ബ്രൗസിംഗ് ഹിസ്റ്ററി എങ്ങനെ ഡിലീറ്റ് ചെയ്യാം?

By Super
|
<ul id="pagination-digg"><li class="next"><a href="/how-to/how-to-delete-browsing-history-2.html">Next »</a></li></ul>
ബ്രൗസിംഗ് ഹിസ്റ്ററി എങ്ങനെ ഡിലീറ്റ് ചെയ്യാം?

ബ്രൗസിംഗ് ഹിസ്റ്ററി എന്താണെന്നറിയില്ലേ? നമ്മള്‍ ബ്രൗസര്‍ ഉപയോഗിച്ച് സന്‍ര്‍ശിച്ച സൈറ്റുകള്‍, മറ്റ് ഇന്റര്‍നെറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ റെക്കോര്‍ഡാണ് ബ്രൗസിംഗ് ഹിസ്റ്ററി. നമ്മള്‍ ഇന്റര്‍നെറ്റ് ആക്‌സസിംഗിനായി ഉപയോഗിച്ച സിസ്റ്റത്തിലെ ബ്രൗസറിലാണ് ഇത് ശേഖരിച്ചുവെക്കുക.

ഒരു ഇന്റര്‍നെറ്റ് കഫേയില്‍ നിന്നോ അല്ലെങ്കില്‍ ഓഫീസിലേയോ മറ്റോ പൊതുകമ്പ്യൂട്ടറില്‍ നിന്നും തീര്‍ത്തും സ്വകാര്യമെന്ന് തോന്നുന്ന സൈറ്റുകള്‍ സന്ദര്‍ശിച്ചെന്നിരിക്കട്ടെ, അതിന് ശേഷം നിങ്ങളുടെ സൈറ്റ് സന്ദര്‍ശനങ്ങളുടെ ഹിസ്റ്ററി പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ ബ്രൗസിംഗ് ഹിസ്റ്ററി ഡിലീറ്റ് ചെയ്യുന്നതിലൂടെ സാധിക്കും.

 

വിവിധ സൈറ്റുകളില്‍ നിന്ന് ബ്രൗസറില്‍ ഇടം നേടിയ കുക്കീകളും ഇതിലൂടെ ഒഴിവാക്കാം. കാരണം ചില ഇന്റര്‍നെറ്റ് കുക്കീകള്‍ സിസ്റ്റത്തിന് ഹാനികരമാണ്. അവ നിങ്ങളുടെ സിസ്റ്റം പ്രവര്‍ത്തനം നിരീക്ഷിച്ച് ചില വെബ്‌സൈറ്റുകള്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ സാധിക്കുന്നവയാണ്.

 

ബ്രൗസിംഗ് ഹിസ്റ്ററി സൂക്ഷിക്കുന്നതിലും ചില ഗുണങ്ങള്‍ ഉണ്ട്. മുമ്പ് സന്ദര്‍ശിച്ച സൈറ്റില്‍ വീണ്ടും പോകുന്നവര്‍ക്കും പോകേണ്ടവര്‍ക്കും ഒരു വഴികാട്ടിയായി ബ്രൗസിംഗ് ഹിസ്റ്ററികള്‍ നില്‍ക്കാറുണ്ട്. സൈറ്റിന്റെ പേരിന്റെ ആദ്യവാക്ക് അടിക്കുമ്പോള്‍ തന്നെ നിങ്ങളുടെ യുആര്‍എല്ലില്‍ ആ സൈറ്റില്‍ അവസാനം സന്ദര്‍ശിച്ച പേജ് പ്രത്യക്ഷപ്പെടും. കഴിഞ്ഞ ദിവസം മാത്രമല്ല, അതിന് മുമ്പത്തെ ദിവസങ്ങളില്‍ സന്ദര്‍ശിച്ച സൈറ്റുകളും ബുക്ക്മാര്‍ക്ക് ചെയ്തിടാന്‍ മറന്നാലും ബ്രൗസിംഗ് ഹിസ്റ്ററിയില്‍ നിന്ന് കണ്ടെത്താനും ആകും.

മേല്‍ പറഞ്ഞ വസ്തുതകള്‍ ബ്രൗസിംഗ് ഹിസ്റ്ററിയുടെ ഗുണവും ദോഷവുമാണ് വിവരിക്കുന്നത്. ഇതില്‍ നിങ്ങള്‍ക്ക് ഗുണകരമായി തോന്നുന്നത് സ്വീകരിക്കാം. ഇവിടെ ബ്രൗസിംഗ് ഹിസ്റ്ററി നീക്കം ചെയ്യുന്ന വിധമാണ് സ്‌ക്രീന്‍ ഷോട്ടുകളുടെ സഹായത്തോടെ വിവരിക്കുന്നത്. മോസില്ല ഫയര്‍ഫോക്‌സ്, ഗൂഗിള്‍ ക്രോം, ഇന്റര്‍നെറ്റ് എക്‌സ്്‌പ്ലോറര്‍ എന്നിവയില്‍ നിന്ന് ബ്രൗസിംഗ് ഹിസ്റ്ററി നീക്കം ചെയ്യാന്‍ തോന്നുന്ന നിമിഷങ്ങളില്‍ ഈ വഴികള്‍ ഉപകാരപ്രദമാകും.

<ul id="pagination-digg"><li class="next"><a href="/how-to/how-to-delete-browsing-history-2.html">Next »</a></li></ul>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X