വാട്‌സാപ്പ് ഓഫ് ചെയ്തുകൊണ്ട് എങ്ങനെ ഇന്റർനെറ്റ് ഉപയോഗിക്കാം ?
വര്‍ക്ക് ഫ്രം ഹോം ഇപ്പോൾ വ്യാപകമായതോടുകൂടി മൊബൈല്‍ നെറ്റ് സർവീസ് ഓഫ് ചെയ്യാതെയാണ് പലരും പണിയെടുക്കുന്നത്. സൂം വീഡിയോകള്‍ക്കും ഗൂഗിൾ ഓഫീസ് മീറ്റിംഗുകള്‍ക്കുമായായി പലരുടെയും നെറ്റ് ഉപയോഗം ഇപ്പോള്‍ വർധിച്ചുവരുന്ന അവസ്ഥ കാണുവാൻ സാധിക്കും. എന്നാല്‍ ജോലി ചെയ്യാന്‍ അല്ലെങ്കിൽ അത്തരത്തിലുള്ള പ്രവർത്തികളിൽ മുഴുകുമ്പോൾ തുടർച്ചയായി വാട്‌സാപ്പിന്റെ മെസേജുകള്‍ വന്നുകൊണ്ടിരിക്കുന്നത് പ്രയാസമുള്ളവാക്കുന്ന ഒരു കാര്യം തന്നെയാണ്. നോട്ടിഫിക്കേഷന്‍ ഓഫ് ചെയ്യാമെങ്കിലും വരുന്ന മെസേജ് എല്ലാം ഡെലിവേര്‍ഡ് ആയി തന്നെ കിടക്കും എന്നതാണ് പ്രശ്നം. ഇതിന് പരിഹാരം എന്ന രീതിയിൽ വാട്‌സാപ്പ് മാത്രം ഓഫ് ചെയ്ത് കൊണ്ട് ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം.

പോസ് ഇറ്റ്
വാട്‌സാപ്പ് ആപ്ലിക്കേഷന്‍ റണ്ണിംഗ് പോസ് ചെയ്യുന്ന ആപ്പാണ് ഇത്. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കായുള്ള ഈ ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യ്ത് ഉപയോഗിക്കാവുന്നതാണ്. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് ആപ്പ് ആക്റ്റിവേറ്റ് ചെയ്യുക. ചെയ്യുമ്പോള്‍ വാട്‌സാപ്പ് അല്ലാത്ത ബാക്കിയുള്ള എല്ലാ ആപ്ലിക്കേഷനും പിന്നില്‍ പ്രവര്‍ത്തിക്കും. ഇനി വാട്‌സാപ്പ് ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഇത് ഓഫ് ചെയ്താല്‍ മതിയാകും. നിങ്ങൾക്ക് വളരെയധികം പ്രയോജനപ്പെടുന്ന ഒന്നായിരിക്കും ഈ പോസ് ഇറ്റ്.

പോസ് ഇറ്റ് – മീറ്റിംഗ് മോഡ് ഉപയോഗിക്കാം
ഈ ആപ്ലിക്കേഷനില്‍ തന്നെ മീറ്റിംഗ് മോഡ് എന്ന സവിശേഷതയുണ്ട്. നിങ്ങളൊരു സൂം മീറ്റിംഗിന് സമയം നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അതു കഴിയും വരെയുള്ള ഇതിൻറെ സമയം ക്രമീകരിക്കാം. അതിനുശേഷം ഓട്ടോമാറ്റിക് ആയി വാട്‌സാപ്പ് ഓണായി പ്രവർത്തിക്കും.

പോസ് ഇറ്റ് – മെസേജ് അണ്‍സേവ്ഡ്
വാട്‌സാപ്പ് കോണ്‍ടാക്റ്റ് ചേർക്കാതെയും ആളുകള്‍ക്ക് മെസേജ് അണ്‍സേവ്ഡ് എന്ന ഇതിലെ മൂന്നാമത്തെ ഓപ്ഷന്‍ ഉപയോഗിച്ച് മെസേജ് അയക്കാവുന്നതാണ്. പോസ് ഇറ്റിൻറെ മറ്റൊരു സവിശേഷതയാണ് ഇത്.

നോട്ടിഫിക്കേഷന്‍ ഓഫ് ചെയ്യാം
മീറ്റിംഗിനിടയിലെ വാട്‌സാപ്പ് പോപ്പ്-അപ്പ്, നോട്ടിഫിക്കേഷന്‍ എന്നിവ മാത്രം ഓഫ് ചെയ്യുന്നതിനായി പോസ് ഇറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ നേരെ വാട്‌സാപ്പ് സെറ്റിംഗ്‌സ് പോകുക. കോണ്‍വര്‍സേഷന്‍ ടേൺ ഓഫ് ചെയ്യ്താൽ മതിയാകും.

മെസേജ് റെസിവ് ചെയ്യാതെ വായിക്കാന്‍
ഇനി വാട്‌സാപ്പ് ഓഫ് ചെയ്യേണ്ട നോട്ടിഫിക്കേഷനും ഓഫ് ചെയ്യേണ്ട. മെസേജ് അയയ്ക്കുന്ന ആളിന് രണ്ട് ടിക്ക് ലഭിക്കാതെ ഇരുന്നാല്‍ മതി. അതായത് മെസേജ് സ്വീകരിക്കാത്തത് പോലെ മെസേജ് വായിക്കാന്‍ ഫോഴ്‌സ് സ്റ്റോപ്പ് ചെയ്യുക. സെറ്റിംഗ്‌സില്‍ നിന്ന് ആപ്‌സ് ആന്‍ഡ് നോട്ടിഫിക്കേഷന്‍ എടുത്ത് ഫോഴ്‌സ് സ്റ്റോപ്പ് ഓണ്‍ ആക്കിയാല്‍ മതി. ഫോഴ്‌സ് സ്റ്റോപ്പ് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനാണ്.


Click it and Unblock the Notifications








