ഒറ്റ ക്ലിക്കില്‍ എങ്ങനെ എല്ലാ ഫേസ്ബുക്ക് മെസ്സേജുകളും ഡിലീറ്റ് ചെയ്യാം ?

Posted By: Super
<ul id="pagination-digg"><li class="next"><a href="/how-to/how-to-delete-facebook-messages-with-one-click-2.html">Next »</a></li></ul>

ഒറ്റ ക്ലിക്കില്‍ എങ്ങനെ എല്ലാ ഫേസ്ബുക്ക് മെസ്സേജുകളും ഡിലീറ്റ് ചെയ്യാം ?

ഇമെയില്‍ ഡിലീറ്റ് ചെയ്യുന്നത് പോലെ അത്ര എളുപ്പമുള്ള പരിപാടിയല്ല ഫേസ്ബുക്ക് മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യുന്നത്. കാരണം നിങ്ങളുടെ സ്വകാര്യ മെസ്സേജുകളും, ചാറ്റ് മെസ്സേജുകളും എല്ലാം ഫേസ്ബുക്ക് നിങ്ങളുടെ  ഇന്‍ബോക്‌സില്‍ സൂക്ഷിയ്ക്കും.ദൈനംദിന ഉപയോഗത്തിലൂടെ ഇവ പെരുകുകയും ചെയ്യും. പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഈ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യണമെന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ നിങ്ങള്‍ ഉപയോഗിയ്ക്കാന്‍ പോകുന്ന വഴി താഴെ പറയാം.

സാധാരണ മാര്‍ഗം

  • ഫേസ്ബുക്ക് മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാനായി നിങ്ങള്‍ക്ക് ഓരോ മെസ്സേജുകളായി തുറക്കേണ്ടി വരും. ഇങ്ങനെ ഡിലീറ്റ് ചെയ്യാനായി മുകളില്‍ വലത് വശത്ത് കാണുന്ന ആക്ഷന്‍സ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഡിലീറ്റ് മെസ്സേജസ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

  • നിങ്ങളുടെ സുഹൃത്തുമായി നടത്തിയ സംഭാഷണം മുഴുവന്‍ അവിടെ കാണാന്‍ സാധിയ്ക്കും. ഒപ്പം ഓരോ സമചതുരങ്ങളും.അവയില്‍ ക്ലിക്ക് ചെയ്ത് ഓരോന്നായി മെസ്സേജുകള്‍ സെലക്ട് ചെയ്യാം.

  • ഒന്നുകില്‍ മുകളിലെ ഡിലീറ്റ് ഓള്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം. അപ്പോള്‍ എല്ലാ മെസ്സേജുകളും ഒരുമിച്ച് ഡിലീറ്റാകും. അല്ലെങ്കില്‍ ഡിലീറ്റ് സെലക്ടഡ് ഓപ്ഷന്‍ എടുക്കുക. അങ്ങനെ വേണ്ട മെസ്സേജുകള്‍ മാത്രം ഡിലീറ്റ് ചെയ്യാം.

അല്പം പണിയാണീ വഴി.

ഇനി ഒറ്റ ക്ലിക്കില്‍ മെസ്സേജുകള്‍ മുഴുവന്‍ ഡിലീറ്റ് ചെയ്യാനുള്ള എളുപ്പവഴി പറഞ്ഞു തരാം. പേജ് മറിച്ചോളൂ...

<ul id="pagination-digg"><li class="next"><a href="/how-to/how-to-delete-facebook-messages-with-one-click-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot