എങ്ങനെ യൂട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാം ?

Posted By: Staff

എങ്ങനെ യൂട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാം ?

യൂട്യൂബ്.കോം എന്ന വീഡിയോ ഷെയറിംഗ വെബ്‌സൈറ്റില്‍ അഡോബ് ഫ്‌ലാഷ്, H.264 എന്നീ വീഡിയോ സ്ട്രീമിംഗ് ഫോര്‍മാറ്റുകളാണ്  ഉപയോഗിയ്ക്കുന്നത്. ശരിയ്ക്കും ഈ വീഡിയോ ഫയലുകള്‍,സാധാരണ ടെലിവിഷന്‍ പരിപാടികള്‍ പോലെ, കാണുവാന്‍ വേണ്ടി മാത്രം ഉദ്ദേശിച്ചിട്ടുള്ളവയാണ്. കാഴ്ചക്കാരന് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിയ്ക്കാന്‍ എന്ന ലക്ഷ്യം ഇവയ്ക്കില്ല. അതുകൊണ്ട് തന്നെ ഒരു യൂട്യൂബ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ പ്രത്യേകം സോഫ്റ്റ് വെയറുകളോ, വെബ്‌സൈറ്റുകളോ ഉപയോഗിക്കേണ്ടി വരും.

ആന്റ് വീഡിയോ ഡൗണ്‍ലോഡര്‍, വണ്‍ ക്ലിക്ക് യൂട്യൂബ് ഡൗണ്‍ലോഡര്‍ തുടങ്ങിയ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ യൂട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാം.

ചില വെബ് സൈറ്റുകളും ഇത്തരത്തില്‍ യൂട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിയ്ക്കും. അങ്ങനെയുള്ള മികച്ച രണ്ട് വെബ് സൈറ്റുകളാണ് ചുവടെ ചേര്‍ത്തിരിയ്ക്കുന്നത്.

  • Keepvid.com

  • SaveTube.com

ഇനി ഈ വെബ് സൈറ്റുകള്‍ ഉപയോഗിച്ച് എങ്ങനെ യൂട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാമെന്ന് നോക്കാം.


സേവ് ചെയ്യേണ്ട വീഡിയോയുടെ യു ആര്‍ എല്‍ കോപ്പി ചെയ്യുക.(വെബ് പേജിന് മുകളില്‍ അഡ്രസ്സ് ബാറില്‍ കാണുന്ന വീഡിയോയുടെ വിലാസമാണ് കോപ്പി ചെയ്യേണ്ടത്.) അതിന് ശേഷം മുകളില്‍ കൊടുത്തിരിയ്ക്കുന്ന ഏതെങ്കിലും വെബ് സൈറ്റ് തുറന്ന് യു ആര്‍ എല്‍ നല്‍കേണ്ട ഭാഗത്ത് പേസ്റ്റ് ചെയ്യുക. എന്നിട്ട് ഡൈണ്‍ലോഡ് ക്ലിക്ക് ചെയ്യുക. അപ്പോള്‍ FLV ,  MP4  എന്നിങ്ങനെ രണ്ട് ഫോര്‍മാറ്റ് ഓപ്ഷനുകള്‍ ചോദിയ്ക്കും. വേണ്ട ഫോര്‍മാറ്റ് തിരഞ്ഞെടുക്കുക. ഇനി വീഡിയോ നിങ്ങളുടെ ഹാര്‍ഡ് ഡ്രൈവിലേയ്ക്ക് സേവ് ആയിക്കൊള്ളും.

യൂ ട്യൂബ് വീഡിയോകള്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യുന്നതെങ്ങനെ ?

മുകളില്‍ പറഞ്ഞ രണ്ട് ഫോര്‍മാറ്റുകളിലും കുറഞ്ഞ ക്വാളിറ്റിയുള്ള വീഡിയോകളേ ലഭ്യമാകൂ. പക്ഷെ ഇഷ്ടപ്പെട്ട വീഡിയോ ഇന്റര്‍നെറ്റ് ഇല്ലാതെ കാണാനാകും എന്ന ഗുണമുണ്ട്.

വീഡിയോ രഹസ്യമായി കാണുന്നതെങ്ങനെ?

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot