Just In
- 6 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 8 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
- 21 hrs ago
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- 1 day ago
28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ; 2027 ഓടെ ലാഭത്തിലേക്കെന്നും പ്രഖ്യാപനം
Don't Miss
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Lifestyle
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്‍ത്തും ആയുര്‍വ്വേദ മിശ്രിതം
- News
ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ്; തിപ്ര മോത്ത കിംഗ് മേക്കറാകും? 26 വരെ സീറ്റുകൾ ലഭിക്കുമെന്ന്
- Movies
പിറന്നാളിന് കാവ്യയ്ക്ക് ഡമ്പല്‍ പൊതിഞ്ഞ് കൊടുത്തു, നാലാം നിലയിലേക്ക് ചുമന്നു കൊണ്ടാണ് പോയത്: സുരാജ്
- Finance
ചുരുങ്ങിയ ചെലവിൽ ബിസിനസ് ആരംഭിക്കാം; അമൂൽ ഫ്രാഞ്ചൈസി തുടങ്ങുന്നതിനുള്ള നടപടികളറിയാം
- Sports
കോലിയുടെയല്ല, അവന്റെ വിക്കറ്റ് നേടാനാണ് പ്രയാസപ്പെട്ടത്! വെളിപ്പെടുത്തി പാക് പേസര്‍
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
നിങ്ങളുടെ ഫേസ്ബുക് ഡാറ്റ പൂര്‍ണമായി ഡൗണ്‍ലോഡ് ചെയ്യുന്നതെങ്ങനെ
ഇന്ന് ഫേസ്ബുക് ഉപയോഗിക്കാത്തവരായി അധികമാരുമുണ്ടാവില്ല. സുഹൃത്തുക്കളുമായും അകലെയുള്ള ബന്ധുക്കളുമായും സദാ കണക്റ്റഡായി ഇരിക്കാനുള്ള മാര്‍ഗമാണ് ഫേസ്ബുക്. അതുകൊണ്ടുതന്നെ നിങ്ങളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളുടെ ചിത്രങ്ങളുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യാറുമുണ്ട്.
ഈ ചിത്രങ്ങളും ഡാറ്റകളും പൂര്‍ണമായി ഡൗണ്‍ലോഡ് ചെയ്യണമെന്നുണ്ടോ. ഫേസ്ബുക് പ്രൊഫൈലില്‍ പോയി ചിത്രങ്ങള്‍ ഓരോന്നായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെങ്കിലും മുഴുവന്‍ ചിത്രങ്ങളും അത്തരത്തില്‍ എടുക്കാന്‍ സമയം ഒരുപാടു വേണ്ടിവരും.
ഇതിനു പകരം ഏതാനും നിമിഷത്തിനുള്ളില്‍ എല്ലാ പേഴ്സണല്‍ ഡാറ്റകളും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. അതായത് പോസ്റ്റ് ചെയ്തതും ഷെയര്‍ ചെയ്തതുമായ ചിത്രങ്ങള്‍, ചാറ്റുകള്‍, മെസേജുകള്‍ തുടങ്ങിയവയെല്ലാം ലഭ്യമാക്കാം. അതെങ്ങനെയെന്ന് ചുവടെ വിവരിക്കുന്നു.

സ്റ്റെപ് 1
ആദ്യം ഫേസ്ബുക് പ്രൊഫൈല്‍ തുറന്നശേഷം സെറ്റിംഗ്സില് പോവുക.

സ്റ്റെപ് 2
സെറ്റിംഗ്സില് ക്ലിക് ചെയ്യുമ്പോള്‍ തുറക്കുന്ന പേജിന്റെ ഏറ്റവും അടിയില്‍ ഡൗണ്‍ലോഡ് എ കോപി ഓഫ് യുവര്‍ ഫേസ്ബുക് ഡാറ്റ എന്നു കാണാം. അതില്‍ ക്ലിക് ചെയ്യുക.

സ്റ്റെപ് 3
ഇപ്പോള്‍ കാണുന്ന പേജില്‍ സ്റ്റാര്‍ട് മൈ ആര്‍കൈവ്സ് എന്നു കാണാം. അതില്‍ ക്ലിക് ചെയ്യുക.

സ്റ്റെപ് 4
ഇനി നിങ്ങളുടെ പാസ്വേഡ് എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും. അത് നല്‍കുക.

സ്റ്റെപ് 5
പാസ്വേഡ് എന്റര്‍ ചെയ്താല്‍ റിക്വസ്റ്റ് മൈ ഡൗണ്‍ലോഡ് എന്ന ഒരു മെസേജ് ബോക്സ് വരും. അതില്‍ സ്റ്റാര്ട്മൈ ആര്‍കൈവ്സ് എന്നതില്‍ ക്ലിക് ചെയ്യുക.

സ്റ്റെപ് 6
ഇപ്പോള്‍ നിങ്ങളുടെ ഇ മെയില്‍ ഐഡിയിലേക്ക് ഫേസ്ബുക്കില്‍ നിന്ന് രണ്ട് മെയിലുകള്‍ ലഭിക്കും. നിങ്ങളുടെ അനുവാദമില്ലതെ മറ്റാരെങ്കിലുമാണോ ഡൗണ്‍ലോഡ് റിക്വസ്റ്റ് അയച്ചത് എന്നറിയാനാണ് ആദ്യത്തേത്. അങ്ങനെയാണെങ്കില്‍ ഹാക് ചെയ്യപ്പെട്ട കാര്യം അറിയിക്കാനും അതില്‍ സംവിധാനമുണ്ട്. അതിനായി മെയിലില്‍ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്താല്‍ മതി. രണ്ടാമത്തെ മെയില്‍ ഫേസ്ബുക് ഡാറ്റകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ളതാണ്. അതിനായി ഏറ്റവും താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

സ്റ്റെപ് 7
ഇപ്പോള്‍ തുറക്കുന്ന പേജില്‍ ഡൗണ്‍ലോഡ് ആര്‍കൈവ് എന്നു കാണാം. അതില്‍ ക്ലിക് ചെയ്യുക.

സ്റ്റെപ് 8
ഡൗണ്‍ലോഡ് ആര്‍കൈവില്‍ ക്ലിക് ചെയ്യുമ്പോള്‍ പാസ്വേഡ് റീ എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും. അത് രേഖപ്പെടുത്തുക. തുടര്‍ന്ന് സബ്മിറ്റ് ക്ലിക് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ സിസ്റ്റത്തിലേക്ക് ഫേസ്ബുക് ഡാറ്റകള്‍ മുഴുവനായി ഡൗണ്‍ലോഡ് ചെയ്യപ്പെടും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470