എങ്ങനെ ഫേസ്ബുക്ക് അക്കൗണ്ട് ഡീയാക്ടിവേറ്റ് ചെയ്യാം?

Posted By: Super

എങ്ങനെ ഫേസ്ബുക്ക് അക്കൗണ്ട് ഡീയാക്ടിവേറ്റ് ചെയ്യാം?

ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതും ഡീയാക്ടിവേറ്റ് ചെയ്യുന്നതും രണ്ടും രണ്ടാണ്. ഡിലീറ്റ് ചെയ്ത അക്കൗണ്ട് പിന്നീടൊരിയ്ക്കലും തുറക്കാന്‍ സാധ്യമല്ല. എന്നാല്‍ ഡീയാക്ടിവേറ്റ് ചെയ്ത അക്കൗണ്ട് വീണ്ടും വേണ്ടിവന്നാല്‍ ആക്ടിവേറ്റ്   ചെയ്യാന്‍ സാധിയ്ക്കും. ഡീയാക്ടിവേറ്റ് ആയ അക്കൗണ്ട് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ മറ്റുള്ളവര്‍ക്കോ കാണാനോ, കമന്റുകള്‍ ഇടാനോ സാധ്യമല്ല.

എങ്ങനെ ഫേസ്ബുക്ക് അക്കൗണ്ട് ഡീയാക്ടിവേറ്റ് ചെയ്യാം

  • ആദ്യം അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്യുക

  • മെനുവില്‍ ക്ലിക്ക് ചെയ്യുക

  • അക്കൗണ്ട് സെറ്റിംഗ്‌സ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക

  • അവിടെ കാണുന്ന ഡീയാക്ടിവേറ്റ് യുവര്‍ അക്കൗണ്ട് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

അക്കൗണ്ട് ഡീയാക്ടിവേറ്റ് ചെയ്ത് കഴിഞ്ഞാല്‍ നിങ്ങളെ സംബന്ധിയ്ക്കുന്ന എല്ലാ വിവരവും ഫേസ്ബുക്ക് മറയ്ക്കും.

എങ്ങനെ നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൌണ്ട് ഡിലീറ്റ് ചെയ്യാം ?

എങ്ങനെ വീണ്ടും ഫേസ്ബുക്ക് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാം

അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യണമെന്ന് തോന്നിയാല്‍ സാധാരണ രീതിയില്‍ ലോഗ് ഇന്‍ ചെയ്താല്‍ മതി. നിങ്ങളുടെ അക്കൗണ്ട് വീണ്ടും ആക്ടിവേറ്റായിക്കൊള്ളും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot