ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ എങ്ങനെ ഓണ്‍ലൈന്‍ വഴി തിരുത്താം?

Written By:
  X

  ഇപ്പോള്‍ നമ്മുടെ എല്ലാ ആവശ്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് വളരെ അത്യാവശ്യമാണ്. നമ്മള്‍ ആധാര്‍ കാര്‍ഡ് എടുത്ത് കഴിഞ്ഞാല്‍ ഇതില്‍ എന്തെങ്കിലും തെറ്റുകള്‍ അതായത് പേരിലോ, വിലാസത്തിലോ അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ എന്തു ചെയ്യും?

  ജിമെയില്‍ വഴി 10ജിബി ഫയലുകള്‍ എങ്ങനെ അയയ്ക്കാം?

  ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ എങ്ങനെ ഓണ്‍ലൈന്‍ വഴി തിരുത്താം?

  എന്നാല്‍ ഇതൊക്കെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ തന്നെ ഓണ്‍ലൈന്‍ വഴി മാറ്റാവുന്നതാണ്.

  ഓണ്‍ലൈന്‍ വഴി എങ്ങനെ ആധാര്‍ കാര്‍ഡ് തിരുത്താമെന്ന് നോക്കാം. അതിനായി

  സ്ലൈഡര്‍ നീക്കുക.

  സാംസങ്ങ് ഗാലക്‌സി നോട്ട് 7, ഗാലക്‌സി നോട്ട് 5: വ്യത്യാസങ്ങള്‍ നോക്കാം!!!

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  നിങ്ങള്‍ക്ക് വേരിഫൈ ചെയ്ത് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉണ്ടായിരിക്കണം.

  നിലവിലുളള ആധാര്‍ കാര്‍ഡില്‍ മാറ്റം വരുത്തണമെങ്കില്‍ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നമ്പറും OTP പരിശോധനക്ക് തയ്യാറായ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും ഉണ്ടായിരിക്കണം. ഇത് ഇല്ലെങ്കില്‍ അധാര്‍ കാര്‍ഡ് പുതുക്കാനായി പോസ്റ്റ് ചെയ്യേണ്ടി വരുന്നതാണ്.

  താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് Official Resident Udai Portal സന്ദര്‍ശിക്കുക.

  https://resident.uidai.net.in/update-data ഇതില്‍ സന്ദര്‍ശിച്ച ശേഷം ' Update Aadhar Data' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

  ഈ പേജ് തുറക്കും

  Update Adhar Data ബട്ടണ്‍ ക്ലിക്ക് ചെയ്തതിനു ശേഷം ഈ പേജ് തുറന്നു വരുന്നതാണ്.

  ഇവിടെ പരാമര്‍ശിച്ചിട്ടുളള വിശദാംശങ്ങള്‍ നല്‍കി OTP ജനറേറ്റ് ചെയ്യേണ്ടതാണ്.

  ഈ വെബ്‌സൈറ്റില്‍ നിങ്ങളുടെ 12 അക്ക ആധാര്‍ കാര്‍ഡ് നമ്പറും ടെക്സ്റ്റ്/ഡിജിറ്റ് നമ്പറും നല്‍കി സ്ഥിരീകരിക്കേണ്ടതാണ്. ഇപ്പോള്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ OTP എസ്എംഎസ് ലഭിക്കുന്നതാണ്. ശരിയായ OTP നല്‍കി നിങ്ങള്‍ക്ക് മാറ്റുന്നതിലേക്ക് മുന്നോട്ടു പോവുക.

  ഇനി ' Data Request Update Page' നിങ്ങള്‍ക്ക് തിരുത്തേണ്ടതെല്ലാം തിരുത്തി, ചുവടെ കാണുന്ന 'Submit Button' ല്‍ ക്ലിക്ക് ചെയ്യോണ്ടതാണ്

  ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് വിശദാംശങ്ങള്‍ നല്‍കുക

  ഇനി ഒരു പുതിയ പേജില്‍ അപേക്ഷകന്റെ വിശദാംശങ്ങള്‍ ചോദിക്കും, അതായത് പേര്, വിലസം, മൊബൈല്‍ നമ്പര്‍ എന്നിങ്ങനെ. എല്ലാ വിവരങ്ങളും ശരിയായി നല്‍കി 'Submit Update Button' ക്ലിക്ക് ചെയ്യുക.

  കണ്‍ഫര്‍മേഷന്‍ പേജ് (Confirmation Page)

  അടുത്തതായി എല്ലാ മാറ്റവും സ്ഥിരീകരിച്ചു കൊണ്ട് സ്ഥിരീകരണ പേജ് വരുന്നതാണ്. ഇതില്‍ നിങ്ങള്‍ എല്ലാ ഫീള്‍ഡും പരിശോധിച്ചതിനു ശേഷം 'MODIFY' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

  ആധാര്‍കാര്‍ഡ് പിന്തുണയ്ക്കുന്ന പ്രമാണങ്ങള്‍ അപ്‌ലോഡ് ചെയ്യുക

  ഒരിക്കല്‍ നിങ്ങള്‍ 'MODIFY' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ ആ പേജ് റീഡയറക്ട് ചെയ്യുന്നതായിരിക്കും. അതില്‍ നിങ്ങള്‍ക്ക് അറ്റസ്റ്റ് ചെയ്ത സോഫ്റ്റ് കോപ്പി പ്രൂഫ് ആയി നല്‍കാവുന്നതാണ്.

  ശ്രദ്ധിക്കുക

  ആധാര്‍ കാര്‍ഡില്‍ നിങ്ങള്‍ മാറ്റം വരുത്തുന്ന സ്ഥലങ്ങളെ പിന്തുണയ്ക്കുന്ന രേഖകള്‍ കൃത്യമായിരിക്കണം. അത് സ്വയം ഒപ്പു വച്ച സാക്ഷ്യപ്പെടുത്തിയതും ആകണം. അത് പിഡിഎഫ്, മൈക്രോസോഫ്റ്റ് വേഡ് അല്ലെങ്കില്‍ (png,jpg, bmp,gif) എന്ന ഫോര്‍മാറ്റില്‍ ആയിരിക്കണം.

  ഗിസ്‌ബോട്ട് ലേഖനങ്ങള്‍

  2016ലെ 10 മികച്ച അള്‍ട്രാ സ്ലിം ലാപ്‌ടോപ്പുകള്‍ ഇന്ത്യയില്‍!!!

  നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന 'ഓള്‍-ഇന്‍-വണ്‍' പിസി

   

   

   

   

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  There are many circumstances in which there may arise a need to change your name or any other information that appears on the Aadhar Card.

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more