നിങ്ങള്‍ക്കും എളുപ്പത്തില്‍ ഡബിള്‍ റോള്‍ സൃഷ്ടിയ്ക്കാം
എഡിറ്റിംഗ്

- ഇനി ഷൂട്ട് ചെയ്ത ക്ലിപ്പ് കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക.
എന്നിട്ട് അഡോബ് പ്രീമിയര്‍ പ്രോ തുറക്കുക. വീഡിയോ അതിലേയ്ക്ക് ഇമ്പോര്‍ട്ട് ചെയ്യുക.
എന്നിട്ട് ആദ്യത്തെ കൈവീശലിന്റെ ഭാഗവും, രണ്ടാമത്തെ കൈവീശലിന്റെ ഭാഗവും സ്പ്ലിറ്റ് ചെയ്ത് രണ്ട് ക്ലിപ്പുകളാക്കുക.
- രണ്ട് ക്ലിപ്പുകളും ഒന്നിന് മുകളില്‍ മറ്റേത് വരുന്ന വിധത്തില്‍ ടൈംലൈനില്‍ ഇടുക.
വീഡിയോ ഇഫക്ട്‌സില്‍ നിന്നും ക്രോപ്പ് ടൂള്‍ എടുക്കുക. ഏറ്റവും മുകളിലത്തെ ക്ലിപ്പിലേയ്ക്ക് വലിച്ചിട്ടാല്‍ മതിയാകും.
- അതിന് ശേഷം ഇഫക്ട്‌സ് കണ്ട്രോളില്‍ കയറി ഏത് വശത്ത് നിന്ന് മുകളിലെ വീഡിയോ ക്ലിപ്പ് ക്രോപ്പ് ചെയ്യണമെന്ന് നോക്കി, ണധ്യഭാഗം വരെ ക്രോപ്പ് ചെയ്യുക.
അപ്പോള്‍ ആ ഭാഗത്ത് താഴത്തെ ക്ലിപ്പിലെ ഭാഗങ്ങള്‍ കാണാന്‍ സാധിയ്ക്കുകയും, പ്ലേ ചെയ്യുമ്പോള്‍ നിങ്ങളെ തന്നെ ഇരട്ട വേഷത്തില്‍ കാണാന്‍ സാധിയ്ക്കുകയും ചെയ്യും. പൂര്‍ണമായ ലഭിയ്ക്കാന്‍ അല്പസ്വല്പം കട്ടുകള്‍ ആവശ്യമായി വന്നേക്കാം. ആഫ്റ്റര്‍ ഇഫക്ട്‌സ് പോലെയുള്ള സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് വളരെ മികച്ച ഡബിള്‍ റോളുകള്‍ സൃഷ്ടിച്ചെടുക്കാനാകും
ഇനി എക്‌സ്‌പോര്‍ട്ട് ചെയ്ത് നോക്കിയാല്‍ കാണാം പരസ്പരം കൈവീശിക്കാണിയ്ക്കുന്ന നിങ്ങളുടെ ഇരട്ട വേഷങ്ങള്‍.
ഈ രീതിയില്‍ സൃഷ്ടിച്ച ഇരട്ട വേഷമുള്ള ഒരു ക്യാമ്പസ് ഹൃസ്വചിത്രമാണ് ചുവെട കൊടുത്തിരിയ്ക്കുന്നത്. കണ്ടുനോക്കൂ..


Click it and Unblock the Notifications








