യൂട്യൂബ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ 5 മാര്‍ഗങ്ങള്‍

Posted By:

യൂട്യൂബില്‍ വീഡിയോ കാണാത്തവര്‍ ആരുമുണ്ടാവില്ല. എണ്ണിയാല്‍ തീരാത്ത സിനിമകളും പാട്ടുകളും മറ്റ് നിരവധി വീഡിയോകളും ഈ സോഷ്യല്‍ സൈറ്റില്‍ ഉണ്ട്. എന്നാല്‍ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല എന്നതാണ് യൂട്യൂബിനുള്ള പ്രധാന പരിമിതി.

അതുകൊണ്ടുതന്നെ ഇന്ററനെറ്റ് കണക്ഷന്‍ ഇല്ലാത്ത സമയങ്ങളില്‍ വീഡിയോകള്‍ കാണാനോ പാട്ടു കേള്‍ക്കാനോ കഴിയുകയുമില്ല. എന്നാല്‍ യൂട്യൂബ് വീഡിയോകള്‍ വളരെ വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ചില വെബ്‌സൈറ്റുകള്‍ ഉണ്ട്.

അവ ഏതെല്ലാം എന്നും എങ്ങനെ യൂട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യണമെന്നും ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

യൂട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഏറ്റവും ളുപ്പമുള്ള വെബ്‌സൈറ്റാണ് Keepvid.com. സൈറ്റ് തുറന്ന ശേഷം ഡൗണ്‍ലോഡ് ചെയ്യേണ്ട യുട്യൂബ് വീഡിയോയുടെ യു.ആര്‍.എല്‍. കോപ്പിചെയ്ത് സൈറ്റില്‍ നിശ്ചിത സ്ഥലത്ത് പേസ്റ്റ് ചെയ്യുക. തുടര്‍ന്ന് ഡൗന്‍ലോഡ് ഓപ്ഷനില്‍ ക്ലിക് ചെയ്താല്‍ മതി. ഇഷ്ടമുള്ള സൈസില്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.

 

 

#2

ഫയര്‍ഫോക്‌സ് ബ്രൗസര്‍ ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ യൂട്യൂബ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നതിന് അതിലും സംവിധാനമുണ്ട്. അതിനായി ഫയറഫോക്‌സ് തുറന്നശേഷം മെനു ബാറില്‍ Add-Ons ഓപ്ഷന്‍ ക്ലിക് ചെയ്യുക. ഇപ്പോള്‍ ഡൗണ്‍ലോഡ് ഹെല്‍പര്‍, NetVideoHunter എന്നിവ കാണാം. അതില്‍ ഒരു പ്ലഗ്ഇന്‍ ഡൗണ്‍ലോഡ് ചെയ്യുക. ഇനി ഡൗണ്‍ലോഡ് ചെയ്യേണ്ട വീഡിയോ ഫയര്‍ഫോകസില്‍ തുറക്കുമ്പോള്‍ ഡൗണ്‍ലോഡ് ഓപ്ഷന്‍ ലഭ്യമാവും.

 

 

#3

ക്രോം ബ്രൗസറിലും യു ട്യൂബ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. അതിനായി ക്രോം ബ്രൗസറില്‍ മെനുബാറില്‍ പോയി ക്രോം വെബ്‌സ്‌റ്റോര്‍ ഓപ്പണ്‍ ചെയ്യുക. തുടര്‍ന്ന് YouTube downloader സെര്‍ച് ചെയ്യുക. ഈ പ്ലഗിന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ബ്രൗസറില്‍ യൂട്യൂബ് വീഡിയോ ഓപ്പണ്‍ ചെയ്താല്‍ ഡൗണ്‍ലോഡ് ഓപ്ഷന്‍ ലഭ്യമാവും.

 

#4

യൂട്യൂബ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നതിന് സഹായിക്കുന്ന മറ്റൊരു വെബ്‌സൈറ്റാണ് fetchvideo.com. ഡൗണ്‍ലോഡ് ചെയ്യേണ്ട വീഡിയോയുടെ യു.ആര്‍.എല്‍. കോപി ചെയ്ത് സൈറ്റില്‍ നിശ്ചിത സ്ഥലത്ത് പേസ്റ്റ് ചെയ്താല്‍ മതി. തുടര്‍ന്ന് ഡൗണ്‍ലോഡ് ഓപ്ഷനില്‍ ക്ലിക് ചെയ്യുക.

 

 

#5

നിങ്ങളുടെ പി.സിയില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്ലിക്കേഷനാണ് ഇത്. യൂട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനൊപ്പം അത് എം.പി 3 ഫോര്‍മാറ്റിലേക്ക് മാറ്റാനും കഴിയും.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot