സാംസങ് ഫോണുകളിലെ ക്യാമറയിൽ നിന്നും പണമയയ്ക്കുന്നത് എങ്ങനെ?

|

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മൊബൈൽ ബ്രാൻഡുകളിലൊന്നാണ് സാംസങ്. ഉപയോഗിക്കാൻ വളരെ എളുപ്പമുള്ള ഫീച്ചറുകളും സെറ്റിങ്സുകളും ഗുണമേന്മയുമെല്ലാം ആ ജനപ്രീതിക്ക് കാരണവുമാണ്. ഇപ്പോഴിതാ യുപിഐ അധിഷ്ടിത ഡിജിറ്റൽ പേയ്മെന്റുകൾ വളരെ എളുപ്പം പൂർത്തിയാക്കാൻ സഹായിക്കുന്ന പുതിയൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് സാംസങ്. ഇനി മുതൽ തെരഞ്ഞെടുത്ത സാംസങ് ഉപയോക്താക്കൾക്ക് ഫോണിലെ ക്യാമറ ആപ്പ് ഉപയോഗിച്ച് ഡിജിറ്റൽ പേയ്മെന്റുകൾ നടത്താൻ കഴിയും. യുപിഐ ക്യൂആർ കോഡ് സ്കാൻ ചെയ്താണ് പണമിടപാടുകൾ നടത്തേണ്ടത്. കൂടാതെ ഫോണിലെ ക്വിക്ക് പാനലിൽ നിന്ന് ഉപയോക്താക്കൾക്ക് പുതിയ സ്കാൻ ക്യുആർ ഓപ്ഷനും ഉണ്ടായിരിക്കും. കമ്പനി പറയുന്നതനുസരിച്ച്, സ്കാൻ ക്യുആർ സവിശേഷത സാംസങ് പേ കോംപാറ്റിബൾ ആയ ഉപകരണങ്ങളിൽ ഇപ്പോൾ തന്നെ ലഭിക്കുന്നതാണ്.

സാംസങ്

കുറഞ്ഞ സമയത്തിൽ പണമിടപാട് നടത്താൻ സാധിക്കുന്നു എന്നതാണ് ഈ ഫീച്ചറിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏറ്റവും കുറഞ്ഞ ക്ലിക്കുകളിലൂടെ പണമിടപാടുകൾ നടത്തൂ എന്നാണ് സാംസങ് കമ്പനി പറയുന്നത്. നിലവിൽ തെരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് ആണ് ഈ ഫീച്ചർ ഉപയോഗിക്കാനാവുന്നത്. ഭാവിയിൽ എല്ലാവർക്കും യുപിഐ അധിഷ്ടിത ഡിജിറ്റൽ ട്രാൻസാക്ഷനുകൾ ഈസിയാക്കുന്ന ഈ ഫീച്ചർ ലഭിക്കുന്നതാണ്.

യുപിഐ പണമിടപാടുകൾ സൌജന്യമായി തന്നെ തുടരും: ഫോൺപേ

സാംസങ് ഫോണുകളിലെ ക്യാമറ ആപ്പിൽ നിന്ന് യുപിഐ ക്യൂആർ കോഡുകൾ സ്കാൻ ചെയ്യുന്നത് എങ്ങനെ?

സാംസങ് ഫോണുകളിലെ ക്യാമറ ആപ്പിൽ നിന്ന് യുപിഐ ക്യൂആർ കോഡുകൾ സ്കാൻ ചെയ്യുന്നത് എങ്ങനെ?

നിങ്ങളുടെ സ്മാർട്ട്ഫോൺ ഏറ്റവും പുതിയ സോഫ്റ്റ്വെയറിലേക്ക് അപ്ഡേറ്റ് ആയെന്ന് ഉറപ്പാക്കുക.

ക്യാമറ ആപ്പിലേക്ക് പോയി യുപിഐ ക്യൂആർ കോഡ് സ്കാൻ ചെയ്യുക.

ശേഷം സാംസങ് പേ, സാംസങ് മിനി എന്നിവയിൽ നിന്ന് ഏതെങ്കിലും ഒരു ഓപ്ഷൻ തെരഞ്ഞെടുക്കുക.

ആവശ്യമായ തുകയും നിങ്ങളുടെ യുപിഐ പിൻ നമ്പറും നൽകി പേയ്‌മെന്റ് പൂർത്തിയാക്കുക

സ്കാൻ ക്യൂആർ ഓപ്ഷൻ ഉപയോഗിക്കാൻ നോട്ടിഫിക്കേഷനിലെ "സ്കാൻ ക്യൂആർ കോഡ്" ടാപ്പ് ചെയ്യുക. ഇതോടെ ക്യാമറ ഇൻറർഫേസ് ഓപ്പൺ ആകും. ക്യാമറ ക്യൂആർ കോഡ് സ്കാൻ ചെയ്ത് ബാക്കി നിർദേശങ്ങളും പിന്തുടരുക.

സാംസങ്
 

"സാംസങ് ഗാലക്‌സി ഉപകരണങ്ങളിലൂടെ പേയ്‌മെന്റുകൾ നടത്തുമ്പോൾ ഞങ്ങളുടെ ഉപയോക്താക്കൾക്ക് അതുല്യവും നൂതനവുമായ അനുഭവങ്ങൾ നൽകിക്കൊണ്ട് അവരുടെ ദൈനംദിന ജീവിതം എളുപ്പമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സാംസങ് പേ ആരംഭിച്ചത് മുതൽ, യുപിഐ, വാലറ്റുകൾ, ഗിഫ്റ്റ് കാർഡുകൾ, ഫാസ്‌റ്റാഗ് റീചാർജ്, ബിൽ പേയ്‌മെന്റുകൾ തുടങ്ങിയ ഉപയോക്തൃ കേന്ദ്രീകൃത ഫീച്ചറുകൾ ഞങ്ങൾ നിരന്തരം നവീകരിക്കുകയും ചേർക്കുകയും ചെയ്തിട്ടുണ്ട്. ക്യാമറയും ക്വിക്ക് പാനലും ഉപയോഗിക്കുമ്പോൾ പേയ്‌മെന്റുകൾ നടത്തുന്നതിന് ഞങ്ങളുടെ ഉപയോക്താക്കൾക്ക് ഒരു പുതിയ അനുഭവം അവതരിപ്പിച്ച് കൊണ്ട് ഡിജിറ്റൽ പേയ്‌മെന്റിൽ ഞങ്ങളുടെ കാൽപ്പാട് വിപുലീകരിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്." സാംസങ് ഇന്ത്യയുടെ സീനിയർ ഡയറക്ടർ സഞ്ജയ് റസ്ദാൻ പ്രസ്താവനയിൽ പറഞ്ഞു.
 

ദീപാവലി സമയത്ത് സാംസങ് സ്മാർട്ട്ഫോണുകൾ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാംദീപാവലി സമയത്ത് സാംസങ് സ്മാർട്ട്ഫോണുകൾ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം

കോഡ്

രാജ്യത്തെ ഡിജിറ്റൽ സാമ്പത്തിക മേഖല അനുദിനം ശക്തിയാർജിക്കുകയാണ്. ഒപ്പം യുപിഐ ട്രാൻസാക്ഷനുകളും ക്യൂആർ കോഡ് സ്കാൻ ചെയ്തുള്ള പേയ്മെന്റുകളും കൂടുന്നു. ഇത്തരത്തിൽ ശക്തിയാർജിക്കുന്ന ഇന്ത്യയിലെ വിപണി ലക്ഷ്യമിട്ടാണ് സാംസങിന്റെ ആർ ആൻഡ് ഡി ടീം സ്കാൻ ക്യൂആർ ഫീച്ചർ വികസിപ്പിച്ചത് രാജ്യത്ത് കുതിച്ചുയരുന്ന ഡിജിറ്റൽ ട്രാൻസാക്ഷനുകളിലും അതുമായി ബന്ധപ്പെട്ട സാമ്പത്തിക മേഖലയിലും തങ്ങളുടേതായ ഇടം കണ്ടെത്താനാണ് സാംസങിന്റെ ശ്രമം. ഫോൺ ക്യാമറയും സ്കാൻ ക്യൂആർ ഫീച്ചറും മറ്റൊരു ആപ്പിന്റെ സഹായം ഇല്ലാതെ എത്തുമ്പോൾ ഉപഭോക്താക്കൾക്ക് അത് കൂടുതൽ സഹായകരമാണ്. വലിയ കോംപ്ലിക്കേഷനുകൾ ഇല്ലാതെ പേയ്മെന്റുകൾ നടത്താനും ഉപയോക്താക്കൾക്ക് ആകും. പേയ്മെന്റിന് ക്യൂആർ കോഡ് സ്കാൻ ചെയ്യാൻ പേയ്മെന്റ് ആപ്പുകൾ തുറന്ന് സമയം കളയേണ്ടിയും വരുന്നില്ല. ഇത് കൂടുതൽ ഉപയോക്താക്കളെ തങ്ങളിലേക്ക് അടുപ്പിക്കുമെന്നും സാംസങ് കണക്ക് കൂട്ടുന്നു.

ഗാലക്‌സി

ഗാലക്‌സി ഇസഡ് സീരീസ്, ഗാലക്‌സി എസ് 21 സീരീസ്, ഗാലക്‌സി എസ് 20 സീരീസ്, ഗാലക്‌സി നോട്ട് 20 സീരീസ്, ഗാലക്‌സി നോട്ട് 10 സീരീസ്, ഗാലക്‌സി എം സീരീസ്, ഗാലക്‌സി എ സീരീസ്, ഗാലക്‌സി എഫ് സീരീസ് എന്നിവയിലുടനീളം ക്യുആർ സ്കാൻ ഫീച്ചർ ഇപ്പോൾ ലഭ്യമാണെന്ന് സാംസങ് അറിയിച്ചു.

ഇനി മുതൽ ഫേസ്ബുക്ക് അല്ല മെറ്റ, പേര് മാറ്റി കമ്പനിഇനി മുതൽ ഫേസ്ബുക്ക് അല്ല മെറ്റ, പേര് മാറ്റി കമ്പനി

Best Mobiles in India

English summary
Samsung has introduced a feature that helps complete Upi-based digital payments. Selected users will be able to make payments using the phone's camera app.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X