ഡിസ്നി ഓൺലൈൻ സ്റ്റോറിൽ എങ്ങനെ ഒരു അക്കൗണ്ട് സൃഷ്ടിക്കാം ?

|

ഡിസ്നി ഇന്ത്യയിൽ ഒരു ഓൺലൈൻ സ്റ്റോർ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. തുടക്കത്തിൽ 500 നഗരങ്ങളിൽ ഈ പുതിയ സ്റ്റോറിന്റെ സൗകര്യങ്ങൾ ലഭ്യമാക്കും. ഷോപ്പ് ഡിസ്നി.ഇൻ എന്നറിയപ്പെടുന്ന ഈ പുതിയ സ്റ്റോറിൽ സ്റ്റാർ വാർസ്, മാർവൽ, പിക്സാർ, ഡിസ്നി തുടങ്ങിയ ബ്രാൻഡുകൾ ഉണ്ടാകും. കൂടാതെ, സ്റ്റോറിൽ ആക്‌സസറികൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, സ്‌കൂൾ അവശ്യവസ്തുക്കൾ എന്നിവയും ഉണ്ടാകും. സ്റ്റോറിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ, ഡിസ്നി രൂപകൽപ്പന ചെയ്ത ഷിപ്പിംഗ് ബോക്സുകൾ, ഗിഫ്റ്റ് റാപ്പർ, കൂടാതെ 999 രൂപയ്ക്ക് മുകളിലുള്ള ഓർഡറുകൾക്ക് സൗജന്യ ഷിപ്പിംഗ് എന്നിവയും നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ, സ്റ്റോറിൽ നിന്നും നിങ്ങൾക്ക് ഒരു പ്രോഡക്റ്റ് വാങ്ങുന്നതിനായി താഴെ പറയുന്ന ഘട്ടങ്ങൾ പാലിച്ച് ആദ്യം ഒരു അക്കൗണ്ട് ഉണ്ടാക്കേണ്ടതുണ്ട്.

ഡിസ്നി ഓൺലൈൻ സ്റ്റോർ
 

ഘട്ടം 1: ആദ്യം, നിങ്ങൾ https://shopdisney.in/ വെബ്സൈറ്റ് ഓപ്പൺ ചെയ്യുക. തുടർന്ന്, നിങ്ങൾക്ക് സൈൻ-ഇൻ, സൈൻ-അപ്പ് തുടങ്ങിയ 2 ഓപ്ഷനുകൾ കണ്ടെത്തുവാൻ സാധിക്കും. വെബ്‌സൈറ്റിന്റെ വലതുവശത്തായി 'മൈ വിഷ്‌ലിസ്റ്റ്', 'മൈ ബാഗ് ഓപ്ഷൻ' എന്നിവ നിങ്ങൾക്ക് കാണാനാകും.

ഡിസംബർ 5, 6 തീയതികളിൽ നേടൂ സൗജന്യ നെറ്റ്ഫ്ലിക്സ് സേവനം: എങ്ങനെ ?

ഡിസ്നി ഓൺലൈൻ സ്റ്റോർ ഇന്ത്യയിൽ

ഘട്ടം 2: അതിനുശേഷം, പേരിന്റെ ആദ്യ, അവസാന നാമം പോലുള്ള വിശദാംശങ്ങൾ പൂരിപ്പിച്ച് നിങ്ങൾ ഒരു അക്കൗണ്ട് ഉണ്ടാക്കണം. ഇതിൽ ഒരു ഇ-മെയിൽ ഐഡി, ഫോൺ നമ്പർ (ഓപ്ഷണൽ) എന്നിവ ഉൾപ്പെടുന്നു, കൂടാതെ, അതിൽ നിങ്ങൾ ഒരു പാസ്‌വേഡും നിർമിക്കേണ്ടതുണ്ട്. തുടർന്ന്, നിങ്ങളുടെ ലിംഗഭേദം തിരഞ്ഞെടുത്ത് നിങ്ങളുടെ ജനനത്തീയതി രേഖപ്പെടുത്തുക. അവസാനമായി, ക്രീയേറ്റ് അക്കൗണ്ട് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ഡിസ്നി ഓൺലൈൻ സ്റ്റോർ അക്കൗണ്ട്

അതിനുശേഷം, നിങ്ങളെ അടുത്ത പേജിലേക്ക് റീ-ഡയറക്‌ട് ചെയ്യും, ഇത് ക്യാരക്ടർ പിക്ക്, ഫീച്ചർ ചെയ്ത ബ്രാൻഡുകൾ, കളിപ്പാട്ടങ്ങൾ, ബാക്ക് ടൂ സ്‌കൂൾ, ഫാഷൻ വിഭാഗം എന്നിവ പോലുള്ള ഓപ്ഷനുകൾ ആക്സസ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. ഗസ്റ്റ് ഷോപ്പിംഗ് നടത്താനും ഇത് നിങ്ങളെ അനുവദിക്കുന്നു. തോർ തീം വയർലെസ് ഹെഡ്‌ഫോൺ, ഡെഡ്‌പൂൾ, എൻഡ് ഗെയിം, അയൺ മാൻ-തീം ഹെൽമെറ്റ്-സ്റ്റൈൽ, ബ്ലൂടൂത്ത് സ്പീക്കർ എന്നിവ 2,499 രൂപയ്ക്ക് ഡിസ്നി സ്റ്റോറിൽ നിന്നും നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.

ആമസോൺ പ്രൈം മെമ്പർഷിപ്പ് ക്യാൻസൽ ചെയ്യുന്നതെങ്ങനെ ?

ഡിസ്നി ഓൺലൈൻ സ്റ്റോറിൽ എങ്ങനെ ഒരു അക്കൗണ്ട് സൃഷ്ടിക്കാം
 

ബാക്ക് ടൂ സ്‌കൂൾ വിഭാഗത്തിലേക്ക് മടങ്ങുമ്പോൾ പെൻസിൽ കേസുകൾ, വാട്ടർ ബോട്ടിലുകൾ ലഞ്ച് ബോക്സുകൾ, ഗിഫ്റ്റ് സെറ്റുകൾ എന്നിവ ഉണ്ടായിരിക്കും. 14 ഇഞ്ച്, 15 ഇഞ്ച്, 16 ഇഞ്ച്, 17 ഇഞ്ച് തുടങ്ങിയ അളവുകളിൽ സ്‌കൂൾ ബാഗുകൾ ഇതിലുണ്ടാകും. ഈ ഉൽ‌പ്പന്നങ്ങൾ‌ കൂടാതെ, വരും ദിവസങ്ങളിൽ‌ കൂടുതൽ‌ പ്രോഡക്റ്റുകൾ സ്റ്റോറുകളിൽ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

Most Read Articles
Best Mobiles in India

English summary
ShopDisney.in will be known as the new shop and will have brands such as Star Wars, Marvel, Pixar, and Disney. In addition, there will be shoes, clothes, toys, and school essentials in the shop.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X