നിങ്ങളുടെ ടെലിഗ്രാം അക്കൗണ്ട് എങ്ങനെ ഡിലീറ്റ് ചെയ്യാം?

|

വേഗത്തിലും സുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ജനപ്രിയ ഇൻസ്റ്റന്റ് മെസ്സേജിങ് സേവനമാണ് ടെലിഗ്രാം. ഇത് ആൻഡ്രോയിഡിലും ഐഒഎസിലും ഒരു സൗജന്യ ആപ്പായി ഡൗൺലോഡ് ചെയ്യ്ത് ഉപയോഗിക്കാവുന്നതാണ്, ഒരേ ടെലിഗ്രാം അക്കൗണ്ട് ഉപയോഗിച്ച് ഒരേ സമയം ഒന്നിലധികം ഡിവൈസുകളിൽ പ്രവർത്തിപ്പിക്കാനാകും. ടെലിഗ്രാമിൽ സൈൻ അപ്പ് ചെയ്യുന്നത് വളരെ എളുപ്പമാണ്, കാരണം നിങ്ങൾ ചെയ്യേണ്ടത് ആപ്പിൽ നിങ്ങളുടെ ഫോൺ നമ്പർ നൽകുക എന്നുള്ളത് മാത്രമാണ്. നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുക എന്നുള്ളതും അതുപോലെ ഒരു ലളിതമായ പ്രക്രിയയാണ്. നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ ടെലിഗ്രാം അക്കൗണ്ട് ഏതെങ്കിലും കാരണവശാൽ ഡിലീറ്റ് ചെയ്യേണ്ടി വരികയാണെങ്കിൽ അത് എങ്ങനെ ചെയ്യമെന്നുള്ള കാര്യം ഇവിടെ വിശദമായി പറഞ്ഞിട്ടുണ്ട്.

 

നിങ്ങളുടെ ടെലിഗ്രാം അക്കൗണ്ട് എങ്ങനെ ഡിലീറ്റ് ചെയ്യാം?

നിങ്ങളുടെ ടെലഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നത് നിങ്ങളുടെ എല്ലാ ഡാറ്റയും ടെലിഗ്രാമിൻറെ സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്യും. അക്കൗണ്ടുമായി ബന്ധപ്പെട്ട സന്ദേശങ്ങളും ഗ്രൂപ്പുകളും കോൺടാക്റ്റുകളും ഇല്ലാതാക്കും. എന്നാൽ, നിങ്ങൾ ഉണ്ടാക്കിയ ഗ്രൂപ്പുകൾ അതേപടി നിലനിൽക്കും, അതിലെ അംഗങ്ങൾക്ക് തുടർന്നും പരസ്പരം ചാറ്റ് ചെയ്യാനാകും.

വാട്ട്സ്ആപ്പിൽ നിന്നും നിങ്ങളുടെ ചാറ്റുകൾ ടെലിഗ്രാമിലേക്ക് എങ്ങനെ മാറ്റം?വാട്ട്സ്ആപ്പിൽ നിന്നും നിങ്ങളുടെ ചാറ്റുകൾ ടെലിഗ്രാമിലേക്ക് എങ്ങനെ മാറ്റം?

നിങ്ങളുടെ ടെലിഗ്രാം അക്കൗണ്ട് എങ്ങനെ ഡിലീറ്റ് ചെയ്യാം?

ഈ ഗ്രൂപ്പുകളുടെ അഡ്മിനുകൾ അവരുടെ അവകാശങ്ങൾ നിലനിർത്തും. ഇവ നിങ്ങളുടെ ടെലഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്താലും മാറ്റാനാവാത്തതാണ്, അതിനാൽ നിങ്ങൾ അതേ നമ്പറിൽ വീണ്ടും ലോഗിൻ ചെയ്യുകയാണെങ്കിൽ നിങ്ങൾ ഒരു പുതിയ അംഗമായി അതിൽ വരികയും ആ കാര്യം നിങ്ങളുടെ കോൺടാക്റ്റുകൾ അറിയികയും ചെയ്യും. കൂടാതെ, ടെലിഗ്രാം ഇൻസ്റ്റാൾ ചെയ്യ്ത ഡിവൈസിലേക്ക് നിങ്ങൾക്ക് ആക്സസ് ഉണ്ടായിരിക്കണം. ഒരു നോൺ-മൊബൈൽ ബ്രൗസർ വഴി നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുവാൻ ടെലഗ്രാം ശുപാർശ ചെയ്യുന്നു.

വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾവാട്സ്ആപ്പ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

നിങ്ങളുടെ ടെലഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതെങ്ങനെ ?
 

നിങ്ങളുടെ ടെലഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതെങ്ങനെ ?

  • നിങ്ങളുടെ ഡെസ്ക്ടോപ്പ് ബ്രോസറിൽ നിന്ന് my.telegram.org എന്ന് കൊടുത്ത് പേജ് തുറക്കുക.
  • ഏരിയ കോഡ് ഉപയോഗിച്ച് നിങ്ങളുടെ ഫോൺ നമ്പർ നൽകാൻ നിങ്ങളോട് ആവശ്യപ്പെടും, അതിനുശേഷം 'Next' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • ടെലിഗ്രാമിൽ നിന്നുള്ള സന്ദേശമായി നിങ്ങളുടെ ഡിവൈസിലെ ടെലിഗ്രാം ആപ്പിൽ നിങ്ങൾക്ക് ഒരു 'confirmation code' ലഭിക്കും.
  • തിരികെ ബ്രൗസറിലേക്ക് പോയി ' Sign in' ക്ലിക്ക് ചെയ്യുക.
  • ഇതിൽ നിങ്ങൾ 'Your Telegram Core' പേജും കൂടെ 'API development tools, Delete account, and Log out' എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളും കാണും. അതിൽ 'Delete account' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • അടുത്ത പേജിൽ, നിങ്ങളുടെ ഫോൺ നമ്പർ ഇതിനകം നൽകിയതായും ടെലിഗ്രാമിനെ നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയിക്കാനുള്ള ഒരു സ്പേസും നിങ്ങൾക്ക് കാണുവാൻ കഴിയും. (ഇത് ഓപ്ഷണൽ ആണ്)
  • 'Delete My Account' ബട്ടൺ ക്ലിക്ക് ചെയ്യുക.
  • 'Return back' എന്ന ഓപ്ഷനൊപ്പം 'Yes, delete my account' എന്ന ഒരു പോപ്പ്-അപ്പ് ബട്ടൺ കാണുവാൻ കഴിയും, അതിൽ ക്ലിക്ക് ചെയ്യുക.
  • ഇത് ക്ലിക്ക് ചെയ്യുമ്പോഴേക്കും നിങ്ങളുടെ ടെലിഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടും.
  • വാട്സ്ആപ്പ് ചാറ്റ് ഡീലീറ്റ് ചെയ്യാതെ തന്നെ ഒളിപ്പിക്കാം, ചെയ്യേണ്ടത് ഇത്രമാത്രംവാട്സ്ആപ്പ് ചാറ്റ് ഡീലീറ്റ് ചെയ്യാതെ തന്നെ ഒളിപ്പിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

Best Mobiles in India

English summary
Deleting your Telegram account will remove all your data from Telegram's system. Account-related messages, groups, and contacts will be deleted. However, the groups you create will remain the same and its members will still be able to chat with each other.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X