എങ്ങനെ വ്യാജ ഫോട്ടോകള്‍ തിരിച്ചറിയാം ?

Posted By: Staff

എങ്ങനെ വ്യാജ ഫോട്ടോകള്‍ തിരിച്ചറിയാം ?

ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ച വ്യാജ ഫോട്ടോകളുടെ നിര്‍മാണത്തിലും നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. പണ്ടത്തേതിലും ഉപരിയായി യഥാര്‍ത്ഥ ചിത്രത്തെ കടത്തിവെട്ടുന്ന തരത്തിലുള്ള വ്യാജന്മാര്‍ അനുദിനം നമ്മുടെ കണ്‍മുമ്പിലൂടെ കടന്നുപോകുന്നുണ്ട്. ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെയാണ് ഇവയില്‍ ഏറിയ പങ്കും പ്രചരിയ്ക്കുന്നത്.  കൂട്ടുകാരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ സെലിബ്രിറ്റികളുടെ ചിത്രത്തോടൊപ്പം തന്റെ ചിത്രം വെട്ടിച്ചേര്‍ക്കുന്നതില്‍ തുടങ്ങി, വാര്‍ത്തകള്‍ വളച്ചൊടിയ്ക്കുന്ന തരത്തിലേയ്ക്കും, അശ്ലീല ചിത്രങ്ങളുടെ നിര്‍മാണത്തിലൂടെ വ്യക്തിഹത്യയിലേയ്ക്കും വരെ വ്യാപിയ്ക്കുന്നതാണ് വ്യാജ ചിത്രങ്ങളുടെ ലോകം. സാധാരണ ഒന്നിലധികം ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്തോ, ഒരു ചിത്രത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്തിയോ ആണ് വ്യാജ ചിത്രങ്ങള്‍ നിര്‍മിയ്ക്കുന്നത്. പിക്‌സല്‍ തലത്തില്‍ നടത്തുന്ന മാറ്റങ്ങള്‍ ആയത്‌കൊണ്ട്, ഡിജിറ്റല്‍ യുഗത്തിന് മുമ്പത്തെ പോലെ എളുപ്പത്തില്‍ ഇവ തിരിച്ചറിയാനുമാകില്ല. ഏറ്റവും സൂക്ഷ്മമായ തലത്തില്‍ നടത്തുന്ന നിരീക്ഷണങ്ങളിലൂടെ വെളിവാകുന്ന ചേര്‍ച്ചയില്ലായ്മകളാണ് പലപ്പോഴും ഇത്തരം ചിത്രങ്ങളുടെ സത്യാവസ്ഥ പുറത്തു കൊണ്ടുവരുന്നത്.

എങ്ങനെ പരിചയമില്ലാത്ത ഫോണ്‍ നമ്പറിന്റെ ഉടമയെ കണ്ടുപിടിയ്ക്കാം ?

എങ്ങനെ ഒരു വ്യാജ ഫോട്ടോ തിരിച്ചറിയാം

  • ചിത്രത്തിലെ അസാധാരണത്വങ്ങള്‍ തിരയുക. ഇതില്‍ വസ്തുക്കളുടെയോ വ്യക്തികളുടെയോ നിഴലുകള്‍, പ്രതിഫലനങ്ങള്‍ തുടങ്ങിയവയിലെ വ്യത്യാസം, തുടര്‍ച്ചയില്ലായ്മകള്‍, വസ്തുക്കള്‍ തമ്മിലെ പൊരുത്തമില്ലായ്മ, മുഴച്ചു നില്‍പുകള്‍ തുടങ്ങിയവയ്ക്ക് ഒരു വ്യാജ ചിത്രത്തെ വെളിച്ചത്ത് കൊണ്ടുവരാനാകും.
 
  • കമ്പ്യൂട്ടറിലെ പെയിന്റ് എന്ന ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷന്‍ തുറക്കുക.  ചിത്രം അതില്‍ ഓപ്പണ്‍ ചെയ്ത്, സംശയമുള്ള ഭാഗം  സൂം ചെയ്യുക.വസ്തുക്കള്‍ക്ക് ചുറ്റുമുള്ള പിക്‌സലേഷന്‍ വലയങ്ങളില്‍  വ്യത്യാസങ്ങള്‍ കാണാനാകുന്നുണ്ടോ എന്ന് ശ്രദ്ധിയ്ക്കുക. കൂടിയ പ്രകാശത്തിനെതിരെ ഡിജിറ്റല്‍ ക്യാമറകള്‍ ഉപയോഗിച്ച് എടുത്ത ചിത്രങ്ങളിലെ വസ്തുക്കള്‍ക്ക് ചുറ്റും ഒരുതരം വലയമുണ്ടാകും.  നിറങ്ങളും, വരകളുമൊക്കെ ശരിയായ രീതിയില്‍ പൊരുത്തപ്പെടുന്നില്ലെങ്കില്‍ ചിത്രം വ്യാജമാകാനുള്ള സാധ്യത ഏറെയാണ്.
 
  • ഈ വഴികളൊക്കെ പരീക്ഷിച്ചിട്ടും ചിത്രം വ്യാജമാണെന്ന് തെളിയിക്കാനായില്ലെങ്കില്‍, സംശയം ബാക്കി നില്‍ക്കുന്നുവെങ്കില്‍ ഒരു ഫോട്ടോ പ്രോസസ്സിംഗ് ലാബിന് നിങ്ങളെ സഹായിക്കാനാകും. അവരുടെ സാങ്കേതിക പ്രാഗത്ഭ്യം ഉപയോഗിച്ച് ചിത്രത്തിലെ കാണാ കള്ളങ്ങള്‍ കണ്ടെത്താനാകും.
 
  • ഇനി ഇത്തരം ചിത്രങ്ങള്‍ പരിശോധിയ്‌ക്കേണ്ടത് ഒരു ദൈനംദിന ആവശ്യമാണെങ്കില്‍, ഒത്തിരി ചിത്രങ്ങള്‍ ഇത്തരത്തില്‍ പരിശോധിയ്‌ക്കേണ്ടതുണ്ടെങ്കില്‍ ഒരു ഇമേജ് അനാലിസിസ് സോഫ്റ്റ് വെയര്‍ വാങ്ങുന്നതാവും ഉചിതം. പക്ഷെ ഇത്തരം സോഫ്റ്റ് വെയറുകള്‍ ചെലവേറിയതാണ്.

നിങ്ങളുടെ ചിത്രങ്ങള്‍ രസകരങ്ങളാക്കാന്‍ ടോപ് 5 ഫോട്ടോ എഡിറ്റിംഗ് വെബ്‌സൈറ്റുകള്‍

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot