പ്രേതത്തെ പിടിയ്ക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണ്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/how-to/how-to-detect-ghost-for-your-android-smartphone-2.html">Next »</a></li></ul>

പ്രേതത്തെ പിടിയ്ക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണ്‍

ഭൂതം,പ്രേതം എന്നൊക്കെ കേള്‍ക്കുമ്പോള്‍ പകല്‍ വെട്ടത്തില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മേന്മ പറഞ്ഞ് സരോജ് കുമാര്‍ ചിരി ചിരിയ്ക്കുമെങ്കിലും, ഇരുട്ടത്തൊറ്റയ്ക്കിറങ്ങുമ്പോള്‍ വാഴയില കണ്ട് ദാസപ്പന്‍കുട്ട്യേ എന്ന് വിളിച്ചോണ്ടോടുന്നവരാണ് നമ്മളില്‍ ഏറിയ പങ്കും. എല്ലാവര്‍ക്കും പറയാന്‍ ഏതെങ്കിലും ഒരു  പ്രേതാനുഭവകഥ, പുളുവാണേലും, കാണും. പക്ഷെ ചില അവസരങ്ങളില്‍ നമ്മള്‍ ശരിയ്ക്കും പ്രേതഭൂതാദികളില്‍ വിശ്വസിച്ചുപോയെന്നും വരാം. അതിന് കാരണങ്ങള്‍ പലതാകാം. ഏതായാലും ശാസ്ത്രം എത്രയൊക്കെ വികസിച്ചെന്നു പറഞ്ഞാലും മനുഷ്യര്‍ക്ക് ഈ ശക്തികളിലുള്ള വിശ്വാസവും, പേടിയും ഒന്നും ഇല്ലാതാക്കാനോ, പ്രേതങ്ങളില്ലെന്ന തെളിയിയ്ക്കാനോ ഇന്നു വരെ ആയിട്ടില്ല. അല്ലെങ്കില്‍ പിന്നെ രാം ഗോപാല്‍ വര്‍മ്മയും, ലോറന്‍സും, നമ്മുടെ വിനയനുമൊക്കെ പണ്ടേ പണി നിര്‍ത്തേണ്ടതല്ലേ.

ചില വീടുകള്‍, പറമ്പുകള്‍, മുറികള്‍ (തെക്കിനി പോലെ) ഒക്കെ എല്ലാ നാടുകളിലും പ്രേതവിശ്വാസങ്ങളും, ഭയങ്ങളും നിറഞ്ഞ് മാടമ്പള്ളി മേടയോ, ഭാര്‍ഗവീ നിലയമോ ഒക്കെ പോലെ നമ്മുടെ യുക്തിയെ ചോദ്യം ചെയ്യാതെ പേടിപ്പിയ്ക്കാറുമുണ്ട്. ഈ സാഹചര്യത്തില്‍ ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിച്ച് അദൃശ്യ ശക്തികളുടെ സാന്നിധ്യം മനസ്സിലാക്കാനുള്ള ചില ആപ്ലിക്കേഷനുകളേക്കുറിച്ചാണ് ഗിസ്‌ബോട്ട് ഇന്ന് പറയാന്‍ പോകുന്നത്. എങ്കില്‍ പേജുകള്‍ ഓരോന്നായ് വേഗം തുറന്നോളൂ...

കൈയ്യും കാലുമുള്ള ബള്‍ബ്

<ul id="pagination-digg"><li class="next"><a href="/how-to/how-to-detect-ghost-for-your-android-smartphone-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot