Home
How to

ഇന്നാ പിടിച്ചോ..ഗൂഗിൾ എഐ ഫീച്ചർ ഇങ്ങനെ ചെയ്ത് ഡിസേബിൾ ആക്കൂ

I/O 2024ൽ ഗൂഗിൾ എഐയെ കുറിച്ചുള്ള ഒരു ഓവർവ്യൂ അവതരിപ്പിച്ചിരുന്നു. ഇത് ഗൂഗിൾ സെർച്ചിൽ ചോദിക്കുന്ന ചോദ്യത്തിന് എഐ ജനറേറ്റഡ് ഉത്തരങ്ങൾ പ്രദർശിപ്പിക്കും. ഇത് നിലവിൽ യുഎസിലെ ഉപയോക്താക്കൾക്ക് മാത്രമാണ് ലഭിക്കുന്നത്. എന്നിരുന്നാലും,എക്സ് (X), റെഡിറ്റ് (Reddit) പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ നിരവധി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തത് പോലെ, എഐ അവലോകനങ്ങൾ, ചിലപ്പോൾ വിശ്വസനീയമല്ലാത്തതും കൃത്യമല്ലാത്തതുമായ ഉത്തരങ്ങൾ നൽകിയേക്കാം.

മാത്രമല്ല, പല ഉപയോക്താക്കൾക്കും ഈ ഫീച്ചർ ഇഷ്ടപ്പെട്ടു എന്ന് വരില്ല. കൂടാതെ ഗൂഗിൾ സെർച്ചിൽ എഐ ഫീച്ചർ എങ്ങനെ ഓഫ് ആക്കാമെന്നും ചിന്തിക്കുന്നവർ ഉണ്ടാകാം. അവർക്കായി ഉള്ള ഗൈഡ് ആണ് ഈ ലേഖനം. നിലവിൽ ഇന്ത്യയിൽ ഈ ഫീച്ചർ വന്നിട്ടില്ലെങ്കിലും ഭാവിയിൽ ഇത് വരാൻ സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ ഈ ലേഖനം നിങ്ങൾക്ക് ഒരിക്കലും സമയ നഷ്ട്ടമാകില്ല.

ഇന്നാ പിടിച്ചോ..ഗൂഗിൾ എഐ ഫീച്ചർ ഇങ്ങനെ ചെയ്ത് ഡിസേബിൾ ആക്കൂ

സെർച്ച് ലാബുകളിൽ എഐ ഓവർവ്യൂ (AI Overview) ഓഫാക്കുന്നത് സെർച്ചിലെ എല്ലാ എഐ ഫീച്ചറുകളും പ്രവർത്തനരഹിതമാക്കില്ലെന്ന് ഗൂഗിൾപറയുന്നു. എഐ അവലോകനങ്ങൾ മറ്റ് ഫീച്ചറുകൾ പോലെ ഗൂഗിൾ സെർച്ചിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ അത് ശാശ്വതമായി ഓഫാക്കാൻ സാധിക്കില്ല. എന്നിരുന്നാലും, താഴെ പറയുന്ന ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങൾക്ക് എഐ സൃഷ്ടിച്ച ഉത്തരങ്ങൾ ഒഴിവാക്കാൻ കഴിയും.

ആദ്യം, നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഗൂഗിൾ ആപ്പ്, ക്രോം അല്ലെങ്കിൽ ഫയർഫോക്സ് ഓപ്പൺ ആക്കുക. എഐ ഡിസേബിൾ ആക്കുന്നതിന് മുന്നേ ഇൻകോഗ്നിറ്റോ (Incognito) മോഡ് ഓഫാക്കിയിട്ടാണ് നിങ്ങൾ ഗൂഗിൾഅക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്‌തിരിക്കുന്നതെന്ന് ഉറപ്പാക്കുക. ഇനി എഐ ഡിസേബിൾ ആക്കാൻ Labs എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.

അതിന് ശേഷം manage എന്ന ഓപ്‌ഷൻ ടാപ്പ് ചെയ്ത് AI Overviews and more എന്ന ഭാഗം ഉണ്ടോ എന്ന് നോക്കുക. അതിന്റെ സൈഡിലുള്ള ടോഗ്ഗിൾ ബട്ടൺ ഓഫ് ആക്കിയാൽ എഐ ഡിസേബിൾ ആക്കുന്നതാണ്. ഇപ്പോൾ നിങ്ങളുടെ എഐയുടെ ഉത്തരങ്ങൾ ലഭിക്കുന്ന ഫീച്ചർ ഓഫ് ആയ നിലയിൽ ആണ് ഉള്ളത്.

എഐ സൃഷ്ടിച്ച ഉത്തരങ്ങൾ ലഭിക്കാൻ, ഗൂഗിൾ ആപ്പ്, ക്രോം അല്ലെങ്കിൽ ഫയർഫോക്സ് എന്നിവയുടെ ഏറ്റവും പുതിയ വേർഷൻ റൺ ചെയ്യേണ്ടതുണ്ട്. കൂടാതെ 18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരായിരിക്കണം എഐ ഫീച്ചർ ഉപയോഗിക്കുന്നത്. കൂടാതെ ഒരു സ്വകാര്യ ഗൂഗിൾ അക്കൗണ്ട് ഉണ്ടായിരിക്കണം. നിലവിൽ, സെർച്ചിൽ ലാബുകളും അതിൻ്റെ പരീക്ഷണങ്ങളും ഗൂഗിൾ വർക്ക്സ്‌പേസ് അക്കൗണ്ടുകളിൽ ലഭ്യമല്ല.

ആൻഡ്രോയിഡിലെ ജെമിനിക്ക് ഉടൻ തന്നെ യുട്യൂബ് വീഡിയോകളെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ കഴിയുമെന്ന് കമ്പനി പറയുന്നു. എഐ ജനറേറ്റ് ചെയ്‌ത ചിത്രങ്ങൾ ജിമെയിലിലേക്കും മെസ്സേജുകളിലേക്കും വേഗത്തിൽ ആഡ് ആക്കാൻ കഴിയും. അതേസമയം, പിഡിഎഫ് ഡോക്യുമെൻ്റുകളിൽ നിന്ന് ഉത്തരങ്ങൾ ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് ജെമിനി അഡ്വാൻസ്ഡ് ഉപയോഗിക്കാൻ കഴിയും.

ജെമിനിയുമായി എൻഗേജ് ആകുന്ന പ്രോസസ്സ് വളരെ സിമ്പിൾ ആണ്. ഉപയോക്താക്കൾ ക്രോമിൻ്റെ അഡ്രസ് ബാറിൽ അവരുടെ ചോദ്യത്തിന് ശേഷം "@gemini" എന്ന് ടൈപ്പ് ചെയ്യേണ്ടതുണ്ട്. ക്രോം പിന്നീട് ജെമിനി എഐയിലേക്ക് നിങ്ങളുടെ ചോദ്യം ചാനൽ ചെയ്യുന്നു. ഉപയോക്താക്കൾ അവരുടെ ഗൂഗിൾ അക്കൗണ്ട് വഴി ജെമിനിയിലേക്ക് ലോഗിൻ ചെയ്‌തെങ്കിൽ മാത്രമേ ഈ ഫീച്ചർ പ്രവർത്തിക്കുകയുള്ളു.

എന്നാൽ, യുഎസിലെ ഉപയോക്താക്കൾക്കായി എഐ സൃഷ്ടിച്ച ഉത്തരങ്ങളിൽ ഗൂഗിൾ ഉടൻ തന്നെ സ്പോൺസർ ചെയ്ത പരസ്യങ്ങൾ പ്രദർശിപ്പിക്കും. മുകളിൽ സൂചിപ്പിച്ചത് പോലെ, എഐ അവലോകനങ്ങൾ നിലവിൽ യുഎസിലെ ഉപയോക്താക്കൾക്കായി പുറത്തിറക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മറ്റ് പ്രദേശങ്ങളിലും ഇത് ലഭ്യമാകും എന്ന് കരുതാം.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Many users may not like the AI feature in Google. Also, there are those who are wondering how to turn off the AI feature in Google Search. This article is the guide for them.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X