ഐആർസിടിസി റെയിൽ കണക്ട് ആപ്പ് സ്മാർട്ട് ഫോണുകളിൽ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതെങ്ങനെ
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഉൾപ്പടെയുള്ള റയിൽവേയുടെ സേവനങ്ങൾക്കായി ഉപയോഗിക്കുന്ന സംവിധാനമാണ് ഐആർസിടിസി റെയിൽ കണക്ട് ആപ്പും ഐആർസിടിസിയുടെ വെബ്സൈറ്റും. കെട്ടിലും മട്ടിലും ചില മാറ്റങ്ങൾ ഈ വർഷം ആദ്യം ഇവയിൽ റയിൽവേ വരുത്തിയിരുന്നു.

കൂടുതൽ മെച്ചപ്പെട്ട യൂസർ ഇൻ്റർഫെയ്സ്, പുതിയ ഫീച്ചറുകൾ എന്നിവ ഉൾപ്പെടുത്തിയുള്ള മാറ്റങ്ങളാണ് കൊണ്ടു വന്നത്. റിസർവേഷൻ നടപടികളും മറ്റും അനായസം ആക്കുന്നതാണ് പുതിയ മാറ്റം. ഇതോടൊപ്പം യാത്രക്കിടെയുള്ള താമസം തിരയൽ, ട്രയിൻ പുറപ്പെട്ടതിൻ്റെയും എത്തുന്നതിൻ്റെയും വിവരം, ബെർത്ത് ലഭ്യത തുടങ്ങിയവ എളുപ്പത്തിൽ കണ്ടെത്താനും ആപ്പ് സൗകര്യം ഒരുക്കുന്നു. റിസർവേഷൻ വിൻഡോയിൽ തന്നെ തീയ്യതി മാറ്റാനുള്ള സൗകര്യം ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

ടിക്കറ്റ് റിസർവ് ചെയ്യുന്ന അതേ പേജിൽ തന്നെ താമസവും ഭക്ഷണവും ബുക്ക് ചെയ്യാനും ആപ്പിലൂടെ സാധിക്കും. നിങ്ങൾ യാത്ര ചെയ്യുന്ന സ്ഥലത്ത് താമസിക്കാനുള്ള സംവിധാനം ഇതിലൂടെ ബുക്ക് ചെയ്യാം. റിസർവേഷൻ പെയ്മെൻ്റിന് കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ ക്യാപ്ച്ചയും പരിഷ്ക്കരിച്ചിട്ടുണ്ട്. കൂടുതൽ സുരക്ഷിതമായ പേയ്മെന്റ് ഇതിലൂടെ സാധ്യമാകുന്നു.

ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിൽ അനായാസം ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ 13 MB സൈസിൽ ഇത് ലഭ്യമാണ്. 50 മില്യൺ ആളുകൾ ഇതിനോടകം തന്നെ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്ന ആപ്പിന് പ്ലേ സ്റ്റോറിൽ 4.1 എന്ന മികച്ച സ്റ്റാർ റേറ്റിംഗും ഉണ്ട്. നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ എങ്ങനെ IRCTC Rail Connect ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം എന്ന് നോക്കാം

സ്റ്റെപ്പ് 1: ഗൂഗിൽ പ്ലേ സ്റ്റോർ തുറന്ന് IRCTC Rail Connect application എന്ന് സെർച്ച് ചെയ്യുക
സ്റ്റെപ്പ് 2: സെർച്ചിൽ ലഭ്യമാകുന്ന ആപ്പിൽ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക
സ്റ്റെപ്പ് 3: ഡൗണ്‍ലോഡ് ചെയ്ത ആപ്പിന്റെ ഇൻസ്റ്റാളേഷൻ പൂർത്തിയായ ശേഷം ലോഗിൻ ചെയ്യുക
സ്റ്റെപ്പ് 4: അക്കൗണ്ട് നിലവിൽ ഉള്ളവർ ആണെങ്കിൽ യൂസർ നെയിം പാസ് വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യാം. പുതിയ യൂസർ ആണെങ്കിൽ Register User എന്ന ഓപ്ക്ഷനിൽ പോയി സൈൻ ഇൻ ചെയ്ത ശേഷം ഉപയോഗം തുങ്ങാം
സ്റ്റെപ്പ് 5: വിജയകരമായി ലോഗിൻ ചെയ്താൽ ആപ്പിലെ ഓരോ ഫീച്ചറുകളും നിങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.


Click it and Unblock the Notifications








