എങ്ങനെ ഓണ്‍ലൈനായി ഫോണ്‍ റീചാര്‍ജ് ചെയ്യാം?

Posted By: Staff

എങ്ങനെ ഓണ്‍ലൈനായി ഫോണ്‍ റീചാര്‍ജ് ചെയ്യാം?

നിങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല എന്നറിയാം. അപ്പോള്‍ അത് വേണ്ട .ഫോണ്‍ റീചാര്‍ജ് ചെയ്യാറുണ്ടോ? എന്തൊരു ചോദ്യമാണല്ലേ. റീചാര്‍ജ് ചെയ്യില്ലെങ്കില്‍ പിന്നെ ഫോണ്‍ വെറുതെ കാണാന്‍ വേണ്ടിയാണോ. അപ്പോള്‍ അതും ഉറപ്പിച്ചു. റീചാര്‍ജും ചെയ്യും. ഇനി എങ്ങനെ ചെയ്യും എന്നതിന് കടയില്‍ പോയി ചെയ്യും എന്ന് മാത്രമാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ തുടര്‍ന്നു വായിയ്ക്കണം. കാരണം ഫോണ്‍ എവിടെയിരുന്നും റീചാര്‍ജ് ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിയ്ക്കും. ഓണ്‍ലൈന്‍ വഴിയാണിത് സാധ്യമാകുന്നത്. സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ടും, അതില്‍ കുറച്ച് കാശുമുണ്ടെങ്കില്‍ നിങ്ങള്‍ക്കും എളുപ്പത്തില്‍ ഓണ്‍ലൈനായി ഫോണ്‍ റീചാര്‍ജ് ചെയ്യാം.  വണ്‍ ഇന്ത്യയുടെ റീചാര്‍ജിംഗ് സൈറ്റില്‍ അനായാസം മൊബൈല്‍ രീചാര്‍ജിംഗ് സാധ്യമാണ്. അതിനായി ഈ ലിങ്ക് സന്ദര്‍ശിയ്ക്കുക. http://recharge.oneindia.com/

ഇനി വേറൊരു വഴി നോക്കാം.

എങ്ങനെ ഓണ്‍ലൈനായി ഫോണ്‍ റീചാര്‍ജ് ചെയ്യാം?

 • ആദ്യം നിങ്ങളുടെ സേവനദാതാവിന്റെ വെബ്‌സൈറ്റ് തുറക്കുക. ഉദാ: http://www.tatadocomo.com/online-recharge.aspx

 • ശേഷം ഓണ്‍ലൈന്‍ പ്രീപെയ്ഡ് റീചാര്‍ജ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

 • നിങ്ങളുടെ നമ്പര്‍ നല്‍കുക.

 • അടുത്ത ഓപ്ഷനില്‍ നിങ്ങള്‍ക്ക് തുക തീരുമാനിയ്ക്കാം. സ്‌പെഷ്യല്‍ ഓഫറുകളോ, സാധാരണ റീചാര്‍ജോ ആവശ്യമനുസരിച്ച് തെരഞ്ഞെടുക്കാം.

 • അതിന് ശേഷം പേമെന്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കാം.

 • നിങ്ങള്‍ക്ക് നിങ്ങളുടെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് അക്കൗണ്ട് തുടങ്ങിയവ ഉപയോഗിച്ച് പേമെന്റ് നടത്താം.

 • നെറ്റ് ബാങ്കിംഗ് അക്കൗണ്ട ഇല്ലെങ്കില്‍ അതിനായി നിങ്ങളുടെ ബാങ്കിനെ സമീപിയ്ക്കാവുന്നതാണ്.

 • നിങ്ങള്‍ കാര്‍ഡ് തെരഞ്#ടെുത്താല്‍ അടുത്ത ഓപ്ഷനില്‍ ബാങ്ക് ഓപ്ഷന്‍ വരും. അവിടെ നിങ്ങളുടെ ബാങ്ക് തെരഞ്ഞെടുക്കാം.

 • അതിന് ശേഷം വരുന്ന ജാലകത്തില്‍ നിങ്ങളുടെ എടിഎം/ക്രെഡിറ്റ്  കാര്‍ഡ് വിവരങ്ങള്‍ നല്‍കാം. അടുത്ത ജാലകത്തില്‍ പാസ് വേഡ് നല്‍കി പേ ബട്ടണ്‍ അമര്‍ത്തുന്നതോടെ നിങ്ങളുടെ ഫോണ്‍ നിങ്ങള്‍ തെരഞ്ഞെടുത്ത തുകയില്‍ റീചാര്‍ജ് ആകും. ആ തുക നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും പിന്‍വലിയ്ക്കപ്പെടും.

നെറ്റ് ബാങ്കിംഗ്

 •  

  • ഇനി നിങ്ങള്‍ നെറ്റ് ബാങ്കിംഗ് ഓപ്ഷനാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ നിങ്ങളുടെ ബാങ്ക് സെലക്ട് ചെയ്യുക.

  • നിങ്ങളുടെ നെറ്റ് ബാങ്ക് അക്കൗണ്ടിന്റെ ലോഗ് ഇന്‍ പേജിലേയ്ക്ക് നയിക്കപ്പെടും.

  • അവിടെ ലോഗ് ഇന്‍ വിവരങ്ങള്‍ നല്‍കുക. അപ്പോള്‍ നിങ്ങള്‍ ട്രാന്‍സാക്ഷന്‍ പേജിലെത്തും.

  • അവിടെ ട്രാന്‍സാക്ഷന്‍ പാസ്‌വേഡ് നല്‍കി നിങ്ങള്‍ക്ക് നിങ്ങളുടെ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ സാധിയ്ക്കും.

2012ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട ഡിജിറ്റല്‍ ക്യാമറകള്‍ 

  വരുംകാലങ്ങളെ നിയന്ത്രിയ്ക്കുന്നവര്‍ ഇവരായിരിയ്ക്കും

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot