Home
How to

റീൽസ് കണ്ട് മനംമടുത്തോ..? ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യണോ ഇതാ..

സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ പല കാരണങ്ങൾ കൊണ്ട് ഡിലീറ്റ് ചെയ്യേണ്ടി വന്നേക്കാം. സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ബ്രേക്ക് എടുക്കുന്നതിന്റെ ഭാഗമായി ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യുവാനോ താൽക്കാലികമായി ഡിസേബിൾ ചെയ്യുവാനോ സാധിക്കും. ഇനിപ്പോ എന്തെങ്കിലും സാഹചര്യത്തിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിലിറ്റ് ചെയ്യേണ്ടി വന്നാൽ അതെങ്ങനെ ചെയ്യാം? ഇൻസ്റ്റാഗ്രാം അക്കൗണ്ട് എങ്ങനെയാണ് നീക്കം ചെയ്യുക എന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. രണ്ട് രീതിയിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള സൗകര്യമുണ്ട്. താൽകാലികമായും സ്ഥിരമായും അക്കൗണ്ട് ഡിലീറ്റ് ചെയ്യാം. താൽകാലികമായി ഡിലീറ്റ് ചെയ്യുമ്പോൾ നിങ്ങൾ വീണ്ടും ലോഗിൻ ചെയ്യുന്നത് വരെ നിങ്ങളുടെ അക്കൗണ്ട് ആർക്കും കാണാൻ സാധിക്കില്ല.

എന്നാൽ സ്ഥിരമായി ഡിലീറ്റ് ചെയ്യുമ്പോൾ നിങ്ങൾക്കും പിന്നീട് ലോഗിൻ ചെയ്യാൻ പറ്റാത്ത വിധം അക്കൗണ്ട് നീക്കം ചെയ്യപ്പെടും. ഇനി അക്കൗണ്ട് കുറച്ച് ദിവസത്തേക്ക് മാത്രം പ്രവർത്തനരഹിതമാക്കണമെങ്കിൽ. നിങ്ങൾ temporarily disable എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. അതേസമയം അക്കൗണ്ട് പൂർണ്ണമായും ഡിലീറ്റ് ചെയ്യണമെങ്കിൽ പെർമനന്റ് ഡിലീറ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം.

ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യണോ ഇതാ..

ഇൻസ്റ്റാഗ്രാമിൽ ഒരു അക്കൗണ്ട് പൂർണ്ണമായും ഡിലീറ്റ് ചെയ്യുമ്പോൾ, നിങ്ങളുടെ പ്രൊഫൈൽ, ഫോട്ടോകൾ, വീഡിയോകൾ, കമന്റുകൾ, ലൈക്കുകൾ, ഫോളോ ചെയ്യുന്നവർ എന്നിവയെല്ലാം പൂർണ്ണമായും ഡിലീറ്റ് ആകും. നിങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ നിന്ന് ഒരു ഇടവേള വേണമെങ്കിൽ, നിങ്ങൾക്ക് അക്കൗണ്ട് temporarily disable ചെയ്യാം.

ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യണോ ഇതാ..

ഇതിന് ശേഷം, നിങ്ങൾ എന്തിനാണ് നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കുന്നത്? എന്ന ചോദ്യത്തിന് ഉത്തരം നൽകുക. ഇതിനായി നിങ്ങൾ ഡ്രോപ്പ് ഡൗൺ മെനുവിൽ പോയി ഒരു ഓപ്ഷൻ തിരഞ്ഞെടുക്കണം. അതിനുശേഷം, നിങ്ങളുടെ പാസ്വേഡ് വീണ്ടും നൽകുക. അവസാനം നിങ്ങൾ ഡിലീറ്റ് ക്ലിക്ക് ചെയ്യണം. ഈ രീതിയിൽ നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ശാശ്വതമായി ഡിലീറ്റ് ചെയ്യാം.

ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യണോ ഇതാ..

അക്കൗണ്ട് ഡിലീറ്റ്, നിങ്ങളുടെ ഡാറ്റയുടെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്യാം, അതിൽ നിങ്ങൾ ഈ അക്കൗണ്ടിൽ ഷെയർ ചെയ്തിട്ടുള്ള നിങ്ങളുടെ ഫോട്ടോകളും പോസ്റ്റുകളും ഉൾപ്പെടെ. അക്കൗണ്ട് ഇല്ലാതാക്കിയ ശേഷം, നിങ്ങൾക്ക് ഈ ഡാറ്റ വീണ്ടും ആക്സസ് ചെയ്യാൻ കഴിയില്ല.

ഇനി പൂർണ്ണമായി എങ്ങനെ ഡിലീറ്റ് ചെയ്യാമെന്ന് നോക്കാം. അതിനായി https://www.instagram.com/accounts/remove/request/permanent/gym elle സന്ദർശിക്കുക. ശേഷം യൂസർ നെയിമും പാസ് വേഡും നൽകി ലോഗിൻ ചെയ്യുക. ഇവിടെയും അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള കാരണം നൽകി പാസ് വേഡ് ടൈപ്പ് ചെയ്യുക. ശേഷം താഴെ ക്കാണുന്ന ഡിലീറ്റ് ബട്ടൻ ക്ലിക്ക് ചെയ്യണം. ഇതോടെ നിങ്ങളുടെ അക്കൗണ്ട് നീക്കം ചെയ്യപ്പെടും. അക്കൗണ്ട് ഡിലീറ്റിനായി റിക്വസ്റ്റ് നൽകി 30 ദിവസത്തിനുശേഷം നിങ്ങളുടെ അക്കൗണ്ടും അതിലെ എല്ലാ ഇൻസ്റ്റഗ്രാം ഡേറ്റയും എന്നെന്നേക്കുമായി ഇല്ലാതാക്കപ്പെടുന്നതാണ്.

Best Mobiles in India

English summary
Constantly scrolling through short videos like Instagram Reels can significantly impact your focus and daily routine. If you’ve decided to take a break or permanently leave the platform, deleting your Instagram account is an option. Here’s a detailed guide on how to go about it, ensuring you understand the process before making the final decision.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X