വിന്‍ഡോസ് 7 ലോഗ് ഓണ്‍ സ്‌ക്രീനില്‍ സ്വന്തം ഫോട്ടോ ചേര്‍ക്കുന്നതെങ്ങനെ?

Posted By: Super

വിന്‍ഡോസ് 7 ലോഗ് ഓണ്‍ സ്‌ക്രീനില്‍ സ്വന്തം ഫോട്ടോ ചേര്‍ക്കുന്നതെങ്ങനെ?

വിന്‍ഡോസ് 7 ലോഗ് ഓണ്‍ സ്‌ക്രീനില്‍ സാധാരണ കാണുക പൂക്കളുടേയോ പ്രകൃതിയുടേയോ ചിത്രങ്ങളാണ്. സ്വന്തം സിസ്റ്റത്തില്‍ സ്വന്തം ഫോട്ടോയോ അല്ലെങ്കില്‍ പ്രിയപ്പെട്ടവരുടെ ഫോട്ടോയോ ലോഗ് ഓണ്‍ സ്‌ക്രീനായി കാണാനാഗ്രഹമില്ലേ?

  • സ്റ്റാര്‍ട്ടിലെ സെര്‍ച്ച് ബാറില്‍ Account Picture എന്ന് ടൈപ്പ് ചെയ്യുക. കണ്‍ട്രോള്‍പാനലിലെ Change Your Account Picture എന്ന ഓപ്ഷനിലെത്തുന്നതിന്  വേണ്ടിയാണിത്. ഈ ഓപ്ഷന്‍ കണ്ടാല്‍ അതില്‍ ക്ലിക് ചെയ്യുക.
 
  • നിലവിലെ ലോഗ് ഓണ്‍ സ്‌ക്രീന്‍ ചിത്രവും മറ്റ് ചില ചിത്രങ്ങളും ഉള്‍പ്പെടുന്ന ഒരു വിന്‍ഡോ ഓപണ്‍ ആകും. ആ വിന്‍ഡോയ്ക്ക് താഴെയായി Browse For More Pictures എന്ന ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക് ചെയ്യുക.
 
  • സിസ്റ്റത്തില്‍ നിന്നും നിങ്ങള്‍ക്കിഷ്ടമുള്ള ഫോട്ടോ ബ്രൗസ് ചെയ്യുന്നതിനാണിത്. ചിത്രം തെരഞ്ഞെടുത്ത് ലോഗ് ഓണ്‍ സ്‌ക്രീനില്‍ ഉള്‍പ്പെടുത്താം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot