വീഡിയോ രഹസ്യമായി കാണുന്നതെങ്ങനെ?

Posted By: Staff
<ul id="pagination-digg"><li class="next"><a href="/how-to/how-to-download-videos-privately-in-realplayer-2.html">Next »</a></li></ul>

വീഡിയോ രഹസ്യമായി കാണുന്നതെങ്ങനെ?

എല്ലാവര്‍ക്കും രഹസ്യങ്ങളുണ്ട്. സൈബര്‍ ലോകത്ത് രഹസ്യങ്ങള്‍ സൂക്ഷിക്കുക അത്ര എളുപ്പമല്ല. നല്ല ശ്രദ്ധയോടെ നീങ്ങിയാലേ നിങ്ങളുടെ രഹസ്യം മറ്റൊരിടത്ത് പരസ്യമാകാതിരിക്കൂ. റിയല്‍പ്ലെയറിനെക്കുറിച്ച് കേട്ടിട്ടില്ലേ? മീഡിയപ്ലെയര്‍ സോഫ്റ്റ്‌വെയറാണിത്. റിയല്‍ പ്ലെയര്‍ ഉപയോഗിച്ച് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഏതെല്ലാം വീഡിയോകളാണ് നിങ്ങള്‍ തെരഞ്ഞെടുത്തതെന്ന് രണ്ടാമതൊരാള്‍ കണ്ടെത്താതിരിക്കാന്‍ പ്രൈവറ്റ് മോഡ് എന്ന ഓപ്ഷന്‍ റിയല്‍പ്ലെയര്‍ അവതരിപ്പിച്ചിട്ടുണ്ട്. ബ്രൗസറുകളില്‍ ഇന്‍കോഗ്നിറ്റോ/പ്രൈവറ്റ് ബ്രൗസിംഗ് ഓപഷന്‍ പോലെയാണ് ഇതിന്റേയും പ്രവര്‍ത്തനം.

റിയല്‍പ്ലെയറില്‍ പ്രൈവറ്റ് മോഡ് എങ്ങനെ ഓപണ്‍ ചെയ്യാം, വീഡിയോ സ്വകാര്യമായി ഡൗണ്‍ലോഡ് ചെയ്യുന്നതെങ്ങനെ, നിലവിലെ വീഡിയോകള്‍ പ്രൈവറ്റ് മോഡിലെങ്ങനെ ഉള്‍പ്പെടുത്താം, ഹിഡന്‍ ഫയലുകള്‍ തിരിച്ചറിയുന്നതെങ്ങനെ, പ്രൈവറ്റ് മോഡ് എന്തെല്ലാം ചെയ്യുന്നില്ല തുടങ്ങി പ്രൈവറ്റ് മോഡുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുത്തരമാണ് നല്‍കുന്നത്.

പ്രൈവറ്റ് മോഡ് ഉപയോഗിച്ച് നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത വീഡിയോകള്‍ പാസ്‌വേര്‍ഡ് കൊണ്ട് സംരക്ഷിച്ച ഹിഡ്ഡന്‍ ഫോള്‍ഡറിലേക്ക് നേരിട്ട് എത്തിക്കാന്‍ സാധിക്കും. അങ്ങനെ മറ്റാരും നിങ്ങളുടെ റിയല്‍പ്ലെയര്‍ ആക്റ്റവിറ്റി കണ്ടെത്തുകയില്ല.

<ul id="pagination-digg"><li class="next"><a href="/how-to/how-to-download-videos-privately-in-realplayer-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot