വാട്സ്ആപ്പ് ഡെസ്ക്ടോപ്പ് ആപ്പ് : വിൻഡോസ് ബീറ്റ വേർഷൻ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ?

|

ലോകത്ത് തന്നെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്സ്ആപ്പ്. കമ്പനിയുടെ ആഡ്രോയിഡ് ഐഒഎസ് പതിപ്പുകൾക്കുള്ള അത്രയും സ്വീകാര്യത പിസികൾക്കായുള്ള വേർഷനും ലഭിക്കുന്നുണ്ട്. വിൻഡോസിനായുള്ള പുതിയ ബീറ്റ വേർഷൻ പുറത്തിറക്കിയിരിക്കുകയാണ് വാട്സ്ആപ്പ് ഇപ്പോൾ. ബീറ്റ പതിപ്പ് മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. അന്തിമ വേർഷൻ അല്ലെങ്കിലും പുതിയ വേർഷൻറെ ഫീച്ചറുകൾ ഉപയോക്താക്കൾക്ക് പരീക്ഷിക്കാനുള്ള അവസരമാണ് വാട്സ്ആപ്പ് നൽകുന്നത്.

വിൻഡോസിനായുള്ള വാട്സ്ആപ്പ് ബീറ്റ

വിൻഡോസിനായുള്ള വാട്സ്ആപ്പ് ബീറ്റ

ഡെസ്‌ക്‌ടോപ്പിനായുള്ള പുതിയ വാട്സ്ആപ്പ് ആപ്പ് യൂണിവേഴ്‌സൽ വിൻഡോസ് പ്ലാറ്റ്‌ഫോം (യുഡബ്ല്യുപി) അടിസ്ഥാനമാക്കിയുള്ളതാണ്. മൾട്ടി ഡിവൈസ് ഫംഗ്‌ഷനുകൾ ഉപയോഗപ്പെടുത്തിയാണ് യുഡബ്ല്യുപി പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ഉപയോക്താക്കൾക്ക് അവരുടെ ഫോണുകൾ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിലും ഡെസ്‌ക്‌ടോപ്പിൽ അറിയിപ്പുകൾ ലഭിക്കും. വിൻഡോസ് ആപ്പുകൾക്കായി കമ്പനി എക്സ്എഎംഎൽ യുഐ ലാഗ്വേജ് ഉപയോഗിക്കുന്നതായാണ് വിവരം. വാട്സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ആപ്പിന്റെ രൂപകൽപ്പന വാട്സ്ആപ്പ് വെബിനോട് നല്ല സാമ്യം പുലർത്തുന്നുണ്ട്. എങ്കിലും നിരവധി മെച്ചപ്പെടുത്തലുകളോടും സവിശേഷതകളോടും കൂടിയാണ് വിൻഡോസ് ആപ്പ് അവതരിപ്പിക്കുന്നത്. അത് തന്നെയാണ് വിൻഡോസ് ആപ്പ് വാട്സ്ആപ്പ് വെബിലും മികച്ചതായി തോന്നുന്നതിനും കാരണം. മൾട്ടി ഡിവൈസ് പ്രവർത്തനമാണ് വിൻഡോസ് ആപ്പിന്റെ പ്രധാന മേന്മ. ഒരു പുതിയ റൈറ്റിങ് പാഡ് ഫീച്ചറും പുതിയ ബീറ്റ പതിപ്പിന്റെ ഭാഗമാണ്. ഇത് വിൻഡോസ് ഇങ്കിന്റെ സഹായത്തോടെ ഒരു ചിത്രം വരയ്ക്കാനും, ആ ചിത്രം ആപ്പിൽ പങ്കിടാനും ഉപയോക്താക്കളെ അനുവദിക്കുന്നു.

വാട്സ്ആപ്പ് ചിത്രങ്ങൾ ഗാലറിയിൽ കാണുന്നില്ലേ? പരിഹാര മാർഗം ഇതാവാട്സ്ആപ്പ് ചിത്രങ്ങൾ ഗാലറിയിൽ കാണുന്നില്ലേ? പരിഹാര മാർഗം ഇതാ

ആപ്പ്

കൂടാതെ മൊബൈൽ ആപ്പിൽ ലഭ്യമായ പല ഫീച്ചറുകളും വിൻഡോസ് വേർഷനിലേക്ക് കമ്പനി ഉൾപ്പെടുത്തുന്നുണ്ടുമുണ്ട്. പ്രൈവസി സെറ്റിങ്സ്, നോട്ടിഫിക്കേഷൻസ്, സ്റ്റോറേജ് സെറ്റിങ്സ് ഇവയൊക്കെയാവും വിൻഡോസ് വേർഷനിലേക്ക് ഉൾപ്പെടുത്തുന്നത്. ആപ്പ് ഇപ്പോഴും ബീറ്റയിലായതിനാൽ ഭാവിയിൽ കൂടുതൽ ഫീച്ചറുകൾ ചേർക്കുമെന്നും പ്രതീക്ഷിക്കാം. കൂടാതെ മാക് ഒഎസ് കാറ്റലിസ്റ്റിനായി ഒരു പുതിയ ആപ്ലിക്കേഷൻ വാട്സ്ആപ്പ് തയ്യാറാക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. നിലവിൽ അനുയോജ്യമായ ഐപാഡ് ആപ്ലിക്കേഷനുകൾക്ക് കാറ്റലിസ്റ്റിൽ ഉപയോഗിക്കാൻ ആപ്പിൾ അനുവദിക്കുന്നു. കാറ്റലിസ്റ്റിനായി മാത്രം രൂപ കൽപ്പന ചെയ്ത ആപ്പ് വാട്സ്ആപ്പ് ഉടൻ പുറത്തിറക്കും എന്നാണ് പ്രധാന ടെക് സൈറ്റ്സ് റിപ്പോർട്ട് ചെയ്യുന്നത്. കാറ്റലിസ്റ്റിനായുള്ള ആപ്പിൽ ഡെസ്‌ക്‌ടോപ്പ് ഫങ്ഷനാലിറ്റി മികച്ചതാക്കാൻ ചില യുഐ ഇംപ്രൂവ്മെന്റ്സ് കൊണ്ടു വരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാട്സ്ആപ്പിന്റെ പുതിയ വിൻഡോസ് ബീറ്റ ആപ്പ് പരീക്ഷിക്കാൻ താൽപ്പര്യമുള്ളവർക്കായാണ് ഈ ലേഖനം. ആപ്പിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾക്കപ്പുറം, ആപ്ലിക്കേഷൻ എങ്ങനെ ഡൌൺലോഡ് ചെയ്യാം എന്നറിയാൻ താഴേക്ക് വായിക്കുക. ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിനുള്ള സ്റ്റെപ്പുകളാണ് താഴെ നൽകിയിരിക്കുന്നത്.

വിൻഡോസിനായി വാട്സ്ആപ്പ് ബീറ്റ എങ്ങനെ ഡൗൺലോഡ് ചെയ്യാം

വിൻഡോസിനായി വാട്സ്ആപ്പ് ബീറ്റ എങ്ങനെ ഡൗൺലോഡ് ചെയ്യാം

  • നിങ്ങളുടെ സിസ്റ്റത്തിൽ വെബ് ബ്രൗസർ തുറന്ന് മെക്രോസോഫ്റ്റ് ആപ്പ് സ്റ്റോർ എന്ന് സെർച്ച് ചെയ്യുക.
  • സെർച്ച് റിസൽട്ടിൽ നിന്നും മെക്രോസോഫ്റ്റ് ആപ്പ് സ്റ്റോർ സെലക്ട് ചെയ്യുക.
  • സൈറ്റ് തുറന്ന് കഴിഞ്ഞാൽ താഴേക്ക് സ്ക്രോൾ ചെയ്ത് വാട്സ്ആപ്പ് ഡെസ്ക്ടോപ്പ് ഐക്കണിൽ ക്ലിക്ക് ചെയ്യുക.
  • ഇതോടെ സിസ്റ്റത്തിലെ മൈക്രോസോഫ്റ്റ് സ്റ്റോർ ആപ്പിലേക്ക് റീഡയറക്ട് ചെയ്യുന്ന ഗെറ്റ് ഓപ്‌ഷൻ തുറന്ന് വരും.
  • ഗെറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുന്നതോടെ സിസ്റ്റത്തിലെ മൈക്രോസോഫ്റ്റ് സ്റ്റോർ ആപ്പ് ഓപ്പൺ ആകും.
  • പുതിയ പേജിലും ചിലപ്പോൾ നിങ്ങൾ ഗെറ്റ് ഓപ്ഷൻ കാണും. അതിൽ ടാപ്പ് ചെയ്യുക.
  • തുടർന്ന് നിങ്ങളോട് മൈക്രോസോഫ്റ്റ് അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യാൻ ആവശ്യപ്പെടും.
  • 'നോ' ഓപ്‌ഷൻ തിരഞ്ഞെടുത്ത് നിങ്ങൾക്ക് സൈൻ ഇൻ പ്രക്രിയ ഒഴിവാക്കാം. അതിന് ശേഷം ഒരു ഇൻസ്റ്റോൾ ബട്ടൺ പോപ്പ് അപ്പ് ചെയ്യും.
  • കുറച്ച് നേരം വെയിറ്റ് ചെയ്താൽ ആപ്പ് ഓട്ടോമാറ്റിക്കായി ഡൌൺലോഡ് ചെയ്യാം.
  • ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു ലോഞ്ച് ഓപ്ഷൻ കാണാം.
  • ലോഞ്ച് ഓപ്ഷനിൽ ടാപ്പ് ചെയ്താൽ ക്യൂ ആർ സ്കാൻ കോഡ് സ്കാൻ ചെയ്യാനുള്ള ഡിസ്പ്ലേയുമായി ആപ്പ് ഓപ്പൺ ആകും.
  • നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഉപയോഗിച്ച് സ്കാൻ ചെയ്യുക.
  • ഇത്രയും സ്റ്റെപ്പുകൾ പൂർത്തിയാക്കിയാൽ ഡെസ്‌ക്‌ടോപ്പിനായുള്ള വാട്സ്ആപ്പ് ബീറ്റ പതിപ്പ് നിങ്ങളുടെ സിസ്റ്റത്തിൽ ആക്ടിവേറ്റ് ആയിക്കഴിഞ്ഞിരിക്കും.
  • വാട്സ്ആപ്പിൽ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്താലും നിങ്ങൾക്ക് ആ നമ്പരിലേക്ക് മെസേജ് അയക്കാംവാട്സ്ആപ്പിൽ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്താലും നിങ്ങൾക്ക് ആ നമ്പരിലേക്ക് മെസേജ് അയക്കാം

    ലോഗിൻ

    വാട്സ്ആപ്പ് ഡെസ്ക്ടോപ്പ് ആപ്പിനെക്കുറിച്ച് പറഞ്ഞ സ്ഥിതിക്ക് ഇനി വാട്സ്ആപ്പ് വെബിനേക്കുറിച്ചും ചില കാര്യങ്ങൾ അറിയാം. നിങ്ങളുടെ ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തപ്പോഴും വാട്സ്ആപ്പ് വെബ് ഉപയോഗിക്കാം. എന്നാൽ ഈ സവിശേഷതയ്ക്കൊപ്പം സുരക്ഷയ്ക്കായി മറ്റൊരു ഫീച്ചർ കൂടി വാട്സ്ആപ്പ് ചേർത്തിട്ടുണ്ട്. നിങ്ങളുടെ പ്രൈമറി ഡിവൈസ്, അതായത് ഫോണിൽ 14 ദിവസം കഴിഞ്ഞിട്ടും ഡാറ്റ കണക്ഷൻ ഓൺ ആയില്ലെങ്കിൽ ലിങ്ക് ചെയ്തിരിക്കുന്ന ഡിവൈസുകളിൽ നിന്ന് ഓട്ടോമാറ്റിക്കായി വാട്സ്ആപ്പ് ലോഗ് ഔട്ട് ആകും. പുതിയ ഫീച്ചറിലും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സപ്പോർട്ട് ചെയ്യും. നിങ്ങളുടെ എല്ലാ മെസേജുകളും മീഡിയയും കോളുകളും സ്വകാര്യമായിരിക്കും. നിങ്ങളുടെ ഫോണിൽ ഇന്റർനെറ്റ് ഇല്ലെങ്കിലും വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം. ലാപ്ടോപ്പിലോ ഡെസ്ക്ടോപ്പിലോ ആദ്യം ലോഗിൻ ചെയ്യുന്ന സമയത്ത് ഡാറ്റ കണക്ഷൻ ഉണ്ടായിരിക്കണം. നെറ്റ് കണക്ഷൻ ഇല്ലാതെ ഡിവൈസുകൾ ലോഗിൻ ആകില്ല. ഇങ്ങനെ ലിങ്ക് ചെയ്ത് കഴിഞ്ഞാൽ പിന്നെ വാട്സ്ആപ്പ് വെബ് ഉപയോഗിക്കാൻ സ്‌മാർട്ട്‌ഫോണിൽ ഇന്റർനെറ്റ് ആവശ്യമില്ല. ഇത് എങ്ങനെയാണെന്ന് നോക്കാം.

    ഇന്റർനെറ്റ് ഇല്ലെങ്കിലും വാട്സ്ആപ്പ് വെബ് ഉപയോഗിക്കാൻ

    ഇന്റർനെറ്റ് ഇല്ലെങ്കിലും വാട്സ്ആപ്പ് വെബ് ഉപയോഗിക്കാൻ

    ഫോണിൽ വാട്സ്ആപ്പ് തുറന്ന് സ്‌ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള മൂന്ന് കുത്തുകളുടെ ഐക്കണിൽ ടാപ്പ് ചെയ്യുക.
    ലിങ്ക്ഡ് ഡിവൈസ് എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക. തുറന്ന് വരുന്ന മെനുവിൽ 'മൾട്ടി-ഡിവൈസ് ബീറ്റ'യിൽ ടാപ്പ് ചെയ്യുക.
    ഈ ഫീച്ചർ എന്താണെന്ന് വിശദീകരിക്കുന്ന ഒരു പേജ് ഓപ്പൺ ആകും.
    പേജിന്റെ ഏറ്റവും താഴെയുള്ള 'ജോയിൻ ബീറ്റ' എന്ന ബട്ടണിൽ ടാപ്പ് ചെയ്‌ത് 'കണ്ടിന്യൂ' ബട്ടൺ അമർത്തുക.
    ക്യൂആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് നിങ്ങളുടെ സ്മാർട്ട്ഫോൺ വാട്സ്ആപ്പ് വെബിലേക്ക് ലിങ്ക് ചെയ്യാൻ സാധിക്കും.
    ശേഷം ഫോണിൽ നെറ്റ് ഇല്ലാതെ തന്നെ വാട്സ്ആപ്പ് വെബ് ഉപയോഗിക്കാൻ കഴിയും.

    ആ 'സുഹൃത്തി'നെ കണ്ണടച്ച് വിശ്വസിക്കരുത്; വാട്സ്ആപ്പ് തട്ടിപ്പിൽ പെടാതിരിക്കാൻആ 'സുഹൃത്തി'നെ കണ്ണടച്ച് വിശ്വസിക്കരുത്; വാട്സ്ആപ്പ് തട്ടിപ്പിൽ പെടാതിരിക്കാൻ

Best Mobiles in India

English summary
WhatsApp is one of the most popular instant messaging apps in the world. The version for PCs is getting just as much acceptance for the company's Android iOS versions. WhatsApp has just released a new beta version for Windows. The beta version can be downloaded and used from Microsoft's Windows App Store.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X