ഇൻസ്റ്റാഗ്രാം വീഡിയോകൾ ഇനി എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം

|

ലോകത്തേറ്റവും ജനപ്രീതിയുള്ള സോഷ്യൽ മീഡിയ ആപ്പുകളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാമിൽ തന്നെയാണ് കൌമാരക്കാരും യുവാക്കളും ഏറ്റവും സജീവമായി ഇടപഴകുന്നതും. ടിക്‌ടോക്കിന്റെ നിരോധനത്തിന് പിന്നാലെ റീൽസ് എന്ന പേരിൽ ഷോർട്ട് വീഡിയോ ഫീച്ചറും ഇൻസ്റ്റാഗ്രാമിൽ അവതരിപ്പിച്ചിരുന്നു. പഴയ ടിക്‌ടോക്ക് യൂസേഴ്സ് ഏറ്റവും കൂടുതലായി ചേക്കേറിയ ഇടവും ഇൻസ്റ്റാഗ്രാം തന്നെ. ഷോർട്ട് വീഡിയോ ഫീച്ചറായ റീൽസിന്റെ സാന്നിധ്യം തന്നെയാണ് ഇതിനും കാരണം. ഫോട്ടോകൾ, ലോങ്ങ് വീഡിയോകൾ, സ്റ്റോറികൾ, ചെറിയ വീഡിയോകൾ എന്നിവ ഇൻസ്റ്റാഗ്രാമിലെ ഐജിടിവിയിൽ പോസ്റ്റ് ചെയ്യാം. എന്നാൽ ഇൻസ്റ്റാഗ്രാമിൽ നിന്ന് വീഡിയോകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്നറിയാൻ താഴേക്ക് വായിക്കുക.

 

യൂസേഴ്സ്

പലപ്പോഴായി യൂസേഴ്സ് ആവശ്യപ്പെട്ടിട്ടുള്ള ഒരു ഫീച്ചറാണ് വീഡിയോ ഡൌൺലോഡിങ് ഓപ്ഷൻ. പക്ഷെ ഇത് വരെ കമ്പനി ഈ ആവശ്യം ചെവിക്കൊണ്ടിട്ടില്ല. നിലവിൽ വീഡിയോ ഡൗൺലോഡ് ചെയ്യുന്നതിന് ഇൻസ്റ്റാഗ്രാമിൽ പ്രത്യേക ഫീച്ചറുകളും നൽകിയിട്ടില്ല. അതിനാൽ തേർഡ് പാർട്ടി ആപ്പുകൾ / വെബ്സെറ്റുകൾ ഉപയോഗിച്ച് മാത്രമേ ഇത്തരം വീഡിയോകൾ ഡൌൺലോഡ് ചെയ്യാൻ ആകുകയുള്ളൂ. ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇത്തരം ആപ്പുകൾ ലഭ്യമാണ്. സമാന സർവീസ് നൽകുന്ന നിരവധി വെബ്സൈറ്റുകൾ ഗൂഗിളിലും ഉണ്ട്.

യൂസേഴ്സിൽ നിന്നും പണം ഈടാക്കാൻ സബ്സ്ക്രിപ്ഷൻ ഫീച്ചറുമായി ഇൻസ്റ്റാഗ്രാമുംയൂസേഴ്സിൽ നിന്നും പണം ഈടാക്കാൻ സബ്സ്ക്രിപ്ഷൻ ഫീച്ചറുമായി ഇൻസ്റ്റാഗ്രാമും

ഡെസ്ക്ടോപ്പിൽ ഇൻസ്റ്റാഗ്രാം വീഡിയോസ് ഡൗൺലോഡ് ചെയ്യാൻ
 

ഡെസ്ക്ടോപ്പിൽ ഇൻസ്റ്റാഗ്രാം വീഡിയോസ് ഡൗൺലോഡ് ചെയ്യാൻ

നിങ്ങളുടെ ഡെസ്ക്ടോപ്പിൽ ഇൻസ്റ്റാഗ്രാം വീഡിയോസ് ഡൌൺലോഡ് ചെയ്യാൻ തേർഡ് പാർട്ടി വെബ്സൈറ്റുകൾ ഉപയോഗിക്കാവുന്നതാണ്. അങ്ങനെ ഉപയോഗിക്കാവുന്ന വെബ്സൈറ്റുകളിൽ ഒന്നാണ് സേവ്ഫ്രം.നെറ്റ്. ഇത്തരം സൈറ്റുകൾ ഉപയോഗിച്ച് വീഡിയോസ് ഡൌൺലോഡ് ചെയ്യുന്നത് വളരെ ലളിതമായ പ്രോസസ് ആണ്. അതെങ്ങനെയെന്ന് മനസിലാക്കാൻ താഴേക്ക് വായിക്കുക.

 • ആദ്യം നിങ്ങളുടെ ബ്രൗസറിൽ നിന്നും സേവ്ഫ്രം.നെറ്റ് പോലെയുള്ള വെബ്സൈറ്റുകൾ സന്ദർശിക്കുക. ( സെർച്ചിൽ ആദ്യം കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക )
 • ഡെസ്ക്ടോപ്പിൽ നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുറക്കുക.
 • നിങ്ങൾ സേവ് ചെയ്യാൻ ആഗ്രഹിക്കുന്ന വീഡിയോയുടെ ലിങ്ക് പകർത്തുക.
 • വീഡിയോ ഡൌൺലോഡിങ് വെബ്സൈറ്റിൽ യുആർഎൽ പേസ്റ്റ് ചെയ്യാനുള്ള ബോക്സ് കാണാം. ഈ ബോക്സിൽ വീഡിയോയുടെ യുആർഎൽ പേസ്റ്റ് ചെയ്യുക.
 • ഡൗൺലോഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
 • ഇത്രയും സ്റ്റെപ്പുകൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ നിങ്ങളുടെ വീഡിയോ ഡെസ്‌ക്‌ടോപ്പിൽ ഡൗൺലോഡ് ആയിട്ടുണ്ടാവും.
 • ഫോണിൽ ഇൻസ്റ്റാഗ്രാം വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ

  ഫോണിൽ ഇൻസ്റ്റാഗ്രാം വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ

  ഗൂഗിൾ പ്ലേ സ്റ്റോറിൽ വീഡിയോസ് ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന നിരവധി ആപ്പുകൾ ലഭ്യമാണ്. "വീഡിയോ ഡൗൺലോഡർ ഫോർ ഇൻസ്റ്റാഗ്രാം" ഇത്തരത്തിൽ ഉള്ള ആപ്പുകളിൽ ഒന്നാണ്. ഈ ആപ്പുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ആഗ്രഹമുള്ള വീഡിയോകൾ വളരെ എളുപ്പത്തിൽ സേവ് ചെയ്യാൻ കഴിയും.

  • ആദ്യം ഗൂഗിൾ പ്ലേസ്റ്റോറിൽ പോകുക.
   "വീഡിയോ ഡൗൺലോഡർ ഫോർ ഇൻസ്റ്റാഗ്രാം" അല്ലെങ്കിൽ അത് പോലെയുള്ള മറ്റൊരു ആപ്പ് ഡൗൺലോഡ് ചെയ്യുക.
  • ശേഷം ഇൻസ്റ്റാഗ്രാം തുറന്ന് നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന വീഡിയോയിലേക്ക് പോകുക.
  • സ്ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക.
  • 'കോപ്പി ലിങ്ക്' ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • ഇപ്പോൾ നേരത്തെ ഇൻസ്റ്റാൾ ചെയ്ത വീഡിയോ ഡൗൺലോഡർ ആപ്പ് തുറക്കുക.
  • നേരത്തെ കോപ്പി ചെയ്ത വീഡിയോയുടെ ലിങ്ക് ആപ്പിൽ ഓട്ടോമാറ്റിക്കായി പേസ്റ്റ് ചെയ്യപ്പെടും.
  • വീഡിയോ ഇപ്പോൾ ഡൗൺലോഡ് ചെയ്യാൻ ആരംഭിക്കും.
  • സ്ഥിരം പാസ്‌വേഡുകൾ ഒഴിവാക്കാം ; നിങ്ങളുടെ അക്കൌണ്ടുകൾ സുരക്ഷിതമാക്കാംസ്ഥിരം പാസ്‌വേഡുകൾ ഒഴിവാക്കാം ; നിങ്ങളുടെ അക്കൌണ്ടുകൾ സുരക്ഷിതമാക്കാം

   ഫീച്ചറുകൾ

   നേരത്തെ പറഞ്ഞത് പോലെ ഇൻസ്റ്റാഗ്രാമിന്റെ ജനപ്രീതിക്ക് വലിയൊരു കാരണവും ഇൻസ്റ്റാഗ്രാം റീൽസിന്റെ അവതരണം ആണ്. ടിക്‌ടോക്കിന് സമാനമായ രീതിയിലാണ് ഷോർട്ട് വീഡിയോ ഫീച്ചർ കമ്പനി ആരംഭിച്ചതും. റീൽസ് വിഭാഗത്തെ കൂടുതൽ ആകർഷകമാക്കാൻ ധാരാളം ഫീച്ചറുകൾ കമ്പനി ഇടയ്ക്കിടെ അവതരിപ്പിക്കുന്നുമുണ്ട്. റീൽസ് ലോഞ്ച് ചെയ്ത സമയത്ത് 15 സെക്കൻഡ് മാത്രമായിരുന്നു വീഡിയോസിന്റെ ദൈർഘ്യം. എന്നാൽ ഇപ്പോൾ 60 സെക്കൻഡ് ഡ്യൂറേഷനുള്ള വീഡിയോകളും റീൽസിൽ ഷെയർ ചെയ്യാൻ സാധിക്കും. ഇൻസ്റ്റാഗ്രാം റീൽസിനായി പ്രത്യേക ടാബ്, അപ്ഡേറ്റഡ് ഫിൽട്ടറുകൾ, എഡിറ്റിങ് ടൂളുകൾ എന്നിവയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോഴിതാ ടെക്‌സ്‌റ്റ് ടു സ്‌പീച്ച്, വോയ്‌സ് ഇഫക്‌റ്റുകൾ എന്നീ രണ്ട് ഫീച്ചറുകൾ കൂടി റീൽസിൽ ചേർത്തിരിക്കുകയാണ്. നേരത്തെ ടിക്ടോക്കിൽ ഉണ്ടായിരുന്നതിന് സമാനമായാണ് പുതിയ ഫീച്ചറുകൾ ഇൻസ്റ്റാഗ്രാം അവതരിപ്പിക്കുന്നത്.

   ഇൻസ്റ്റാഗ്രാം

   ഇൻസ്റ്റാഗ്രാം റീൽസിലെ വോയ്‌സ്‌ഓവറും ഓഡിയോയും മാറ്റാനും എഡിറ്റ് ചെയ്യാനുമൊക്കെ നിങ്ങളെ സഹായിക്കുന്ന ടൂളാണ് വോയ്‌സ് ഇഫക്‌റ്റ് ഫീച്ചർ. ഹീലിയം, അനൗൺസർ, റോബോട്ട്, ജയന്റ്, വോക്കലിസ്റ്റ് എന്നിങ്ങനെ അഞ്ച് വോയ്സ് ഇഫക്റ്റ് ഓപ്ഷനുകൾ ഇൻസ്റ്റാഗ്രാം യൂസേഴ്സിനായി വാഗ്ദാനം ചെയ്യുന്നു. ഇതിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ളത് എളുപ്പത്തിൽ തിരഞ്ഞെടുക്കാം. റീൽസിനെ കൂടുതൽ മനോഹരമാക്കാൻ പുതിയ ഫീച്ചർ സഹായിക്കും. ഇൻസ്റ്റാഗ്രാം ടെക്സ്റ്റ് ടു സ്പീച്ച് ഫീച്ചർ ആക്സസ് ചെയ്യാൻ റീൽസ് ക്യാമറയിലെ ടെക്സ്റ്റ് ടൂൾ സഹായിക്കും. ഇത് ഓട്ടോമേറ്റഡ് വോയിസിലൂടെ നിങ്ങൾ നൽകിയ ടെക്സ്റ്റ് ഉറക്കെ വായിക്കും. റീൽസ് ചെയ്യുമ്പോൾ സ്വന്തം ശബ്ദം ഉപയോഗിക്കേണ്ടതില്ലെന്നതാണ് പ്രത്യേകത. കൂടുതൽ ക്രിയേറ്റീവ് ടച്ച് നിങ്ങളുടെ റീൽസിന് ലഭിക്കാനും പുതിയ ഫീച്ചർ സഹായിക്കും. റീൽസിൽ രസകരമായ തമാശകൾ ചേർക്കാനും ഈ ഫീച്ചർ നിങ്ങളെ അനുവദിക്കുന്നു.

   യൂട്യൂബിൽ ഷോർട്ട് വീഡിയോ ഉണ്ടാക്കാം, യൂട്യൂബ് ഷോർട്ട്സ് ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെ?യൂട്യൂബിൽ ഷോർട്ട് വീഡിയോ ഉണ്ടാക്കാം, യൂട്യൂബ് ഷോർട്ട്സ് ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെ?

   ആപ്പ്

   വോയ്‌സ് ഇഫക്‌റ്റുകളും ടെക്‌സ്‌റ്റ് ടു സ്‌പീച്ച് ഫീച്ചറുകളും ഏതൊക്കെ ഒഎസുകളിൽ ലഭ്യമാണെന്ന് നോക്കാം. നിലവിൽ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് വോയ്‌സ് ഇഫക്‌റ്റുകളും ടെക്‌സ്‌റ്റ് ടു സ്‌പീച്ച് ഫീച്ചറുകളും ഇൻസ്റ്റാഗ്രാം ലഭ്യമാക്കിയിട്ടുണ്ട്. ഫോണിലെ ഇൻസ്റ്റാഗ്രാം ആപ്പ് പരിശോധിച്ചാൽ ഫീച്ചറുകൾ ഉപയോഗിക്കാൻ കഴിയും. നിങ്ങൾക്ക് ഫീച്ചറുകൾ ആക്‌സസ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഫോണിലുള്ള ഇൻസ്റ്റാഗ്രാം ആപ്പ് അപ്‌ഡേറ്റ് ചെയ്യുക. ഏറ്റവും പുതിയ അപ്ഡേറ്റിലാണ് പുതിയ വോയ്‌സ് ഇഫക്‌റ്റുകളും ടെക്‌സ്‌റ്റ് ടു സ്‌പീച്ച് ഫീച്ചറുകളും ലഭിക്കുന്നത്.

Most Read Articles
Best Mobiles in India

English summary
Instagram is one of the most popular social media apps in the world. Following the ban on TikTok, a short video feature called Reels was introduced on Instagram. Read below to know how to download videos from Instagram.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X