വിൻഡോസ് 10 ൽ ക്യാമറാറോൾ, സേവ്ഡ് പിക്ചർസ് ഫോൾഡറുകൾ എങ്ങനെ ഡീലീറ്റ് ചെയ്യാം

|

വിൻഡോസ് 10 ൽ ഇൻബിൽറ്റ് ആയി തന്നെ ഉള്ള രണ്ട് സവിശേഷതകളാണ് ഇത്. ഫോട്ടോകൾ പൂർണമായും നശിപ്പിക്കുന്നത് ദുഷ്കരമായത് കൊണ്ട് തന്നെ ഈ ഫീച്ചറുകൾ പൂർണമായും ഉപയോഗപ്പെടുത്തുന്നത് എപ്പോഴും നല്ലൊരു കാര്യമാണ്. ഫോൾഡറുകൾ നീക്കാനോ, ഹൈഡ് ചെയ്യാനോ ഡീലീറ്റ് ചെയ്യാനോ എന്തിന് ഫോൾഡറുകൾ അടങ്ങിയ ലൈബ്രറികൾ വരെ മറക്കാനോ ഇത് വഴി സാധിക്കും

 

ക്യാമറാറോൾ, സേവ്ഡ് പിക്ചർസ് ഫോൾഡറുകൾ എന്നാൽ എന്താണ്?

ക്യാമറാറോൾ, സേവ്ഡ് പിക്ചർസ് ഫോൾഡറുകൾ എന്നാൽ എന്താണ്?

വിൻഡോസ്10 ഉള്ളവർക്കറിയാം, ക്യാമറാറോൾ, സേവ്ഡ് പിക്ചർസ് ഫോൾഡറുകൾ പിക്‌ചേഴ്‌സ് ഫോൾഡറിനകതാണ്. എല്ലാ ഫോട്ടോ ആപ്പുകളും സേവ്ഡ് പിക്ചർസ് ഉപയോഗിക്കുന്നുണ്ട്, അതിനു വേണ്ടിയാണ് ഈ ഫോൾഡറുകൾ എല്ലാം സൃഷ്ടിക്കുന്നത്. ഇനി നിങ്ങൾക്ക് ഒരു ഫോട്ടോ ആപ്പ് ഇല്ലെങ്കിൽ ആ ഫോൾഡർ പിക്ചർ ലൈബ്രറിയിൽ തന്നെ കാലിയായി നിലകൊള്ളും. അത് എളുപ്പത്തിൽ റൈറ്റ് ക്ലിക്ക് ചെയ്ത് ഡിലീറ്റ് ചെയ്യാവുന്നതാണ്. അവിടെയുള്ള രണ്ട് ഫോൾഡറുകൾ നിങ്ങൾ ആപ്പൊന്നും തുറന്നില്ലെങ്കിലും ഉടനെ പ്രത്യക്ഷപ്പെടും.

ക്യാമറാറോൾ, സേവ്ഡ് പിക്ചർസ് ഫോൾഡറുകൾ എന്നിവ നീക്കുന്നതെങ്ങനെ?

ക്യാമറാറോൾ, സേവ്ഡ് പിക്ചർസ് ഫോൾഡറുകൾ എന്നിവ നീക്കുന്നതെങ്ങനെ?

ഫോട്ടോകളെല്ലാം സ്വാഭാവികമായും പിക്ചർ ഫോൾഡറിലാവും സേവ് ചെയ്യുക. അത് കൊണ്ട് തന്നെ അതിനെ വേറൊരു ഫോൾഡറിലേക്ക് മാറ്റാനും സാധിക്കും. ഫോൾഡറിൽ റൈറ്റ് ക്ലിക്ക് ചെയ്ത ശേഷം പ്രൊഫർട്ടീസ് ഓപ്‌ഷൻ സെലക്ട് ചെയ്യുക. പിന്നീട് ലൊക്കേഷൻ ടാബിൽ ചെന്ന് എവിടേക്കാണ് ഫോൾഡർ മൂവ് ചെയ്യേണ്ടതെന്ന് ടൈപ്പ് ചെയ്യുക. എവിടേക്കാണ് മൂവ് ചെയ്യേണ്ടതെന്ന് അറിയില്ലെങ്കിൽ മൂവ് എന്ന ഓപ്‌ഷനിൽ വെറുതെ ക്ലിക്ക് ചെയ്യുക.

റീസ്റ്റോർ ഡീഫോൾട്ട് എന്ന ഓപ്‌ഷൻ
 

ഡെസ്റ്റിനേഷൻ ഫോൾഡറിനകത്ത് നിങ്ങൾക്കത് കുറച്ചുകൂടി കാര്യക്ഷമമായി ചലിപ്പിക്കാൻ കഴിയും. സെലക്ട് ഫോൾഡറിൽ ക്ലിക്ക് ചെയ്യുക. ശേഷം റീസ്റ്റോർ ഡീഫോൾട്ട് എന്ന ഓപ്‌ഷൻ എടുത്ത് ഓകെ കൊടുക്കുക. അങ്ങനെ ആ ഫോൾഡർ വീണ്ടും പിക്ചർസിൽ തിരികെയെത്തും. വേറൊരു എളുപ്പവഴി എന്തെന്നാൽ ഫയൽ എക്‌സ്പ്ലോറർ ഉപയോഗിച്ച് ഫോൾഡറിനെ കട്ട് ചെയ്ത് ആവശ്യമായ ഇടത്ത് പേസ്റ്റ് ചെയ്യുക എന്നതാണ്.

