WhatsApp Avatars | അവതാറുകളാകാൻ താത്പര്യമുണ്ടോ..? വാട്സ്ആപ്പിന്റെ ഈ അടിപൊളി ഫീച്ചർ ഉപയോഗിക്കാം

|

വാട്സ്ആപ്പിലെ ഏറ്റവും പുതിയ ഫീച്ചറുകളിൽ ഒന്നാണ് വാട്സ്ആപ്പ് അവതാറുകൾ. ഫേസ്ബുക്കിൽ ലഭ്യമാക്കിയിരുന്ന ഫീച്ചർ അടുത്തിടെയാണ് മെറ്റ വാട്സ്ആപ്പിലേക്കും കൊണ്ട് വന്നത്. പൂർണമായും കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന ആനിമേറ്റഡ് അവതാറുകൾ സൃഷ്ടിച്ചെടുക്കാൻ വാട്സ്ആപ്പ് യൂസേഴ്സിനെ ഈ ഫീച്ചർ സഹായിക്കുന്നു. അവതാറുകൾ പിന്നീട് വേണമെങ്കിൽ വാട്സ്ആപ്പ് പ്രൊഫൈൽ പിക്ചറുകൾ ആക്കാൻ സാധിക്കും. കസ്റ്റമൈസ്ഡ് സ്റ്റിക്കറുകൾ അയയ്ക്കാനും വാട്സ്ആപ്പ് അവതാറുകൾ ഉപയോഗിക്കാം. WhatsApp Avatars എങ്ങനെയാണ് സെറ്റ് ചെയ്യേണ്ടതെന്നും ഉപയോഗിക്കേണ്ടതെന്നും അറിയാൻ തുടർന്ന് വായിക്കുക.

 

വാട്സ്ആപ്പ് അവതാർ തയ്യാറാക്കുന്നത് എങ്ങനെ?

വാട്സ്ആപ്പ് അവതാർ തയ്യാറാക്കുന്നത് എങ്ങനെ?

വാട്സ്ആപ്പ് അവതാർ സജ്ജമാക്കുന്നതിന് മുമ്പ് ആപ്പിന്റെ ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ഐഫോൺ യൂസേഴ്സിന് ആപ്പ് സ്റ്റോറിൽ നിന്നും ആൻഡ്രോയിഡ് യൂസേഴ്സിന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഇത് ചെയ്യാവുന്നതാണ്. വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്ത് കഴിഞ്ഞെങ്കിൽ എങ്ങനെയാണ് വാട്സ്ആപ്പ് അവതാറുകൾ തയ്യാറാക്കുന്നതെന്ന് നോക്കാം.

അവതാർ
  • ആദ്യം നിങ്ങളുടെ ഫോണിൽ വാട്സ്ആപ്പ് ഓപ്പൺ ചെയ്യുക
  • തുടർന്ന് ഹോം സ്ക്രീനിന്റെ മുകളിൽ വലത് വശത്തായി കാണുന്ന ത്രീ-ഡോട്ട് മെനുവിൽ (ഹാംബർഗർ ഐക്കൺ) ടാപ്പ് ചെയ്യുക
  • ഓപ്പൺ ആകുന്ന ഓപ്ഷനുകളിൽ സെറ്റിങ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക
  • ശേഷം അടുത്ത പേജിൽ നിന്നും അവതാർസ് ഓപ്ഷൻ സെലക്റ്റ് ചെയ്യണം
  • ഉണ്ടായിട്ടും ഇല്ലെന്ന് പറയുന്നത് ശരിയാണോ? അ‌ങ്ങനെ വിട്ടാൽ പറ്റില്ലല്ലോ! SIM CARD ERROR പരിഹരിക്കാനുള്ള വഴിഉണ്ടായിട്ടും ഇല്ലെന്ന് പറയുന്നത് ശരിയാണോ? അ‌ങ്ങനെ വിട്ടാൽ പറ്റില്ലല്ലോ! SIM CARD ERROR പരിഹരിക്കാനുള്ള വഴി

    ഓപ്ഷൻ
     

    ആദ്യമായി ഈ ഓപ്ഷൻ ആക്സസ് ചെയ്യുന്നവർ അവതാർ ക്രിയേഷൻ പ്രോസസിലൂടെ കടന്ന് പോകണം. മിക്കവാറും എല്ലാവരും ആദ്യമായി ഈ ഫീച്ചർ ആക്സസ് ചെയ്യുന്നവർ ആയിരിക്കും. അതിനാൽ തന്നെ പ്രോസസസും സമാനമായിരിക്കും. എങ്ങനെയാണ് വാട്സ്ആപ്പ് അവതാർ സൃഷ്ടിക്കുക എന്നതടക്കമുള്ള കാര്യങ്ങൾ യൂസേഴ്സിന് ഇതിലൂടെ മനസിലാക്കാൻ കഴിയും. ഈ സ്റ്റെപ്പുകൾ മനസിലാക്കാൻ തുടർന്ന് വായിക്കുക.

