്കിൽ നേരിട്ടുള്ള സന്ദേശങ്ങളിലൂടെ ട്വിറ്റർ സ്പെയ്സിലേക്കുള്ള ലിങ്ക് പങ്കിടാനോ ഉപയോക്താക്കൾക്ക് കഴിയും.


Click it and Unblock the Notifications








