യുട്യൂബ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍

Posted By: Staff

യുട്യൂബ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍

യുട്യൂബ് വീഡിയോ സൈറ്റില്‍ കയറാത്തവരോ വീഡിയോ സേവനം ഉപയോഗപ്പെടുത്താത്തവരോ ആയി ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ആരും തന്നെ ഉണ്ടാവാനിടയില്ല. വീഡിയോ അപ്‌ലോഡിംഗ് ഡൗണ്‍ലോഡിംഗ് സേവനങ്ങള്‍ക്ക് അത്രയേറെ പ്രശസ്തമാണ് ഈ ഗൂഗിള്‍ സേവനം. വിവിധ വാര്‍ത്തകള്‍ക്കും ഉറവിടമാകുന്നത് യുട്യൂബാണെന്ന് അടുത്തിടെ നടന്ന ഒരു പഠനം അഭിപ്രായപ്പെട്ടിരുന്നു. സിനിമാസംബന്ധ വീഡിയോകള്‍ മാത്രമല്ല, എല്ലാ വിഭാഗത്തില്‍ പെടുന്ന വീഡിയോകളും അപ്‌ലോഡ് ചെയ്യാനും വേണ്ടപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇതില്‍ അവസരമുണ്ട്.

യുട്യൂബില്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ നോക്കുമ്പോള്‍ അനാവശ്യമായ ധാരാളം പോപ് അപ് വിന്‍ഡോകള്‍ വന്ന് ശല്യപ്പെടുത്തുന്നത് പതിവാണ്. മനംമടുപ്പിക്കുന്ന ഇത്തരം വിന്‍ഡോകളില്‍ നിന്ന് രക്ഷപ്പെടാനും വീഡിയോ ഡൗണ്‍ലോഡിംഗ് എളുപ്പത്തില്‍ നടത്താനുമായി ഒരു വീഡിയോ ഡൗണ്‍ലോഡര്‍ സോഫ്റ്റ്‌വെയറിനെ പരിചയപ്പെടാം ഇവിടെ.

ഇന്റര്‍നെറ്റ് എക്‌സപ്ലോററില്‍ കാണുന്ന സൗജന്യ ആഡ് ഓണ്‍ ആണിത്. ഫ്രീ യൂട്യൂബ് വീഡിയോ ഡൗണ്‍ലോഡര്‍ എന്നാണിതിന്റെ പേര്. 6.33 എംബി വലുപ്പമുള്ള ഈ ആഡ് ഓണിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 2.3.3 ഇപ്പോള്‍ ലഭ്യമാണ്. വിന്‍ഡോസ് എക്‌സ്പി, വിസ്റ്റ, 7 ഓപറേറ്റിംഗ് സിസ്റ്റങ്ങളിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ആക്റ്റിവേറ്റ് ചെയ്തുകഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ടൂള്‍ബാറിലാണ് ചുവപ്പ് പശ്ചാത്തലത്തില്‍ വെള്ള നിറത്തിലുള്ള അമ്പിന്റെ അടയാളമുള്ള ഈ ആഡ്ഓണ്‍ ബട്ടണ്‍ വരിക. നിങ്ങള്‍ യുട്യൂബ് സന്ദര്‍ശിക്കുമ്പോള്‍ ടൂള്‍ബാറില്‍ കാണുന്ന ബട്ടണില്‍ ക്ലിക് ചെയ്താല്‍ മാത്രം മതി, പ്രസ്തുത വീഡിയോ ഡൗണ്‍ലോഡാകാന്‍ തുടങ്ങും.

ഡൗണ്‍ലോഡ് സ്റ്റാറ്റസ് കാണിക്കുന്നതിനായി ഒരു പോപ് അപ് വിന്‍ഡോയും പ്രത്യക്ഷപ്പെടും. നിങ്ങള്‍ ഓരോ പുതിയ പേജിലേക്ക് ബ്രൗസ് ചെയ്ത് നീങ്ങുമ്പോഴും ഈ വിന്‍ഡോ മുമ്പിലായി നില്‍ക്കും. എന്നാല്‍ അവയെ മിനിമൈസ് ചെയ്ത് വെക്കാനും സാധിക്കുന്നതാണ്. മൈ ഡോക്യുമെന്റ്‌സിലെ ഒരു ഫോള്‍ഡറിലേക്കാണ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യപ്പെടുക. പോപ് അപ് സ്റ്റാറ്റസ് വിന്‍ഡോ വഴി വീഡിയോയുള്ള ഫോള്‍ഡറിലേക്ക് നേരിട്ടെത്താനും സാധിക്കും. ഫഌഷ് വീഡിയോ ഫയല്‍ ഫോര്‍മാറ്റുകളെ മാത്രം പിന്തുണക്കുന്ന ഈ ആഡ്ഓണ്‍ യുട്യൂബ് സൈറ്റില്‍ മാത്രമേ പ്രവര്‍ത്തിക്കൂ.

ഫ്രീ യുട്യൂബ് വീഡിയോ ഡൗണ്‍ലോഡര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ക്ലിക് ചെയ്യുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot