വിൻഡോസ് 11 ഡൗൺലോഡ് ചെയ്യ്ത് ഉപയോഗിച്ച് നോക്കുന്നതെങ്ങനെ?

|

കഴിഞ്ഞ മാസമാണ് മൈക്രോസോഫ്റ്റ് വിൻഡോസ് 11 ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിച്ചത്. 2015 ജൂലായിൽ വിൻഡോസ് 10 അവതരിപ്പിച്ച് ആറ് വർഷത്തിന് ശേഷമാണ് പുതിയ വിൻഡോസ് 11 ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിച്ചിരിക്കുന്നത്. അപ്ഗ്രേഡഡ് ഇന്റർഫേസ്, നടുഭാഗത്തായി ക്രമീകരിച്ചിരിക്കുന്ന സ്റ്റാർട്ട് മെനു, റെക്കമെൻഡഡ്‌ ആപ്പ്സ്, ആക്റ്റീവ് സ്ക്രീൻ എന്നിങ്ങനെ നിരവധി മാറ്റങ്ങളുമായി വിൻഡോസ് 11 അവതരിപ്പിച്ചിരിക്കുന്നു. ഭൂരിഭാഗം ടെസ്റ്ററുകളും ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻറെ പ്രിവ്യൂ എഡിഷൻ സ്ഥിരതയുള്ളതാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഏതെങ്കിലും ബീറ്റ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നത് അപകടസാധ്യതകൾ ഉണ്ടാക്കുന്നു.

വിൻഡോസ് 11 ഡൗൺലോഡ് ചെയ്യ്ത് ഉപയോഗിച്ച് നോക്കുന്നതെങ്ങനെ ?

കുറഞ്ഞത് 64 ബിറ്റ് x86 അല്ലെങ്കിൽ എആർഎം പ്രോസസർ, 4 ജിബി റാമും, 64 ജിബി സ്റ്റോറേജും വിൻഡോസ് 11 ഇൻസ്റ്റാൾ ചെയ്യാനുള്ള നിബന്ധനകളാണ്. ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പ് ഒരു പ്രോഗ്രാം സ്വയമേവ പരീക്ഷിക്കുന്നത് നിങ്ങളുടെ കമ്പ്യൂട്ടർ തകരാറിലാകാൻ സാധ്യതയുണ്ട്. ഇപ്പോൾ നിങ്ങൾക്ക് വിൻഡോസ് ഇൻസൈഡർ പ്രോഗ്രാമിൽ ചേർന്നാൽ ഉടൻതന്നെ വിൻഡോസ് 11 ഡൗൺലോഡ് ചെയ്യ്ത് ഉപയോഗിക്കാവുന്നതാണ്. വിൻഡോസ് 11 ഫൈനൽ എഡിഷനല്ല മറിച്ച് അവസാനഘട്ട ടെസ്റ്റിംഗിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇൻസൈഡർ പ്രോഗ്രാമിൽ ചേരുന്നവർക്ക് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നത്.

കോവിഡ് രോഗബാധിതനായ ഒരാൾക്ക് ആവശ്യമുള്ള സംവിധാനങ്ങൾ എവിടെ ലഭ്യമാകുമെന്ന് എങ്ങനെ തിരയാം ?കോവിഡ് രോഗബാധിതനായ ഒരാൾക്ക് ആവശ്യമുള്ള സംവിധാനങ്ങൾ എവിടെ ലഭ്യമാകുമെന്ന് എങ്ങനെ തിരയാം ?

വിൻഡോസ് 11 ഡൗൺലോഡ് ചെയ്യ്ത് ഉപയോഗിച്ച് നോക്കുന്നതെങ്ങനെ ?

വിൻഡോസ് 11 ഡൗൺലോഡ് ചെയ്യ്ത് ഉപയോഗിച്ച് നോക്കുന്നതെങ്ങനെ ?

  • നിങ്ങളുടെ വിൻഡോസ് ലാപ്ടോപ്പിൽ Settings> Update & Security > Windows Insider Programme എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
  • രജിസ്റ്റർ ക്ലിക്ക് ചെയ്ത് സൈൻ അപ്പ് ചെയ്യുക.
  • പ്രൈവസി പോളിസിയും സേവന നിബന്ധനകളും പരിശോധിച്ച ശേഷം സബ്മിറ്റ് ബട്ടൺ അമർത്തുക.
  • ഇൻസൈഡർ സെറ്റിങ്സിൽ നിന്നും ഡേവ് ചാനൽ തിരഞ്ഞെടുത്ത് കൺഫർമേഷൻ ബട്ടണിൽ ക്ലിക്കുചെയ്യുക.
  • ലാപ്ടോപ്പ്/ഡെസ്ക്ടോപ്പ് റീസ്റ്റാർട്ട് ചെയ്യാൻ റീസ്റ്റാർട്ട് ഓപ്ഷനിൽ അമർത്തുക.
  • റീസ്റ്റാർട്ട് ആയിക്കഴിഞ്ഞാൽ Settings> Update & Safety> Windows Update ക്ലിക്ക് ചെയ്യുക.
  • വിൻഡോസ് 11ൻറെ ഏറ്റവും പുതിയ ഡവലപ്പർ ബിൽഡ് ഡൗൺലോഡ് ചെയ്യാനുള്ള അപ്‍ഡേറ്റ് ഇപ്പോൾ ലഭിക്കും. ഇത് ഡൗൺലോഡ് ചെയ്യ്ത് ഉപയോഗിക്കുക.
  • വിൻഡോസ് 11 ഡൗൺലോഡ് ചെയ്യ്ത് ഉപയോഗിച്ച് നോക്കുന്നതെങ്ങനെ ?

    വിൻഡോസ് പുതിയ എഡിഷൻ എന്ന് പുറത്തിറക്കുമെന്നതുമായി ബന്ധപ്പെട്ട് ഏതാനും സൂചനകൾ മൈക്രോസോഫ്റ്റിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഒക്ടോബറിനും നവംബറിനും മധ്യേയായിരിക്കും ഇത് അവതരിപ്പിക്കുന്നത്. ഒക്ടോബറിൽ വിൻഡോസ് 11 പുറത്തിറക്കുമെങ്കിലും ആഗോളതലത്തിൽ ഉപയോക്താക്കൾക്ക് ലഭ്യമാകുവാൻ അടുത്ത വർഷം വരെ കാത്തിരിക്കേണ്ടി വരും.

    വാട്ട്‌സ്ആപ്പ് വഴി കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?വാട്ട്‌സ്ആപ്പ് വഴി കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

Best Mobiles in India

English summary
The new Windows 11 operating system was introduced in July 2015, six years after the launch of Windows 10. Windows 11 comes with a number of changes, including an upgraded interface, a mid-range start menu, recommended apps, and an active screen.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X