സ്വന്തമായൊരു വെബ്സൈറ്റ് ഡിസൈൻ ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം

|

കൃത്യമായ അടിസ്ഥാന പ്ലാനിംഗോടു കൂടിയുള്ള വെബ്‌സൈറ്റ് ഡിസൈൻ ലഭിച്ചുകഴിഞ്ഞാൽ ഇനി വേണ്ടത് ഡൊമൈന്‍ നെയിമാണ്. സ്വന്തമായി വെബ്സൈറ്റ് ഡിസൈൻ ചെയ്യുവാൻ രണ്ട് ഓപ്ഷനുകളാണുള്ളത്. ഒന്ന് സ്വന്തമായി ഡിസൈന്‍ ചെയ്യുക അല്ലെങ്കില്‍ മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുക. സാങ്കേതിക പരിചയമൊന്നും കൂടാതെ ഡിസൈന്‍ ചെയ്യാവുന്നതാണ് ആദ്യത്തെ മോഡല്‍. അതിന് നിരവധി വഴികളുണ്ട്. ഇതില്‍ ഏറ്റവും പ്രചാരമുള്ള ഒരു വഴിയാണ് വെബ്‌സൈറ്റ് ബില്‍ഡര്‍ വഴിയോ വേഡ്പ്രസ് വഴിയോ ഉള്ള ഡിസൈനിംഗ്. വെബ്സൈറ്റ് ഡിസൈൻ ചെയ്യുന്നതിനെ കുറിച്ചും അതുമായി ബന്ധപ്പെട്ട മറ്റുള്ള കാര്യങ്ങളെ കുറിച്ചും ഇവിടെ നമുക്ക് വിശദമായി പരിശോധിക്കാം.

വേഡ്പ്രസ്
 

വേഡ്പ്രസ്

വേഡ്പ്രസിനെ ആശ്രയിക്കുന്നതാണ് കുറച്ചുകൂടി നല്ല തീരുമാനമായിരിക്കും. ഇവിടെ പക്ഷെ, അല്‍പ്പം സാങ്കേതിക പരിചയം ആവശ്യമാണ്. കോഡിംഗ് പോലെ വലിയ കാര്യങ്ങള്‍ അറിയണമെന്നില്ല, ലഭ്യമായ നൂറു കണക്കിന് പ്ലഗ്ഗിന്‍സുകളില്‍ നിന്ന് തെരഞ്ഞെടുത്ത് അനുയോജ്യമായിടത്ത് ഉപയോഗിക്കണം. ബില്‍ഡറെ പോലെ ഒരു മണിക്കൂറിനുള്ളില്‍ കാര്യം സാധിക്കില്ല, അല്‍പ്പം സമയം ഇതിനായി ചിലവാക്കേണ്ടതായി വരും.

ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത് വേഡ്പ്രസാണ്. 60 മില്യണില്‍ അധികം പേര്‍ വേഡ്പ്രസിലൂടെയാണ് വെബ്‌സൈറ്റ് നിര്‍മാണം നടത്തുന്നത്. നേരത്തെ പറഞ്ഞ വെബ്‌സൈറ്റുകളില്‍ തന്നെ ഈ ഓപ്ഷനുമുണ്ട്. നമ്മുടെ ആവശ്യത്തിനനുസരിച്ചുള്ള പാക്കേജുകള്‍ വേഡ്പ്രസില്‍ നിന്ന് തെരഞ്ഞെടുക്കാവുന്നതാണ്.

വെബ്‌സൈറ്റ് ബില്‍ഡര്‍

വെബ്‌സൈറ്റ് ബില്‍ഡര്‍

നിങ്ങളൊരു സാങ്കേതിക പരിജ്ഞാനമില്ലാത്ത ആളാണെങ്കിൽ നിങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ വെബ്‌സൈറ്റ് ബില്‍ഡറെ ആശ്രയിക്കാം. ഗൂഗിളിന്റെ G suite, GoDaddy bpsS GoCentral, Wix.com തുടങ്ങിയവയാണ് മുന്‍പന്തിയിലുള്ള വെബ്‌സൈറ്റ് ബില്‍ഡര്‍മാര്‍. ഈ വെബ്‌സൈറ്റുകളില്‍ കയറി അതിലുള്ള ടെംപ്ലേറ്റുകളില്‍ നമ്മുടെ തെരഞ്ഞെടുപ്പിനനുസരിച്ച് ആര്‍ക്കും വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്‌തെടുക്കാം. ഒറ്റ മണിക്കൂറിനുള്ളില്‍ വെബ്‌സൈറ്റ് നിര്‍മിക്കാമെന്നാണ് ഇവര്‍ നല്‍കുന്ന വാഗ്ദാനം. കംപ്യൂട്ടര്‍ തന്നെ വേണമെന്നില്ല, മൊബൈൽ ഫോണിലും ഇതു ചെയ്യാനാവും. ഈ ബില്‍ഡര്‍മാര്‍ വെബ്‌സൈറ്റ് ഡിസൈൻ ചെയ്യൂന്നതിനായി പണം ഈടാക്കുന്നില്ല. 14 ദിവസത്തെ ഹോസ്റ്റിംഗും സൗജന്യമായി ലഭിക്കും.

സ്മാർട്ഫോണിൽ നിന്നും എങ്ങനെ ഒരു വെബ്സൈറ്റ് ഡിസൈൻ ചെയ്യാം ?

സ്മാർട്ഫോണിൽ നിന്നും എങ്ങനെ ഒരു വെബ്സൈറ്റ് ഡിസൈൻ ചെയ്യാം ?

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് പൂര്‍ണ്ണമായ വെബ്‌സൈറ്റ് നിര്‍മ്മിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? എന്നാല്‍ ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകള്‍ക്കായി ഒരു ആപ്പ് ഉണ്ട്. ഇത് ഉപയോഗിച്ച് 15 മിനിറ്റ് കൊണ്ടു തന്നെ ഒരു ആപ്പ് ഉണ്ടാക്കാന്‍ കഴിയും. അത് എങ്ങനെയാണെന്ന് ഇവിടെ നോക്കാം.

'Akmin Website Builder' എന്ന ആപ്പ് സൗജന്യമായി തന്നെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാം. ഈ ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു പ്രൊഫഷണല്‍ രീതിയില്‍ തന്നെ ആപ്പ് സൃഷ്ടിക്കാം. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്‍ സൃഷ്ടിച്ച വെബ്‌സൈറ്റിലേക്ക് ഫോമുകള്‍, ഫോട്ടോ ആല്‍ബം, ഷോപ്പിങ്ങ് കാര്‍ട്ട് മുതലായ ഉപയോഗപ്രദമായ സവിശേഷതകള്‍ ചേര്‍ക്കാന്‍ കഴിയും.

മൊബൈൽ വെബ്‌സൈറ്റ്
 

മൊബൈൽ വെബ്‌സൈറ്റ്

നിങ്ങള്‍ മനസ്സിലാക്കേണ്ടത്, നിങ്ങളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ ഐഫോണ്‍ ഉപയോഗിച്ച് ഒരു പൂര്‍ണ്ണമായ ഫൗണ്ടേഷന്‍ വെബ്‌സൈറ്റ് സൃഷ്ടിക്കാന്‍ സാധിക്കും. നിങ്ങള്‍ ചെയ്യേണ്ടത് അത്രമാത്രം, ഈ സൗജന്യ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. കൂടാതെ "Akmin's Website Builder App' നിങ്ങളുടെ ലാപ്‌ടോപ്പിലും, ടാബ്ലറ്റിലും, സ്മാര്‍ട്ട്‌ഫോണിലും എല്ലാം തന്ന പ്രവര്‍ത്തിക്കും. Akmin Website Builder App ഏറ്റവും എളുപ്പമുളള ഒരു ആപ്പാണ്. ചെറുകിട ബിസിനസ് ഉടമകള്‍ക്ക് അവരുടെ ബിസിനസ്സിനായി ഒരു വെബ്‌സൈറ്റ് നിര്‍മ്മിക്കണമെങ്കില്‍ എല്ലാ സവിശേഷതകളും ഉള്‍പ്പെടുത്തി ഇത് ഉപയോഗിക്കാം.

കോഡിങ്ങും ഇല്ലാതെ വെബ്‌സൈറ്റ് നിര്‍മ്മിക്കാം

കോഡിങ്ങും ഇല്ലാതെ വെബ്‌സൈറ്റ് നിര്‍മ്മിക്കാം

ഈ ആപ്പിന്റെ ഹൈലൈറ്റ് എന്നു പറയുന്നത്, ഒരു കോഡിങ്ങും ഇല്ലാതെ തന്നെ വെബ്‌സൈറ്റ് നിര്‍മ്മിക്കാം. നിങ്ങള്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ടെംപ്ലേറ്റ് തിരഞ്ഞെടുത്ത് ഇഷ്ടാനുസരണം ഇമേജുകളും ഉളളടക്കവും വെബ്‌പേജിലേക്ക് ചേര്‍ക്കുക. അതിനു ശേഷം മിനിറ്റുകള്‍ക്കുളളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാം. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും ഐട്യൂണ്‍ സ്‌റ്റോറില്‍ നിന്നും Akmin Website Builder App ഐഫോണിലും ആന്‍ഡ്രോയിഡ് ഫോണിലോ ഡൗണ്‍ലോഡ് ചെയ്യാം. www.akmin.net ല്‍ നിന്നും നിങ്ങളുടെ പിസിയിലും ലാപ്‌ടോപ്പലും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

Most Read Articles
Best Mobiles in India

Read more about:
English summary
Once you have the website design in place with the right basic planning, the domain name is all you need. There are two options to design your own website. Design one or make it yourself. The first model can be designed without any technical experience. There are many ways to do that. One of the most popular ways to do this is through website builder or WordPress. Here we will go into detail about website design and other related matters.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X