ക്രോം ഉപയോഗിച്ച് വെബ്‌സൈറ്റുകളുടെ ഡെസ്‌ക്ടോപ് ഷോര്‍ട്ട്കട്ട് സൃഷ്ടിക്കാം

Posted By: Super

ക്രോം ഉപയോഗിച്ച് വെബ്‌സൈറ്റുകളുടെ ഡെസ്‌ക്ടോപ് ഷോര്‍ട്ട്കട്ട് സൃഷ്ടിക്കാം

നിങ്ങളുടെ ഇഷ്ടപ്പെട്ട വെബ്‌സൈറ്റ് അതിവേഗത്തില്‍ തുറക്കാന്‍ ഏത് മാര്‍ഗ്ഗമാണ് സ്വീകരിക്കാറുള്ളത്? ബ്രൗസറില്‍ ബുക്ക്മാര്‍ക്ക് ചെയ്തുവെക്കുകയോ ഫേവറൈറ്റ്‌സില്‍ ചേര്‍ക്കുകയോ ആണ് സാധാരണ ചെയ്തുകാണാറുള്ളത്. യുആര്‍എല്‍ പരിചിതമാണെങ്കില്‍ അത് ടൈപ്പ് ചെയ്തും നേരിട്ട് സൈറ്റിലെത്താന്‍ കഴിയാറുണ്ട്. വെബ്‌സൈറ്റുകളുടെ ഡെസ്‌ക്ടോപ് ഷോര്‍ട്ട്കട്ട് തയ്യാറാക്കാന്‍ നിങ്ങള്‍ക്കറിയുമോ? സൈറ്റ് പെട്ടെന്ന് ആക്‌സസ് ചെയ്യാനുള്ള ഒരു എളുപ്പമാര്‍ഗ്ഗമാണിത്.

  • ആദ്യം ഗൂഗിള്‍ ക്രോം ബ്രൗസറില്‍ വെബ്‌സൈറ്റ് ഓപണ്‍ ചെയ്യുക

  • ബ്രൗസറിന്റെ വലതുവശത്ത് മുകളിലായി കാണുന്ന റെഞ്ച് ചിഹ്നം (wrench icon) ക്ലിക് ചെയ്യുക

  • അതിലെ ടൂള്‍ ഓപ്ഷനില്‍ Create Application Shortcut എന്ന് കാണാം, അത് സെലക്റ്റ് ചെയ്യുക
  • അപ്പോള്‍ ഒരു പോപ് അപ് വിന്‍ഡോ കാണാം. അതില്‍ സൈറ്റ് ഷോര്‍ട്ട്കട്ട് എവിടെയാണ് വേണ്ടതെന്ന് സെലക്റ്റ് ചെയ്യുക.

  • ഡെസ്‌ക്ടോപ്, സ്റ്റാര്‍ട് മെനു, പിന്‍ റ്റു ടാസ്‌ക്ബാര്‍ എന്നീ ഓപ്ഷനുകളില്‍ നിന്നാണ് തെരഞ്ഞെടുക്കേണ്ടത്.

  • അതിന് ശേഷം Create ബട്ടണ്‍ ക്ലിക് ചെയ്യുക

വെബ്‌സൈറ്റ് ആക്‌സസിന് എളുപ്പം ടാസ്‌ക്ബാര്‍ ഓപ്ഷന്‍ നല്‍കുന്നതാണ്. കാരണം ഏറ്റവും പെട്ടെന്ന് ടാസ്‌ക്ബാര്‍ ഐക്കണുകള്‍ കണ്ടെത്താനും ക്ലിക് ചെയ്യാനും സാധിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot