Home
How to

ഒന്നും പേടിക്കണ്ട...ഇനി നിങ്ങടെ നമ്പർ ഇറക്കിക്കോ! ജിയോ ചോയ്‌സ് നമ്പർ സ്‌കീം വഴി ഇഷ്ടമുള്ള ഫോൺ നമ്പർ വാങ്ങാം

നിങ്ങളുടെ ഫോൺ നമ്പർ കസ്റ്റമൈസ് ആക്കുന്നത് എല്ലായ്‌പ്പോഴും ഒരു ആകർഷകവും കൗതുകവുമായ സവിശേഷത ആണ്. എന്നാൽ ഇന്ത്യൻ ടെലികോം ഓപ്പറേറ്റർമാർ പരമ്പരാഗതമായി ഈ മേഖലയിൽ പരിമിതമായ രീതിയിൽ ആണ് ഈ ഫീച്ചർ വാഗ്ദാനം ചെയ്യുന്നത്. ചില ടെലികോം കമ്പനികൾ അനുവദിക്കുന്നില്ല എന്നും വേണമെങ്കിൽ പറയാം. എന്നിരുന്നാലും, കഴിഞ്ഞ വർഷം അതിൻ്റെ ചോയ്‌സ് നമ്പർ സ്കീം ഉപയോഗിച്ച് ജിയോ കളി ചെറുതായി മാറ്റി. ചെറിയ തുകയ്ക്ക് ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ നമ്പറുകൾ ഒരു പരിധി വരെ കസ്റ്റമൈസ് ചെയ്യാൻ ജിയോ അനുവദിക്കുന്നു.

ഒരു വർഷത്തിൽ ഏറെയായി ഇത് ലഭ്യമാണെങ്കിലും, ഒരു വ്യക്തിഗത ഫോൺ നമ്പർ തിരഞ്ഞെടുക്കുന്നതിന് ഈ സവിശേഷത എങ്ങനെ ഉപയോഗിക്കണമെന്ന് പല ഉപയോക്താക്കൾക്കും ഇപ്പോഴും അറിയില്ല. ഈ ലേഖനത്തിൽ പറയുന്ന ഗൈഡ് നിങ്ങളെ ജിയോ ചോയ്‌സ് നമ്പർ സ്‌കീമിലൂടെ ഒരു കസ്റ്റമൈസ് മൊബൈൽ നമ്പർ എങ്ങനെ കണ്ടെത്താമെന്ന് മനസിലാക്കി തരും.

ജിയോ ചോയ്‌സ് നമ്പർ സ്‌കീം വഴി നിങ്ങൾക്ക് ഇഷ്ടമുള്ള ഫോൺ നമ്പർ വാങ്ങാം

എന്താണ് ജിയോയുടെ ചോയ്സ് നമ്പർ സ്കീം (Jio Choice Number Scheme)? ജിയോയുടെ ചോയ്‌സ് നമ്പർ സ്‌കീം ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ നമ്പറിൻ്റെ അവസാന 4 മുതൽ 6 വരെ ഉള്ള അക്കങ്ങൾ 499 രൂപ അടച്ച് തിരഞ്ഞെടുക്കാൻ പ്രാപ്‌തമാക്കുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട അക്കങ്ങൾ തിരഞ്ഞെടുക്കാമെങ്കിലും, ലഭ്യത വ്യത്യാസപ്പെടാം.

കൂടാതെ അവരുടെ പിൻ കോഡുകളിൽ ലഭ്യമായ കോഡുകളെ അടിസ്ഥാനമാക്കി ജിയോ ചില ഓപ്ഷനുകൾ നൽകും. എന്നാൽ ഈ ഫീച്ചർ ജിയോ പ്ലസ് (JioPlus) പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്ക് മാത്രമെ ലഭ്യമാകു. ഈ സ്കീം തിരഞ്ഞെടുക്കുമ്പോൾ അവർക്ക് ഒരു പുതിയ സിം കാർഡ് ലഭിക്കും.

ഒരു കസ്റ്റമൈസ്ഡ് ജിയോ ഫോൺ നമ്പർ എങ്ങനെ നേടാം? ചോയ്സ് നമ്പർ വെബ്സൈറ്റ് വഴി നേടാനുള്ള വഴികൾ ആദ്യം അറിയാം. https://www.jio.com/selfcare/choice-number എന്ന ജിയോ ചോയ്‌സ് നമ്പർ വെബ്‌സൈറ്റ് സന്ദർശിക്കുക. റജിസ്റ്റർ ചെയ്ത നമ്ബറിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് നിങ്ങളുടെ നിലവിലെ JioPostpaid പ്ലസ് നമ്പർ പരിശോധിച്ച് ഉറപ്പിക്കുക.

പരിശോധിധിച്ച് ഉറപ്പിച്ചതിന് ശേഷം, നിങ്ങൾ തിരഞ്ഞെടുത്ത 4-6 അക്കങ്ങൾ, പേര്, പിൻ കോഡ് എന്നിവ നൽകാനുള്ള ഓപ്ഷനുകൾ നിങ്ങൾക്ക് കാണുവാൻ സാധിക്കും. നിങ്ങളുടെ ആവശ്യകതകളുമായി പൊരുത്തപ്പെടുന്ന പിൻ കോഡിലെ ലഭ്യമായ ഫോൺ നമ്പറുകളിലൂടെ ബ്രൗസ് ചെയ്യുക. ഒരു പുതിയ സിം കാർഡ് ലഭിക്കുന്നതിന് നിങ്ങൾ തിരഞ്ഞെടുത്ത നമ്പർ സെലക്ട് ചെയ്ത് പേയ്‌മെൻ്റ് പൂർത്തിയാക്കുക.

MyJio ആപ്പ് വഴി കസ്റ്റമൈസ്ഡ് ജിയോ ഫോൺ നമ്പർ എങ്ങനെ നേടാം എന്ന് നോക്കാം. MyJio ആപ്പ് ഓപ്പൺ ചെയ്ത് മെനു സെക്ഷനിലേക്ക് പോകുക. "Chosen number" എന്നതിൽ ടാപ്പ് ചെയ്യുക. അപ്പോൾ കാണുന്ന "Let's book now" ഓപ്‌ഷൻ തിരഞ്ഞെടുക്കുക.

പുതിയ നമ്പറിനായി നിങ്ങളുടെ പേരും പിൻ കോഡും തിരഞ്ഞെടുത്ത 4-5 അക്കങ്ങളും നൽകുക. തുടർന്ന് "Show available numbers" ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് അനുയോജ്യമായ ഒരു നമ്പർ തിരഞ്ഞെടുത്ത് "Let's book now" ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പുതിയ നമ്പർ ലഭിക്കാൻ ₹499 അടയ്ക്കുക.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Many users still don't know how to use a feature in Jio to select a customized phone number. The guide in this article will let you know how to get a customized mobile number through the JioChoice number scheme.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X