    ക്രിയേറ്റ് യുവർ അവതാർ
    • ആദ്യം ക്രിയേറ്റ് യുവർ അവതാർ ഓപ്ഷനിൽ ടാപ്പ് ചെയ്യുക
    • തുടർന്ന് വരുന്ന പേജിൽ കാണാൻ കഴിയുന്ന ഗെറ്റ് സ്റ്റാർട്ടഡ് ഓപ്ഷൻ ബട്ടണിൽ ടാപ്പ് ചെയ്യുക
    • കസ്റ്റമൈസ് ചെയ്യുന്നതിനായി ഒന്നിൽ കൂടുതൽ ഓപ്ഷനുകൾ കാണാൻ സാധിക്കും
    • ഫേഷ്യൽ ഫീച്ചറുകളും മറ്റും നിങ്ങളുടെ ആവശ്യാനുസരണം സെലക്റ്റ് ചെയ്യാൻ കഴിയും
    • അലസമായി തള്ളിക്കളയരുത്; അപകടം വരുത്തി വയ്ക്കാതിരിക്കാൻ വീട്ടിൽ നിന്നും ഒഴിവാക്കേണ്ടവഅലസമായി തള്ളിക്കളയരുത്; അപകടം വരുത്തി വയ്ക്കാതിരിക്കാൻ വീട്ടിൽ നിന്നും ഒഴിവാക്കേണ്ടവ

      കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷനുകൾ

      കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷനുകളിൽ ഹെയർസ്റ്റൈൽ, പുരികങ്ങൾ, മുഖത്തിന്റെ ഘടന, അവതാറിന് ലഭിക്കുന്ന ആക്സസറികൾ എന്നിവ സെലക്റ്റ് ചെയ്യാൻ സാധിക്കും. നിങ്ങളുടെ താത്പര്യ പ്രകാരം ഇതൊക്കെ സെലക്റ്റ് ചെയ്യുക. ഒരു തവണ അവതാർ സെലക്റ്റ് ചെയ്ത് കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും മാറ്റങ്ങൾ വരുത്താം. അതിനാൽ ഇപ്പോൾ സെലക്റ്റ് ചെയ്ത് അധികം സമയം കളയണ്ട കാര്യമില്ല.

      ബ്രൌസ് സ്റ്റിക്കറുകൾ
      • അവതാറിന്റെ രൂപത്തിൽ തത്കാലം ആവശ്യമായ ഫീച്ചറുകൾ ആഡ് ചെയ്ത ശേഷം സേവ് ചെയ്യുക.
      • ഇത്രയും ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ അവതാർ സേവ് ആകും. അവതാർ സേവ് ചെയ്ത് കഴിഞ്ഞാൽ വാട്സ്ആപ്പ് അവതാർ പേജിലേക്ക് പോകും. ( വാട്സ്ആപ്പ് സെറ്റിങ്സിൽ നിന്നും അവതാർ പേജ് ആക്സസ് ചെയ്യാൻ കഴിയും ). ഇവിടെ നിങ്ങൾക്ക് രണ്ട് ഓപ്ഷൻസ് കാണാൻ സാധിക്കും.

        1, ബ്രൌസ് സ്റ്റിക്കേഴ്സ്
        2, ക്രിയേറ്റ് പ്രൊഫൈൽ ഫോട്ടോ

        കാർഡി​ല്ലാതെയും എടിഎമ്മിൽനിന്ന് കാശെടുക്കാം (കുത്തിപ്പൊളിച്ചല്ല)!കാർഡി​ല്ലാതെയും എടിഎമ്മിൽനിന്ന് കാശെടുക്കാം (കുത്തിപ്പൊളിച്ചല്ല)!

        പ്രിവ്യൂ

        യൂസറിന് അവർ സൃഷ്ടിച്ച അവതാറിന് ചേരുന്ന എല്ലാ സ്റ്റിക്കറുകളും പ്രിവ്യൂ ചെയ്യാൻ കഴിയും. അവതാർ എഡിറ്റ് ചെയ്യാനും ഇവിടെ ഓപ്ഷൻ ലഭ്യമാണ്. അവതാർ നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ ആക്കാനുള്ള ഓപ്ഷനാണ് അടുത്തത്. ആവശ്യാനുസരണം ഈ രണ്ട് ഫീച്ചറുകളും യൂസേഴ്സിന് ഉപയോഗിക്കാവുന്നതാണ്. ഒപ്പം അവതാർ ഡീലീറ്റ് ചെയ്യാനുള്ള ഓപ്ഷനും ഇവിടെ യൂസേഴ്സിന് ലഭ്യമാണ്.

        അവതാർ സ്റ്റിക്കറുകൾ മറ്റുള്ളവർക്ക് അയയ്ക്കുന്നത് എങ്ങനെ?

        അവതാർ സ്റ്റിക്കറുകൾ മറ്റുള്ളവർക്ക് അയയ്ക്കുന്നത് എങ്ങനെ?

        നേരത്തെ കണ്ട ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് അവതാർ സ്റ്റിക്കറുകൾ കണ്ടെത്താമെന്ന് മനസിലായല്ലോ. ഇവ മറ്റുള്ളവർക്ക് അയയ്ക്കാൻ ആദ്യം എതെങ്കിലുമൊരു ചാറ്റിലേക്ക് പോകാം. വാട്സ്ആപ്പ് ഇമോജി ബട്ടൺ സെലക്റ്റ് ചെയ്ത് ഏറ്റവും വലത്തേ അറ്റത്തുള്ള അവതാർ സ്റ്റിക്കർ ടാബിലേക്ക് പോകുക. ലഭ്യമായ ഏല്ലാ സ്റ്റിക്കറുകളുടെയും ലിസ്റ്റ് നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയും. ആവശ്യാനുസരണം സ്റ്റിക്കറിൽ ടാപ്പ് ചെയ്ത് സെൻഡ് ചെയ്യാം.

         

Best Mobiles in India

English summary
One of the latest features in WhatsApp is avatars. The feature that was made available on Facebook was recently brought to WhatsApp as well. This feature helps WhatsApp users create fully customizable animated avatars. Avatars can be changed to WhatsApp profile pictures later if desired. WhatsApp avatars can also be used to send customized stickers. Read on to learn how to set and use WhatsApp avatars.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X