സേവ്ഡ് പിക്‌ചേഴ്‌സ് ഫോൾഡറും ക്യാമറാ റോളും കണ്ടുപിടിക്കുന്നതിന്:

സേവ്ഡ് പിക്‌ചേഴ്‌സ് ഫോൾഡറും ക്യാമറാ റോളും കണ്ടുപിടിക്കുന്നതിന്:

സേവ്ഡ് പിക്‌ചേഴ്‌സ് ഫോൾഡറും ക്യാമറാ റോളും ഉപയോഗിക്കേണ്ടി വരികയും എന്നാൽ അതെവിടെക്കാണ് മൂവ് ചെയ്തത് എന്നോർക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പോലും പേടിക്കേണ്ടതില്ല. വിൻഡോസ്+R അമർത്തി റൺ സെലക്ട് ചെയ്യുക, അതിൽ ക്യാമറ റോൾ എന്നോ സേവ്ഡ് പിക്‌ചേഴ്‌സ് എന്നോ ടൈപ്പ് ചെയ്ത് ഓകെ അടിക്കുക. ആ ഫോൾഡറുകൾ തുറന്നുകിട്ടും.

സേവ്ഡ് പിക്‌ചേഴ്‌സ് ഫോൾഡറും ക്യാമറാ റോളും ഹൈഡ് ചെയ്യുന്നതിന്:

സേവ്ഡ് പിക്‌ചേഴ്‌സ് ഫോൾഡറും ക്യാമറാ റോളും ഹൈഡ് ചെയ്യുന്നതിന്:

ഫോൾഡറുകൾ എന്നെന്നേക്കുമായി ഡിലീറ്റ് ചെയ്യാനോ നീക്കം ചെയ്യാനോ നിങ്ങൾക്ക് താല്പര്യമില്ലെങ്കിൽ താൽക്കാലികമായി അത് ഹൈഡ് ചെയ്യുവാനും സൗകര്യമുണ്ട്. രണ്ട് ഫോൾഡറുകളും ഹൈലൈറ്റ് ചെയ്ത ശേഷം റിബണിൽ നിന്നും വ്യൂ ടാബ് ഓപ്‌ഷൻ സെലക്ട് ചെയ്യുക. സെലക്ട് ചെയ്തവയെ ഷോ/ ഹൈഡ് സെക്ഷൻ ഉപയോഗിച്ച് ഹൈഡ് ചെയ്യുക. എന്നിട്ടും മങ്ങിയ നിറത്തിൽ നിങ്ങൾക്കാ ഫോൾഡർ കാണുന്നുണ്ടെങ്കിൽ ഹിഡൻ ഐറ്റംസ് കാണിക്കുന്ന ഒരു സെറ്റിങ്‌സ് നിങ്ങളുടെ സിസ്റ്റത്തിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. വ്യൂ ടാബിൽ തുടർന്ന് കൊണ്ട് തന്നെ എല്ലാ ഹിഡൻ ഐറ്റംസും അൺചെക്ക് ചെയ്യുക. നിർദേശങ്ങൾ മാറ്റുന്നതിനനുസരിച്ച് ഈ ഫോൾഡറുകൾ വീണ്ടും നിങ്ങൾക്ക് കാണാൻ സാധിക്കും.

സേവ്ഡ് പിക്‌ചേഴ്‌സ് ഫോൾഡറും ക്യാമറാ റോളും സൂപ്പർഹൈഡ് ചെയ്യുന്നതിന്:

സേവ്ഡ് പിക്‌ചേഴ്‌സ് ഫോൾഡറും ക്യാമറാ റോളും സൂപ്പർഹൈഡ് ചെയ്യുന്നതിന്:

ഹിഡൻ ഐറ്റംസ് കാണാൻ സാധിച്ചാൽ കൂടിയും ഫോൾഡറുകൾ നമുക്ക് സിസ്റ്റം ലെവലിൽ ഹൈഡ് ചെയ്യാൻ സാധിക്കും. കമാൻഡ് പ്രോംപ്റ്റ് തുറന്ന് ക്യാമറ റോൾ, സേവ്ഡ് പിക്ചേഴ്‌സ് ഫോൾഡറുകളിലേക്ക് എത്തുക. ഫോൾഡർ പാത്ത് കോപ്പി ചെയ്ത ശേഷം തിരികെ കമാൻഡ് പ്രോംപ്റ്റിൽ ചെന്ന് ആ പാത്ത് ടൈപ്പ് ചെയ്ത ശേഷം എന്റർ അടിക്കുക. ഇപ്പോൾ ആ ഫോൾഡർ പൂർണ്ണമായും ഹൈഡ് ചെയ്യപ്പെടും.

Best Mobiles in India

English summary
The Camera Roll and the Saved pictures folders are inside the pictures folder itself if you already have Windows 10. All the Photos App will be using the Saved pictures and for that, the folders exist. In case you do not have a Photos App, the folder will remain empty in the pictures library itself. For that click right and then select Delete.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X