Home
How to

പാർലമെന്റിലേക്ക് നമ്മുടെ ആളെ വിടണ്ടേ? 10 ​പൈസ ചെലവില്ലാതെ വോട്ടർ ഐഡി കാർഡ് ​ഡിജിറ്റലാക്കാം; ഇതാ ഇങ്ങനെ

ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് പാർലമെന്റ് എന്നാണ് പറയപ്പെടുന്നത്. അ‌ങ്ങനെ നോക്കിയാൽ ആ ശ്രീകോവിലിലെ ഉത്സവമാണ് ലോക്സഭാ തെരഞ്ഞെടുപ്പ്. പാർലമെന്റിലെ പ്രധാന സഭയായ ലോക്സഭയിലേക്ക് നമ്മുടെ പ്രതിനിധിയായി ആരെ അ‌യയ്ക്കണം എന്ന് തീരുമാനിക്കാൻ പൗരന് കിട്ടുന്ന സുവർണാവസരമാണ് ഇത്. ഓരോപൗരന്റെയും പങ്കാളിത്തത്തിലൂടെയാണ് ഓരോ തെരഞ്ഞെടുപ്പും വിജയമാകുന്നത്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ നിർണായകമായ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തേണ്ടത് ഓരോ പൗരന്റെയും കടമയും കർത്തവ്യവുമാണ്. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടപടികളും പ്രചാരണവുമൊക്കെ അ‌തിവേഗം നടന്നുകൊണ്ടിരിക്കുന്നു. വോട്ടെടുപ്പിൽ പങ്കെടുക്കണമെങ്കിൽ നാം നിർബന്ധമായും ഏതെങ്കിലും തിരിച്ചറിയൽ രേഖ ഹാജരാക്കേണ്ടതുണ്ട്.

10 ​പൈസ ചെലവില്ലാതെ വോട്ടർ ഐഡി കാർഡ് ​ഡിജിറ്റലാക്കാം; ഇതാ ഇങ്ങനെ

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് നടത്താൻ ചുമതലപ്പെട്ട ​ഔദ്യോഗിക സ്ഥാപനമായ കേന്ദ്ര ഇലക്ഷൻ കമ്മിഷൻ ഇതിനകം അ‌പേക്ഷിച്ചിട്ടുള്ള പൗരന്മാർക്ക് കാർഡ് രൂപത്തിലുള്ള വോട്ടർ ഐഡി കാർഡ് അ‌നുവദിച്ചിട്ടുണ്ട്. ഈ ഐഡി കാർഡ് ​കൈയിൽ കൊണ്ടുനടക്കാൻ പലരും താൽപര്യപ്പെടുന്നില്ല. എന്നാൽ ഡിജിറ്റൽ യുഗത്തിൽ ഈ കാർഡ് ​കൈയിൽ കൊണ്ടുനടക്കാതെ തന്നെ ആവശ്യമുള്ള അ‌വസരങ്ങളിൽ അ‌ത് ഉപയോഗിക്കാൻ സംവിധാനങ്ങളുണ്ട്.

പ്രധാനപ്പെട്ട രേഖകൾ ഓൺ​ലൈനിൽ സൂക്ഷിക്കാൻ സാഹചര്യമൊരുക്കുന്ന നിരവധി പ്ലാറ്റ്ഫോമുകളുണ്ട്. ഇന്ത്യൻ ഗവൺമെന്റിന്റെ അ‌ംഗീകാരത്തോടെ അവശ്യ രേഖകൾ ഓൺലനായി ആക്‌സസ് ചെയ്യാൻ അ‌വസരമൊരുക്കുന്ന അ‌ത്തരമൊരു പ്ലാറ്റ്ഫോം ആണ് ഡിജിലോക്കർ (Digilocker). ഇതൊരു സർക്കാർ പ്ലാറ്റ്ഫോം ആണ്. അ‌തിനാൽത്തന്നെ ആധികാരികവും സുരക്ഷിതവുമാണ്. ഡിജിലോക്കറിലേക്ക് പത്ത് ​പൈസ ചെലവില്ലാതെ വോട്ടർ ഐഡികാർഡ് ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ എന്ന് പരിശോധിക്കാം.

10 ​പൈസ ചെലവില്ലാതെ വോട്ടർ ഐഡി കാർഡ് ​ഡിജിറ്റലാക്കാം; ഇതാ ഇങ്ങനെ

ഡിജിലോക്കറിൽ വോട്ടർ ഐഡി കാർഡ് ഡൗൺലോഡ് ചെയ്യുന്ന വിധം: ആദ്യം ഒരു ഡിജിലോക്കർ അക്കൗണ്ട് സൃഷ്‌ടിക്കുക. DigiLocker വെബ്സൈറ്റ് (https://digilocker.gov.in/) സന്ദർശിച്ച് നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യുക. തുടർന്ന് നിങ്ങളുടെ മൊബൈൽ നമ്പർ സ്ഥിരീകരിക്കുക. അ‌തിനായി ഒരു OTP (വൺ-ടൈം പാസ്‌വേഡ്) ലഭിക്കും. അ‌ത് നൽകി മുന്നോട്ട് പോകുക.

അ‌ടുത്തതായി ഡിജിലോക്കർ അക്കൗണ്ട് സജ്ജീകരിക്കുക. മൊബൈൽ നമ്പർ കൺഫേം ചെയ്തുകഴിഞ്ഞാൽ, പേര്, ജനനത്തീയതി, ആധാർ നമ്പർ (ഓപ്ഷണൽ) എന്നിവ പോലുള്ള ആവശ്യമായ വിശദാംശങ്ങൾ നൽകി ഡിജിലോക്കർ അക്കൗണ്ട് ആരംഭിക്കാം. തുടർന്ന് ഇഷ്യൂവ്ഡ് ഡോക്യുമെന്റ്സ് (Issued Documents) എന്ന സെക്ഷനിലേക്ക് നാവിഗേറ്റ് ചെയ്ത് ഡിജിലോക്കർ ഡാഷ്‌ബോർഡിലേക്ക് ലോഗിൻ ചെയ്യുക. ശേഷം "ഇഷ്യൂവ്ഡ് ഡോക്യുമെന്റ്സ്" സെക്ഷൻ പരിശോധിക്കുക.

അ‌ടുത്തതായി ഇഷ്യൂവറായി "ഇലക്‌ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ" തിരഞ്ഞെടുക്കുക. അ‌തിനുശേഷം ലഭ്യമാകുന്ന രേഖകളിൽ ഉപയോക്താവിന്റെ ഡിജിറ്റൽ വോട്ടർ ഐഡി കാർഡ് ലിസ്റ്റ് ചെയ്തിരിക്കുന്നത് കാണാം. അതിൽ ക്ലിക്ക് ചെയ്ത് മുന്നോട്ട് പോകുക. വോട്ടർ ഐഡി കാർഡ് ആക്‌സസ് ചെയ്യുന്നതിന് മുമ്പ് ഉപയോക്താവിന്റെ ഡീറ്റെയിൽസ് പരിശോധിച്ചേക്കാം. അ‌ങ്ങനെയെങ്കിൽ ഓൺ-സ്ക്രീൻ നിർദ്ദേശങ്ങൾ പാലിച്ച് മുന്നോട്ട് പോകുക.

10 ​പൈസ ചെലവില്ലാതെ വോട്ടർ ഐഡി കാർഡ് ​ഡിജിറ്റലാക്കാം; ഇതാ ഇങ്ങനെ

ഡീറ്റെയിൽസ് സമർപ്പിച്ചു കഴിഞ്ഞാൽ ഉപയോക്താവിന് ഡിജിറ്റൽ വോട്ടർ ഐഡി കാർഡ് ഡൗൺലോഡ് ചെയ്യാം. ഫോണിലേക്ക് ഈ ഡോക്യുമെന്റ് ഡൗൺലോഡ് ചെയ്യുന്നതിനായി "ഡൗൺലോഡ്" അല്ലെങ്കിൽ "സേവ്" ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഒരിക്കൽ ഡൗൺലോഡ് ചെയ്‌താൽ, പിന്നീട് ഡിജിലോക്കർ അക്കൗണ്ട് വഴി എപ്പോൾ വേണമെങ്കിലും ഈ ഡിജിറ്റൽ വോട്ടർ ഐഡി കാർഡ് ആക്‌സസ് ചെയ്യാം.

ഇങ്ങനെ ഡൗൺലോഡ് ചെയ്തെടുക്കുന്ന ഐഡി കാർഡ് എപ്പോൾ വേണമെങ്കിലും കാണുകയോ പ്രിന്റെടുക്കുകയോ ചെയ്യാം. അ‌തേസമയം ഡിജിലോക്കർ ആപ്പ് ഉപയോഗിക്കുന്നവർ ശക്തമായ പാസ്‌വേഡുകൾ ഉപയോഗിച്ചും ടു-ഫാക്ടർ ഓതന്റിക്കേഷൻ (ലഭ്യമെങ്കിൽ) വഴിയും ഡിജിലോക്കർ അക്കൗണ്ടിൻ്റെ സുരക്ഷ ഉറപ്പാക്കാൻ ശ്രദ്ധിക്കണം. ഉപയോക്താവിന്റെ ഡിജിറ്റൽ രേഖകളിലേക്കുള്ള അനധികൃത കടന്നുകയറ്റങ്ങൾ തടയാൻ ഇത് സഹായിക്കും.

More from GizBot

Best Mobiles in India

English summary
Election Voter ID Card can be downloaded for free on DigiLocker. Once downloaded, this digital voter ID card can be accessed anytime later through DigiLocker account. This ID card can be viewed or printed at any time. At the same time care should be taken to ensure the security of DigiLocker by using strong passwords.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X