ട്വിറ്ററിൽ നിന്നും വീഡിയോ ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ ?
ഫെയ്‌സ്ബുക്ക്, ടിക്‌ടോക്, ഹെലോ പോലുള്ള സമൂഹ മാധ്യമങ്ങളെ പോലെ കേരളത്തിൽ അത്രയും പ്രസിദ്ധമാകാത്ത ട്വിറ്റർ ഉപഭോക്താക്കൾ ഇപ്പോൾ കേരളത്തിൽ വർദ്ധിച്ചു വരുന്നുണ്ട്. മലയാളത്തിൽ ട്വീറ്റുകളും ഹാഷ്ടാഗുകൾ പോലും ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്. അതുപോലെ തന്നെ പലതരം വിഡിയോകളും അപ്ലോഡ് ചെയ്യപ്പെടുന്നുണ്ട്. അതിൽ പലതും ഷെയർ ചെയ്യുവാനും, ഡൗൺലോഡ് ചെയ്യ്ത് സൂക്ഷിക്കുവാനും തോന്നാറുണ്ട്. അത്തരത്തിൽ ചിന്തിക്കുന്ന ഒരാളാണോ നിങ്ങൾ ? ട്വിറ്ററിൽ നിന്ന് വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള വഴികൾ നിങ്ങൾ ഇപ്പോഴും തിരയുകയാണോ ?

ഏറ്റവും ജനപ്രിയമായ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളിലൊന്നായ ട്വിറ്റർ ആളുകളെ അവരുടെ ചിന്തകൾ ഷെയർ ചെയ്യുവാൻ സഹായിക്കുന്ന ഒരു പ്ലാറ്റ്‌ഫോമാണ്. ഈ പ്ലാറ്റ്‌ഫോമിലെ ചിത്രങ്ങളും വീഡിയോകളും അതിനുള്ള ഉത്തരമാണ്. എന്നാൽ, ട്വിറ്ററിൽ വീഡിയോകൾ സംരക്ഷിക്കുന്നത് അത്ര എളുപ്പമല്ല, പകരം ആ ട്വീറ്റിൻറെ യുആർഎൽ നിങ്ങൾ സംരക്ഷിക്കേണ്ടതായുണ്ട്. എന്നാൽ, നിങ്ങൾക്ക് വീഡിയോ ഡൗൺലോഡ് ചെയ്യ്ത് സൂക്ഷിക്കാൻ ചില വഴികളുണ്ട്. നിങ്ങൾക്ക് എങ്ങനെ ട്വിറ്ററിൽ നിന്ന് വീഡിയോകൾ ഡൗൺലോഡ് ചെയ്യാമെന്നതിനുള്ള നിർദ്ദേശങ്ങൾ ചുവടെ നൽകിയിട്ടുണ്ട്.

ട്വിറ്ററിൽ നിന്ന് വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ നിങ്ങൾ ഒരു ഡെസ്ക്ടോപ്പ് ബ്രൗസറിൽ വെബ്സൈറ്റ് തുറക്കുക. ട്വിറ്ററിൽ നിന്ന് തന്നെ വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്നതിന് നേരിട്ടുള്ള മാർഗങ്ങളൊന്നും തന്നെ ലഭ്യമല്ല, പക്ഷേ ഇത് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന ധാരാളം വെബ്‌സൈറ്റുകൾ സുലഭമായി തന്നെ ലഭ്യമാണ്. SaveTweetVid, TwitterVideoDownloader എന്നിവ അത്തരത്തിൽ നിങ്ങളെ സഹായിക്കുന്ന വീഡിയോ ഡോൺലോഡ് ഓപ്ഷനുകളാണ്.

ട്വിറ്ററിൽ നിന്ന് വീഡിയോ ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ ?
- നിങ്ങളുടെ ഡെസ്ക്ടോപ്പ് ബ്രൗസറിൽ ട്വിറ്റർ അക്കൗണ്ട് തുറക്കുക
- നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യേണ്ട വീഡിയോ ഏതാണെന്ന് തിരഞ്ഞെടുക്കുക
- ആ വീഡിയോയുടെ യുആർഎൽ കോപ്പി ചെയ്തെടുക്കുക
- നിങ്ങൾക്ക് ആ ട്വീറ്റിൻറെ യുആർഎൽ കോപ്പി ചെയ്തെടുക്കാം അല്ലെങ്കിൽ ആ വിഡിയോയിൽ റൈറ്റ് ക്ലിക്ക് ചെയ്തത് 'Copy Video Address' ഓപ്ഷൻ ക്ലിക്ക് ചെയ്യുക
- എന്നിട്ട് നേരെ SaveTweetVid, TwitterVideoDownloader ഇതിൽ ഏതെങ്കിലും തുറക്കുക
- അതിൽ നൽകിയിരിക്കുന്ന ഒഴിഞ്ഞ കോളത്തിൽ നേരത്തെ കോപ്പി ചെയ്യ്ത യുആർഎൽ അല്ലെങ്കിൽ വീഡിയോ അഡ്രെസ്സ് പേസ്റ്റ് ചെയ്യുക, ഡൗൺലോഡ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക
- രണ്ട് വെബ്‌സൈറ്റുകളും നിങ്ങൾക്ക് ഗുണനിലവാരമുള്ള വീഡിയോ ഓപ്ഷൻ തിരഞ്ഞെടുക്കാനുള്ള അവസരം നൽകും. നിങ്ങൾ ഡൗൺലോഡ് ചെയ്യുന്ന വീഡിയോയെ ആശ്രയിച്ച് ഇവ വ്യത്യാസപ്പെടാം.
- നിങ്ങൾക്ക് താൽപ്പര്യമുള്ള ക്വാളിറ്റിക്ക് അടുത്തുള്ള ഡൗൺലോഡ് ബട്ടണിൽ റൈറ്റ് ക്ലിക്കുചെയ്‌ത് 'Save' ലിങ്കിൽ ക്ലിക്കുചെയ്യുക.
- നിങ്ങൾക്ക് ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ വീഡിയോ പൂർണ്ണ സ്ക്രീനിൽ പ്ലേ ചെയ്യാൻ തുടങ്ങും. വീഡിയോയിൽ റൈറ്റ്-ക്ലിക്ക് ചെയ്ത് വീഡിയോ 'Save' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക (അല്ലെങ്കിൽ നിങ്ങൾ Chrome ഉപയോഗിക്കുകയാണെങ്കിൽ Ctrl + S അമർത്തിയാൽ മതിയാകും).
- അടുത്ത വിൻഡോ നിങ്ങൾ ഒരു എംപി 4 ഫയൽ 'Save' ചെയ്‌യുവാൻ ശ്രമിക്കുകയാണെന്ന് കാണിക്കും. വീഡിയോ സംരക്ഷിക്കാൻ / ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥലം തിരഞ്ഞെടുത്ത് 'Save' ക്ലിക്കുചെയ്യുക.
- നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ട്വിറ്റർ വീഡിയോ നിങ്ങൾ സേവ് ചെയ്യുന്നയിടത്ത് ഒരു എംപി 4 ഫയലായി കാണിക്കും. എംപി 4 ഫോർമാറ്റിനെ സപ്പോർട്ട് ചെയ്യുന്ന ഏത് ആപ്ലിക്കേഷനിലൂടെയും നിങ്ങൾക്ക് ഈ വീഡിയോ കാണാൻ കഴിയും.


Click it and Unblock the Notifications








